Wednesday, 2 January 2008

പുതുവര്‍ഷം പുതുവര്‍ഷം


ഭിത്തിയില്‍ നിന്നും പഴയതു മാറ്റി
പുത്തന്‍ കലണ്ടറിടുന്നച്ഛന്‍
താളുകളൊക്കെ മറിച്ചൊന്നു നോക്കി
താളത്തിലൊന്നു ചിരിച്ചമ്മ

"മാളൂ നീ ചൊല്ലു കലണ്ടറിനുള്ളില്‍
മോളേ നിനക്കേറെയിഷ്ടമെന്ത്‌?
ഓണമോ പൊന്നു വിഷുവോ വിളക്കോ
ഓമലേ നിന്‍റെ പിറന്നാളോ?"

"ഓണമല്ലമ്മേ വിഷുവുമല്ലമ്മേ
ഓമനയക്കം ചുവപ്പക്കം
എത്രയുണ്ടമ്മേ കലണ്ടറിനുള്ളില്‍
ചിത്തിരയക്കം ചുവപ്പക്കം?
അമ്മയ്ക്കുമച്ഛനുമൊപ്പമിരിക്കാന്
‍വേണമെനിക്കു ചുവപ്പക്കം...
കുഞ്ഞിച്ചിരിയൊരുപാടു പൊഴിക്കാന്‍
കുന്നോളം വേണം ചുവപ്പക്കം"

അച്ഛന്‍ ചിരിച്ചു പിന്നമ്മ ചിരിച്ചു
പുത്തന്‍ പുലരിയും പുഞ്ചിരിച്ചു
മാളുവും കൂടെ കുണുങ്ങിച്ചിരിച്ചു
"മോളേയുണ്ടേറെ ചുവപ്പക്കം"

25 comments:

G.manu said...

ഭിത്തിയില്‍ നിന്നും പഴയതു മാറ്റി
പുത്തന്‍ കലണ്ടറിടുന്നച്ഛന്‍
താളുകളൊക്കെ മറിച്ചൊന്നു നോക്കി
താളത്തിലൊന്നു ചിരിച്ചമ്മ

ആഗ്നേയ said...

മാളൂന്റെ സ്വപ്നങ്ങളൊക്കെ സത്യമാകട്ടെ.
മാളൂനു നവവത്സരാശംസകള്‍

Jabir Shareef said...

മാളൂനും മനുവിനും പുതുവല്‍സരാഷംസകല്‍ള്‍ നേരുന്നു....ഏീ വര്‍ഷവും കയിഞ്ഞ വര്‍ഷതെ പോലെ അടിപൊലി പോസ്റ്റുകളും പ്രതീക്ഷിക്കുന്നു,,,,

ജാബു.....

കരീം മാഷ്‌ said...

"അച്ഛന്‍ ചിരിച്ചു പിന്നമ്മ ചിരിച്ചു
പുത്തന്‍ പുലരിയും പുഞ്ചിരിച്ചു
മാളുവും കൂടെ കുണുങ്ങിച്ചിരിച്ചു "

പുത്തന്‍ പുതുവല്‍സരാശംസകള്‍!
നല്ല ശേലുള്ള പുത്തന്‍ ശിലുകള്‍!
പോരട്ടെ, പോരട്ടെ നിത്യവും!

കൃഷ്‌ | krish said...

കലണ്ടറില്‍ ചുവന്നക്കങ്ങള്‍ മാളൂന് മാത്രമല്ല, അച്ചനും ഇഷ്ടപ്പെട്ടതല്ലേ, അവധി ആഘോഷിക്കാന്‍.
ബന്ദും ഹര്‍ത്താലും നേരത്തെ പ്രഖ്യാപിച്ച് കലണ്ടറില്‍ ചുവന്ന അക്കമായി രേഖപ്പെടുത്തിയാല്‍ സൌകര്യമായിരുന്നു.

അവധിയാശംസകള്‍.

സുല്‍ |Sul said...

കണ്ടാ കണ്ടാ കുട്ടിക്കറിയാം ചുവപ്പിന്റെ ഗുണം. കുട്ടികളായാല്‍ ഇങ്ങനെ വേണം. മാളുവിന്റെ ഇടതു പക്ഷ ചായ്‌വ് ഇഷ്ടമായി. മാളുവിനു കറുത്ത അക്കങ്ങള്‍ കൂടി ചുവപ്പാക്കിത്തരും ഇടതു വലത് മാമന്മാര്‍. കാത്തിരുന്നാട്ടെ നാളെയുടെ ഹര്‍ താളുകള്‍ക്കും ബന്ധുക്കള്‍ക്കും :)

-സുല്‍

ചന്ദ്രകാന്തം said...

മാളൂനു,മമ്മയ്ക്കു,മച്ഛനു,മുണ്ണിയ്ക്കു-
മൊന്നിച്ചിരുന്നൂ... കഥ പറയാന്‍,
ചോപ്പു കുപ്പായമിട്ടക്കങ്ങളൊത്തിരി-
യെത്തട്ടെ,യിപ്പുതു വല്‍സരത്തില്‍...!!

മിനീസ് said...

അക്കങ്ങളൊക്കെ കണക്കെണ്ണി നോക്കീട്ടും
കിട്ടീലെനിക്കൊരു സന്തോഷം,
ഇത്തിരി വേദനയുണ്ട്, ചുകപ്പക്കം
പുത്തനിയറില്‍ കുറവത്രേ...

