
നെല്ലീ നെല്ലീ മുറ്റത്തങ്ങനെ
നില്ലേ നില്ലേ കിന്നാരീ
നല്ലൊരു കള്ളം ചൊല്ലും കാറ്റിനു
നുള്ളുകൊടുക്കെടീ ചിങ്കാരീ
മുല്ലചിരിക്കും നേരത്തവളെ
മെല്ലെവിളിക്കെടീ കാന്താരീ..
തെല്ലുകഴിഞ്ഞിട്ടല്ലിക്കാ മണി
നുള്ളിയടര്‍ത്തിത്തരുമോ നീ
പല്ലുപുളിക്കും നേരത്തിത്തിരി
വെള്ളമെടുത്തുകുടിക്കുമ്പോള്‍
ചൊല്ലെടി മധുരം നല്‍കും നീയൊരു
കള്ളിയതല്ലേ കല്യാണീ
20 comments:
നെല്ലീ നെല്ലീ മുറ്റത്തങ്ങനെ
നില്ലേ നില്ലേ കിന്നാരീ
നല്ലൊരു കള്ളം ചൊല്ലും കാറ്റിനു
നുള്ളുകൊടുക്കെടീ ചിങ്കാരീ
നെല്ലിചൊല്ലിത്
ഓതി തന്നത്
നന്നായല്ലൊ ചങ്ങാതി
'പുളിയും മധുരവുമൊന്നായ് നുണയും
ഓര്മ്മകളുണരും തിരുമുറ്റം...'
.....നെല്ലിയ്ക്കയുടെ പടം...
വായില്‍ കപ്പലോട്ടം നടത്തി.
:)
മധുര മുള്ള താളം...
kavithayekkalum super aayi padangal (nellikkayudeyum, nellikkakurunnukaludeyum)!!
:) കയ്ച്ചില്ല.
ആദ്യം പുളിച്ചു, പിന്നെ മധുരിച്ചു...
ഇപ്പൊ നല്ല മധുരം...
ഞാന്‍ വരികളൊന്നും കാണുന്നില്ല. അപ്പറത്ത് ചിരിക്കണ മോളൂസിനെ നോക്കിയിരിക്കാ...
വളരെ നന്നായി
ഈ കുഞ്ഞു കവിത.
നെല്ലിക്ക മധുരിച്ചു.
കുട്ടിക്കവിത കൊള്ളാം.
കവിത നന്ന് :)
ഹായ്... ഒരിക്കലും ചവര്ക്കാത്ത നെല്ലിക്ക.. :)
:)
Manu, Nellikka poem is wonderful! :)
It is available in my tune here:
http://tinyurl.com/2hmmj5
മധുരമുള്ളൊരു കുഞ്ഞിക്കവിത....:)
നെല്ലിയോട്:
“ഇനിയും മധുരം കിനിയേണം നീ
മനുവിനു പുത്തന്‍ കവിത വരാന്‍”
“ഇള്ളക്കവിതകള് ചൊല്ലും മനുവിനു
നുള്ളുകൊടുക്കടി ചിങ്കാരീ”
പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html
hai manu,
good one. keep it up
ഒരു തളം വച്ചപോലെ മനസ്സുതണുത്തു..
നല്ല കുട്ടിക്കവിത!!
:)
Post a Comment