
ചെന്തിങ്ങിന്‍ കൊമ്പത്തെ മച്ചിങ്ങായേ
എന്തേനീ ഇന്നു കൊഴിഞ്ഞിടാത്തേ
അന്തിയോളം കാത്തിരിക്കുന്നു ഞാന്‍
എന്തേ നീയിന്നു പൊഴിഞ്ഞിടാത്തേ
പ്ളാവില കൊണ്ടുള്ള കാളവണ്ടി
പാവമെനിക്കൊന്നുരുട്ടി വിടാന്‍
പമ്പരമുണ്ടാക്കിയങ്ങേതിലെ
തുമ്പിക്കു മുന്നില്‍ ഗമപറയാന്‍
പച്ചീര്‍ക്കില്‍ കൊണ്ടൊരു തയ്യല്‍ യന്ത്രം
അപ്പച്ചിക്കൊന്നു പണിഞ്ഞു നല്‍കാന്‍
അച്ചുക്കുരുന്നിന്‍റെയല്ലിക്കാതില്‍
കൊച്ചു കുണുക്കൊന്നു തൂക്കിയിടാന്‍
ഒന്നുപൊഴിയുമോ മച്ചിങ്ങായേ
ചെന്തെങ്കില്‍ കൊമ്പിലെ മച്ചിങ്ങായേ