Saturday 8 September 2007

ചെന്തിങ്ങിന്‍ കൊമ്പത്തെ മച്ചിങ്ങായേ


ചെന്തിങ്ങിന്‍ കൊമ്പത്തെ മച്ചിങ്ങായേ
എന്തേനീ ഇന്നു കൊഴിഞ്ഞിടാത്തേ
അന്തിയോളം കാത്തിരിക്കുന്നു ഞാന്‍
എന്തേ നീയിന്നു പൊഴിഞ്ഞിടാത്തേ

പ്ളാവില കൊണ്ടുള്ള കാളവണ്ടി
പാവമെനിക്കൊന്നുരുട്ടി വിടാന്‍
പമ്പരമുണ്ടാക്കിയങ്ങേതിലെ
തുമ്പിക്കു മുന്നില്‍ ഗമപറയാന്‍
പച്ചീര്‍ക്കില്‍ കൊണ്ടൊരു തയ്യല്‍ യന്ത്രം
അപ്പച്ചിക്കൊന്നു പണിഞ്ഞു നല്‍കാന്‍
അച്ചുക്കുരുന്നിന്‍റെയല്ലിക്കാതില്‍
കൊച്ചു കുണുക്കൊന്നു തൂക്കിയിടാന്‍

ഒന്നുപൊഴിയുമോ മച്ചിങ്ങായേ
ചെന്തെങ്കില്‍ കൊമ്പിലെ മച്ചിങ്ങായേ

19 comments:

G.MANU said...

ചെന്തിങ്ങിന്‍ കൊമ്പത്തെ മച്ചിങ്ങായേ
എന്തേനീ ഇന്നു കൊഴിഞ്ഞിടാത്തേ
അന്തിയോളം കാത്തിരിക്കുന്നു ഞാന്‍
എന്തേ നീയിന്നു പൊഴിഞ്ഞിടാത്തേ

വല്യമ്മായി said...

നല്ല കുട്ടിക്കവിത.കവിതകള്‍ പോഡ്കാസ്റ്റിലാക്കാന്‍ ഒരു ശ്രമം നടത്തിക്കൂടേ

സഹയാത്രികന്‍ said...

മനു ജീ, നന്നായിരിക്കണൂട്ടാ....

Sethunath UN said...

മനൂസ്

കവിത കൊള്ളാം കേട്ടോ.

ബയാന്‍ said...

കാത്തിരുന്നോ, കൊട്ടത്തേങ്ങയായാലും വീഴത്തില്ല.

ഇഷ്ടായി; “ചെന്തിങ്ങിന്‍ കൊമ്പത്തെ എന്നത് - പട്ടയില്‍ എന്നോ ‘മടയില്‍’ എന്നോ ‘കൊടന്ത’ യില്‍ എന്നോ മറ്റോ ആക്കിയാല്‍ തെങ്ങിനു കൊമ്പുണ്ടോ എന്ന ചോദ്യം ഒഴിവാക്കാം.

വാണി said...

അമ്മുവിനു പാടാന്‍ ഒരു കുട്ടിക്കവിതയും കൂടി. നന്ദി..:)

നന്നായിരിക്കുന്നു.

സു | Su said...

ചെന്തെങ്ങിന്‍ എന്ന് പോരേ?

കുട്ടിക്കവിത ഇഷ്ടമായി.

ഉപാസന || Upasana said...

എന്തൂട്ടാ മനു ഭായ് ഈ പറയുന്നെ ?

തെങ്ങിന്റെ ഉടമസ്ഥന്‍ അതിന് വെള്ളവും വളവും ഒക്കെ കൊടുക്കുന്നത് മച്ചിങ്ങ കൊഴിയാനാ.
അങ്ങേരുടെ പള്ളക്കടിക്കണോ..?

നല്ല ചെങ്കന്‍ കവിത.
:)
ഉപാസന

വേണു venu said...

വീഴത്തില്ല മനു,
ചെന്തെങ്ങിനും അറിയാം. മച്ചിങ്ങയൊന്നും ഇപ്പോഴാര്‍ക്കും വേണ്ടെന്നു്.
കവിത രസിച്ചു.:)

ശ്രീഹരി::Sreehari said...

കൊള്ളാം.... :)

ഉറുമ്പ്‌ /ANT said...

:) NANNAYI MANU
ENIKKU NAANNAYI ISHTAPPETTU.
NALLA CHINTHA...........

SUNISH THOMAS said...

gud one!!!
:)

ഏ.ആര്‍. നജീം said...

മനുജീ...
നന്നായിരിക്കുന്നു...
മച്ചിങ്ങ കൊണ്ടുള്ള ഇത്തരം കളികള്‍ ഇന്നത്തെ കുട്ടികള്‍ക്കെവിടെ അറിയാന്‍

ശ്രീ said...

മനുവേട്ടാ...
:)

സൂര്യോദയം said...

മനൂ.. കവിത ലളിതവും സുന്ദരവുമായിരിയ്ക്കുന്നു.

Unknown said...

മനു:)
ഇഷ്ടപ്പെട്ടു......

കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചു.

മൈക്കണ്ണന്‍ said...

ഇപ്പഴക്കെ ഇന്തോന്ന് മച്ചിങ്ങ,പണ്ടല്ലേ മച്ചിങ്ങ !!!

മഴത്തുള്ളി said...

മനു,

നല്ല കവിത :)

അപ്പു ആദ്യാക്ഷരി said...

മനുവേ, കുട്ടാ, ചങ്ങാതീ
ഇഷ്ടായീട്ടോ ചെറുകവിത..
വല്യമ്മായി പറഞ്ഞതുപോല്‍-
പോഡ്കാസ്റ്റില്‍ ഇനി പോസ്റ്റിക്കോ!!