
കൊച്ചുചിരട്ടയില്‍ വച്ചെടുത്ത്
അച്ചുണ്ണി മണ്ണപ്പം ആറുചുട്ടു
പച്ചിലത്തുമ്പൊന്നരിഞ്ഞെടുത്ത്
കൊച്ചമ്മിണി കറി മൂന്നു വച്ചു
വെള്ളത്തിലിത്തിരി പൂക്കളിട്ട്
മല്ലിക കിച്ചടി രണ്ടുവച്ചു
കപ്പത്തണ്ടൊന്നു മുറിച്ചെടുത്ത്
അപ്പൂട്ടനുപ്പേരി ചുട്ടെടുത്തു
ചീരയില നുള്ളി നുള്ളി വച്ച്
ബീരാനോ തോരനൊരുക്കി വച്ചു
നാലുകരിയില ചെന്നെടുത്ത്
ആലീസോ പപ്പടം കാച്ചി വച്ചു
പ്ളാവില കുത്തിയെടുത്തൊരുക്കി
പാര്‍വതി സദ്യവിളമ്പിവച്ചു
കാറ്റുവിശറിയും വീശിയെത്തി
കുട്ടികളങ്ങനെ ഉണ്ടിരുന്നു
കൊച്ചുമഴ ചന്നം പിന്നം വന്നു
കൊച്ചുങ്ങള്‍ കൈകള്‍ കഴുകി പിന്നെ..
(ചിത്രത്തിനു കടപ്പാട് ചിതലിണ്റ്റെ പോസ്റ്റിനോട് http://chithal.blogspot.com/2007/06/blog-post.html)