Friday 3 August 2007

ച്യൂയിംഗ്‌ ഗം


മട്ടന്നൂരെ കുട്ടായി
എട്ടണ നല്‍കീ ചേലായി
തൊട്ടാലൊട്ടും മുട്ടായി
കുട്ടനു നല്‍കീ ചേട്ടായി
തൊട്ടു പൊളിച്ചാ മുട്ടായി
ഞൊട്ടിനുണഞ്ഞൂ കുട്ടായി
കെട്ടൂ മധുരം ചേട്ടായി
മുട്ടായി പുലിവാലായി
ഒട്ടിയിരുന്നൂ മുട്ടായി
കുട്ടായിയ്ക്കതു ബോറായി
പെട്ടന്നങ്ങനെ മുട്ടായി
ഞൊട്ടിയെറിഞ്ഞൂ കുട്ടായി
ഒട്ടിയിരുന്നൂ മുട്ടായി
കഷ്ടം കൈയില്‍ ചേട്ടായീ
എട്ടണ നല്‍കിയ മുട്ടായി
ചേട്ടായി പശപോലായി
ഞൊട്ടി നുണഞ്ഞൊരു കുട്ടായി
പൊട്ടിയ പട്ടം പോലായി

10 comments:

G.MANU said...

മട്ടന്നൂരെ കുട്ടായി
എട്ടണ നല്‍കീ ചേലായി
തൊട്ടാലൊട്ടും മുട്ടായി
കുട്ടനു നല്‍കീ ചേട്ടായി
തൊട്ടു പൊളിച്ചാ മുട്ടായി

ബാജി ഓടംവേലി said...

കുഞ്ഞുണ്ണി സ്‌റ്റയില്‍ നന്നായിരിക്കുന്നു
അഭിനന്ദനങ്ങള്‍

കരീം മാഷ്‌ said...

മുട്ടായിപ്പഴി ചേലായി..

മയൂര said...

ഒറ്റ ശ്വാസത്തില്‍ വായിക്കാന്‍ നോക്കി ഫ്ലാറ്റായി;)...നന്നായിട്ടുണ്ട്.....

R. said...

ഒരു മട്ടന്നൂരുകാരന്‍.
ഒപ്പ്.

ഉറുമ്പ്‌ /ANT said...

:))

മെലോഡിയസ് said...

മുട്ടായി കവിത അസ്സലായിട്ടൂണ്ട് ട്ടാ.

Rineez said...
This comment has been removed by the author.
മഴത്തുള്ളി said...

മട്ടന്നൂരെ കുട്ടായി
പെട്ടെന്നുടനെ സ്കൂട്ടായി
അതുകണ്ടുടനേ ചേട്ടായി
ദേഷ്യം വന്നു വട്ടായി

ഹി ഹി ;) അടിപൊളി.

Rineez said...

കലക്കീട്ടുണ്ട്.. അഭിനന്ദനങ്ങള്‍..