
മുള്ളും വടിയും വട്ടക്കോലും
കൊള്ളും കുഞ്ഞിപ്പെട്ടിയിത്
പള്ളിക്കൂടത്തില്‍ പോകുമ്പോള്‍
അല്ലിക്കുട്ടിയെടുക്കുമിത്
നെല്ലിയ്ക്കായും ചാമ്പയ്ക്കായും
നുള്ളിയെടുത്തു നിറയ്ക്കുമിത്
തുള്ളിച്ചാടിപ്പോരും നേരം
തെല്ലുതുറന്നു തുളുമ്പുമത്
കള്ളച്ചിരിയൊടു ചുറ്റും നോക്കി
മെല്ലെയെടുത്തു തുടയ്ക്കുമത്
ചൊല്ലുക ചൊല്ലുക ചെല്ലക്കുട്ടാ
അല്ലിതുറക്കും പെട്ടിയിത്