
"അപ്പച്ചാ പല കണ്ണികളുള്ളോ-
രച്ചപ്പം കണ്ടോ
അപ്പച്ചിക്കിതു കണ്ടുകഴിഞ്ഞാ-
ലപ്പം കൊതിയൊപ്പം"
"പാപ്പച്ച കളി വേണ്ടാ എന്നോ-
ടച്ചപ്പക്കൊതിയാ
അപ്പച്ചിക്കൊതി ചൊല്ലിത്തന്നി-
ട്ടച്ചപ്പം വാങ്ങി
അപ്പിടി തിന്നുരസിക്കാനല്ലേ
അപ്പണി വേണ്ടയ്യാ... "
"അപ്പച്ചാ പല കണ്ണികളുള്ളോ-
രച്ചപ്പം തന്നാല്‍
അപ്പം നല്‍കാം കവിളില്‍ രണ്ടും
മുപ്പതു പൊന്നുമ്മ