Tuesday 7 August 2007

ആകാശത്തിലെ അമ്പിളിമാമനെ


ആകാശത്തിലെ അമ്പിളിമാമനെ
ആകത്തിളക്കിയതാരമ്മേ
ആവഴിയീവഴിയിമ്മിണിവെട്ടം
തൂവിയൊഴുക്കിയതാരമ്മെ
താരകമല്ലികപ്പൂവുകളിങ്ങനെ
വാരിവിതറിയതാരമ്മെ
താമരപ്പൊയ്ക പോലീരാവിനെ
താലോലമാട്ടുവതാരമ്മെ

9 comments:

G.MANU said...

ആകാശത്തിലെ അമ്പിളിമാമനെ
ആകത്തിളക്കിയതാരമ്മേ

Areekkodan | അരീക്കോടന്‍ said...

കൊളള്ളാം.

Sanal Kumar Sasidharan said...

ആകെത്തിളക്കിയതല്ലേ....
പിന്നീട് ..താമരപ്പൊയ്ക പോലീരാവിനെ
അവിടെ റിഥവും തെറ്റുന്നു.
:)

ഉറുമ്പ്‌ /ANT said...

നന്നായിരിക്കുന്നു.

സൂര്യോദയം said...

Good One :-)

krish | കൃഷ് said...

ആരമ്മേ.. പറയൂ ആരമ്മേ..
കുഞ്ഞിക്കവിത നന്നായിട്ടുണ്ട്.

മയൂര said...

നന്നായിട്ടുണ്ട്..........:)

സു | Su said...

അമ്പിളിപ്പാട്ട് ഇഷ്ടമായി. :)

Ziya said...

കുഞ്ഞിക്കവിത വളരെ നന്നായിട്ടുണ്ട്...
നിരൂപിക്കാന്‍ ഞാനാളല്ലെങ്കിലും ചില വസ്തുതകള്‍ പറഞ്ഞോട്ടെ...
സനാതനന്‍ പറഞ്ഞ പോലെ ‘ആകെത്തിളക്കിയത്’ ആണെങ്കിലും ആ പ്രയോഗത്തിനു ഒരു സുഖം കിട്ടുന്നില്ല.
ഏതെങ്കിലും വസ്തുവിനെ തിളക്കി എന്നു നാം സാധാരണ പറയുമോ?
4,6,8 വരികളില്‍ ആരമ്മേ എന്നാവാമായിരുന്നു.
ആകെക്കൂടി മൂന്നാലു വരികള്‍...അത് ശ്രദ്ധിച്ചെഴുതിയിരുന്നെങ്കില്‍ കവിത കൂടുതല്‍ ആസ്വാദ്യമായേനെ.

ആവഴിയീവഴിയിമ്മിണിവെട്ടം
തൂവിയൊഴുക്കിയതാരമ്മെ
താരകമല്ലികപ്പൂവുകളിങ്ങനെ
വാരിവിതറിയതാരമ്മെ

മനോഹരമായ വരികള്‍ :)