Wednesday, 28 November 2007

ഇന്‍സ്‌റ്റ്രമെന്‍റു ബോക്സ്‌


മുള്ളും വടിയും വട്ടക്കോലും
കൊള്ളും കുഞ്ഞിപ്പെട്ടിയിത്‌
പള്ളിക്കൂടത്തില്‍ പോകുമ്പോള്‍
അല്ലിക്കുട്ടിയെടുക്കുമിത്‌
നെല്ലിയ്ക്കായും ചാമ്പയ്ക്കായും
നുള്ളിയെടുത്തു നിറയ്ക്കുമിത്‌
തുള്ളിച്ചാടിപ്പോരും നേരം
തെല്ലുതുറന്നു തുളുമ്പുമത്‌
കള്ളച്ചിരിയൊടു ചുറ്റും നോക്കി
മെല്ലെയെടുത്തു തുടയ്ക്കുമത്‌

ചൊല്ലുക ചൊല്ലുക ചെല്ലക്കുട്ടാ
അല്ലിതുറക്കും പെട്ടിയിത്‌

22 comments:

G.MANU said...

മുള്ളും വടിയും വട്ടക്കോലും
കൊള്ളും കുഞ്ഞിപ്പെട്ടിയിത്‌
പള്ളിക്കൂടത്തില്‍ പോകുമ്പോള്‍
അല്ലിക്കുട്ടിയെടുക്കുമിത്‌
നെല്ലിയ്ക്കായും ചാമ്പയ്ക്കായും

സുല്‍ |Sul said...

"ഇന്‍സ്‌റ്റ്രമെന്‍റു പെട്ടിയുടെ ഡെഫനിഷന്‍ കൊള്ളാം.

-സുല്‍

കുഞ്ഞന്‍ said...

ഹഹ..

മനൂജി.. കുഞ്ഞു കവിത നല്ല കവിത..

സുല്ലിനു മാര്‍ക്ക്...!

Unknown said...

നല്ല ചുന്ദരിക്കവിത

ക്രിസ്‌വിന്‍ said...

:)

ഉപാസന || Upasana said...

:)
ഉപാസന

krish | കൃഷ് said...

നല്ലൊരു കുഞ്ഞിക്കവിത. ഉത്തരം ടൈറ്റിലില്‍ കൊടുക്കാതിരുന്നാല്‍ നന്നായിരുന്നു. ഒന്ന് ഊഹിക്കാമല്ലോ.

പ്രയാസി said...

വല്യ മണിപേഴ്സൊന്നുമില്ലാത്ത ആ പ്രായത്തില്‍ വല്ലോം ഇട്ടുവെക്കാന്‍ ആ ഇരുമ്പു പെട്ടിയെ ഉണ്ടാരുന്നുള്ളു.. നല്ല കവിത മനുജീ..:)

മന്‍സുര്‍ said...

മനു...

ഇന്‍സ്ട്രുമെന്റ് ബോക്‌സ് വളരെ നന്നായി

പണ്ട്‌ പെണ്‍കുട്ടികളുടെ ഈ പത്തായത്തില്‍ നിന്നും ഒരുപ്പാട്‌ കപ്പലണ്ടി മിഠായികള്‍ അടിച്ചു മാടിയത്തോര്‍മ്മ വന്നു

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

നന്നായിരിയ്കൂന്നു...

ദിലീപ് വിശ്വനാഥ് said...

നല്ല കുഞ്ഞിക്കവിത.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

Nice One Manu
:)

ശ്രീലാല്‍ said...

നല്ല ഉമ്മിണിക്കവിത.. :) സന്തോഷം അറിയിക്കുന്നു.

ശ്രീലാല്‍ said...
This comment has been removed by the author.
സഹയാത്രികന്‍ said...

മനുവേട്ടാ ...ഇതും നന്നയി...
:)

ഓ:ടോ: മ്മടെ മഴത്തുള്ളി മാഷും, അപ്പ്വേട്ടനും, ചന്ദ്രകാന്തം ചേച്ച്യേല്ലാം എവിടെ പോയീ... വന്ന് ഈരണ്ടീശ്ശെ വരികള് കൂടി പതിച്ച് വച്ചിട്ട് പോന്നേ...
:)

കൊച്ചുത്രേസ്യ said...

കുട്ടിക്കവിത ഇഷ്ടപ്പെട്ടു..

പക്ഷെങ്കില്‌ ഇത്‌ ഇന്നത്തെ കുട്ടികളെ ചൊല്ലികേള്‍പ്പിച്ചാല്‌ നെല്ലിക്കേം ചാമ്പക്കേമൊക്കെ എന്താണെന്ന്‌ തിരിച്ചിങ്ങോട്ടു ചോദിക്കും :-)

Sethunath UN said...

മ‌നുവേ
ഇന്‍സ്ട്ര‌മെന്റാല്ലാത്ത എല്ലാ സാധ‌ന‌വും കാണുമായിരുന്നു എന്റെ ഇന്‍സ്ട്ര‌മെന്റ് ബോക്സിലും.
മ‌ധുര‌മുള്ള ഓര്‍മ്മ തന്നൂ കവിത!

ചന്ദ്രകാന്തം said...

പൊട്ടിയ വളയും, നെല്ലിപ്പുളിയും
തോടു കളഞ്ഞ പുളിങ്കുരുവും
വാടിയ 'ലാങ്കി'പ്പൂവും കാണും,
ചില്ലറ മാത്രം കാണൂലാ..!!!
(ആരും കട്ടെടുക്കുമെന്ന്‌ പേടിച്ചിട്ടല്ലാ..... വീട്ടീന്ന്‌ കിട്ടില്ല..)

അപ്പു ആദ്യാക്ഷരി said...

മനൂ നന്നായിട്ടുണ്ടീ കുട്ടിക്കവിത!!

Sherlock said...

:)

Anonymous said...
This comment has been removed by the author.
Mahesh Cheruthana/മഹി said...

മനുവേട്ടാ,നന്നായിരിയ്കൂന്നു!!!!
കുട്ടിക്കാലം മനസ്സില്‍ നിറഞ്ഞു!!!!!!