നല്ല കവിത... :-) ആശംസകള്‍...

സനാതനന്‍ said...

കല്ലുപെന്‍സിലിട്ട് മനസിലെഴുതുന്നോ :)

kaithamullu : കൈതമുള്ള് said...

നാട്ടിലെ കാര്യല്ലേ മോളൂ,
കറുപ്പൊക്കെ ചുവപ്പാക്കാന്‍ എത്രയെത്ര ഞാഞ്ഞൂല്‍ സംഘടനകളാ?
ആഘോഷിക്കാന്‍ കുപ്പിക്ക് ക്യൂ നില്‍ക്കാന്‍ എത്രയെത്ര ദാഹാത്മാക്കളാ?

അഗ്രജന്‍ said...

അമ്മയ്ക്കുമച്ഛനുമൊപ്പമിരിക്കാന്
‍വേണമെനിക്കു ചുവപ്പക്കം...

മനു... നല്ല കവിത...
മനുവിനും മാളൂനും മാളൂന്‍റമ്മയ്ക്കും പുതുവത്സരാശംസകല്‍

ഹരിശ്രീ said...

മാളുവിനും,

മനുഭായ്കും കുടുംബത്തിനും പുതുവത്സരാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

malutty ineem kanatte swapnangal...

വാല്‍മീകി said...

മാളൂട്ടിയുടെ സ്വപ്നങ്ങള്‍ എല്ലാം സത്യമാവട്ടെ.

പേര്.. പേരക്ക!! said...

മാളുവിനും,മനുവിനും കുടുംബത്തിനും പുതുവത്സരാശംസകള്‍

ഏ.ആര്‍. നജീം said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

മനുവിനും മാളൂനും പുതുവത്സരാശംസകല്‍...:)

മന്‍സുര്‍ said...

മനു...

നല്ല ഈണമുള്ള വരികള്‍.....
പുതുവര്‍ഷത്തിന്‍ സമ്മാനം...അഭിനന്ദനങ്ങള്‍

സന്തോഷത്തിന്‍ പുലരിയും വീശി
വന്നണഞ്ഞൊരു പുതുവര്‍ഷം
പുതുകലണ്ടറിന്‍ വര്‍ണ്ണങ്ങളില്‍
മാളു തിരഞ്ഞു ചുവപ്പക്കം

അമ്മക്കൊപ്പം കളിച്ചീടാന്‍
അച്ഛനൊപ്പം കറങ്ങീടാന്‍
മാളു കൊതിച്ചൊരാരക്കം
ചൊല്ലു കലണ്ടറിലേതക്കം...??

തങ്കള്‍ക്കും..കുടുംബത്തിനും... മറ്റ്‌ കൂട്ടുക്കാര്‍ക്കും

നന്‍മകള്‍ നേരുന്നു

P.R said...

നല്ലൊരു കുട്ടിക്കവിത,
അച്ഛനുമമ്മയ്ക്കും മാളൂനും പുതുവര്‍ഷാശംസകള്‍..

കിനാവ് said...
This comment has been removed by the author.
കിനാവ് said...

ഇതു തന്നെ പറഞ്ഞ മറ്റൊരു മോളൂട്ടി ദാ ഇവിടെ
‘...അക്കങ്ങളെ പരിചയപ്പെടുത്തിയപ്പോഴാണ് മാളൂട്ടി കലണ്ടറിലെ ചുവന്ന അക്കങ്ങളെ കുറിച്ച് ചോദിച്ചത്. പിന്നെ ചുവന്നദിനങ്ങള്‍ക്കായി കാത്തിരിപ്പ് തുടങ്ങി. ...’
മോളൂട്ടിക്ക് പുതുവത്സരാശംസകള്‍!!!

നിലാവര്‍ നിസ said...

ഹഹ..
ഇതിനപ്പുറം ഒരു കുട്ടി മനസ്സ് എങ്ങെനെ വായിക്കാനാണ്..
നന്നായിട്ടുണ്ട്.

ദ്രൗപദി said...

ബാല്യം എത്ര മനോഹരം...

ദേവതീര്‍ത്ഥ said...

മാളൂനു മാത്രമല്ല മനു, മാളൂന്റെ മാഷ്ക്കും ചുവപ്പ് അക്കങ്ങളോടുള്ള ആസക്തി കൂടി വരുന്നു,ബേബിയാം പരുന്ത്, ശനിക്കുഞ്ഞിനെ റാഞ്ചിപ്പറന്നു....ചിറകിനടിയില്‍ ഞായര്‍ പേടിച്ചു വിറച്ചിരിക്കുന്നു

താരാപഥം said...

മനു, വളരെ നല്ല ആശയം.
നമുക്കൊക്കെ മക്കളുടെ കൂടെയിരിക്കാന്‍ കഴിയുന്ന ഒഴിവുസമയങ്ങള്‍ തന്നെയാണ്‌ ഏറ്റവും സന്തോഷം തരുന്നത്‌. അത്‌ ചുവന്ന അക്കങ്ങള്‍ അല്ലെങ്കില്‍ പോലും. വരികള്‍ കുറച്ചുകൂടി ഭംഗിയാക്കാമായിരുന്നു എന്നൊരഭിപ്രായം ഉണ്ട്‌ എനിക്ക്‌.