Thursday, 19 July 2007

കൊച്ചുചിരട്ടയില്‍ വച്ചെടുത്ത്‌ അച്ചുണ്ണി മണ്ണപ്പം ആറുചുട്ടു


കൊച്ചുചിരട്ടയില്‍ വച്ചെടുത്ത്‌
അച്ചുണ്ണി മണ്ണപ്പം ആറുചുട്ടു
പച്ചിലത്തുമ്പൊന്നരിഞ്ഞെടുത്ത്‌
കൊച്ചമ്മിണി കറി മൂന്നു വച്ചു
വെള്ളത്തിലിത്തിരി പൂക്കളിട്ട്‌
മല്ലിക കിച്ചടി രണ്ടുവച്ചു
കപ്പത്തണ്ടൊന്നു മുറിച്ചെടുത്ത്‌
അപ്പൂട്ടനുപ്പേരി ചുട്ടെടുത്തു
ചീരയില നുള്ളി നുള്ളി വച്ച്‌
ബീരാനോ തോരനൊരുക്കി വച്ചു
നാലുകരിയില ചെന്നെടുത്ത്‌
ആലീസോ പപ്പടം കാച്ചി വച്ചു
പ്ളാവില കുത്തിയെടുത്തൊരുക്കി
പാര്‍വതി സദ്യവിളമ്പിവച്ചു
കാറ്റുവിശറിയും വീശിയെത്തി
കുട്ടികളങ്ങനെ ഉണ്ടിരുന്നു
കൊച്ചുമഴ ചന്നം പിന്നം വന്നു
കൊച്ചുങ്ങള്‍ കൈകള്‍ കഴുകി പിന്നെ..

(ചിത്രത്തിനു കടപ്പാട്‌ ചിതലിണ്റ്റെ പോസ്റ്റിനോട്‌ http://chithal.blogspot.com/2007/06/blog-post.html)

10 comments:

G.MANU said...

കൊച്ചുചിരട്ടയില്‍ വച്ചെടുത്ത്‌
അച്ചുണ്ണി മണ്ണപ്പം ആറുചുട്ടു
പച്ചിലത്തുമ്പൊന്നരിഞ്ഞെടുത്ത്‌
കൊച്ചമ്മിണി കറി മൂന്നു വച്ചു
വെള്ളത്തിലിത്തിരി പൂക്കളിട്ട്‌
മല്ലിക കിച്ചടി രണ്ടുവച്ചു

Allath said...

നന്നായിരികുന്നു

സാല്‍ജോҐsaljo said...

:D

ഒന്നും പറയുന്നില്ല! എന്താ പറയുക!

Areekkodan | അരീക്കോടന്‍ said...

Remembered those old golden childhood....how nice it was???

വിനയന്‍ said...

നന്നായി

ഉറുമ്പ്‌ /ANT said...

നന്നായിരിക്കുന്നു മനു...
കുട്ടിത്തം നിറഞ മനോഹരമായ കവിത.......


മനുവിന് എന്റെ വക കോലു മിട്ടയി...........!!

മുസാഫിര്‍ said...

ഇപ്പോഴും കുട്ടികള്‍ ഇങ്ങനത്തെ കളിയൊക്കെ കളിക്കുന്നുണ്ടൊ ? നല്ല കുട്ടിക്കവിത മനു.

Cartoonist said...

മനുവിന്റെ ഈ പേജുകളിലൊന്നില്‍ എനിയ്ക്കും വരയ്ക്കാന്‍ തോന്നുന്നല്ലൊ. ഇത്തരം കവിതകളാണോ തട്ടകം ? എങ്കില്‍, പ്രേരണ ?

ഈ ചെറിയ അത്ഭുതം മതി എനിയ്ക്ക്.

സജ്ജീവ്

G.MANU said...

സജ്ജിവ്‌ ജി.....ഈ പേജില്‍ പടം വരച്ചാല്‍ അതില്‍ക്കൂടുതല്‍ എനിക്കെന്ത്‌ സന്തോഷം.. എല്ലാ തിരക്കുമൊഴിഞ്ഞു സമയം ബാക്കി വന്നാല്‍ ഇതിനൊത്ത പടം താ.... കുട്ടികള്‍ ആര്‍ത്തുല്ലസിക്കട്ടേ

Anuraj said...

dear....good...verygood