വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മ
ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു
വെള്ളമേറിയ മുറ്റമിന്നൊരു പൊയ്‌കയാവുന്നു.. കളി
വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.
കാറ്റുവന്നു പതുക്കെയെന്‍റെ അടുത്തുനില്‍ക്കുന്നു ...ഒരു
ചാറ്റലെന്‍റെ കുരുന്നു നെഞ്ചില്‍ തൂവിയേകുന്നു.
പച്ചയിട്ടു നനഞ്ഞപാടം ഞൊറിയുടുക്കുന്നു... അതു
കൊച്ചുകണ്ണുവിടര്‍ത്തി വീണ്ടും നോക്കി നില്‍ക്കുന്നു
മെല്ലെമാനമിരുണ്ടുവീണ്ടുമൊരുങ്ങിനില്‍ക്കുന്നു . ഒരു
മുല്ലഗന്ധം മുന്നില്‍ വന്നു നിറഞ്ഞു നില്‍ക്കുന്നു.
കണ്ണടച്ചാ ഗന്ധമുള്ളില്‍ ഞാന്‍ പടര്‍ത്തുന്നു .. വീണ്ടും
കാതിലൊരു പേമാരിനൃത്തം ചുവടു വക്കുന്നു
ഓലമേഞ്ഞപുരപ്പുറത്തൊരു മേളമേറുന്നു കു-
ഞ്ഞോട്ടയില്‍ക്കൂടിറ്റുവെള്ളം നെറുക നേടുന്നു
അപ്പുറത്തെന്നമ്മയൂതിയൊരുക്കിവക്കുന്ന - കട്ടന്‍
കാപ്പിഗന്ധം നെഞ്ചില്‍ മറ്റൊരു സ്നേഹമേകുന്നു
ചാഞ്ഞവാഴയ്‌ക്കൂന്നു നല്‍കി നനഞ്ഞു നില്‍ക്കുമ്പോള്‍ - നെഞ്ചില്‍
ചായുവാന്‍ ഞാനോടിയച്ഛന്നരികിലെത്തുന്നു
നെറ്റിയില്‍ പൊന്‍വിയര്‍പ്പും നീര്‍ത്തുള്ളിയും ചേരും .. നേര-
ത്തിറ്റുനേരം വാരിയെന്നെ മാറിലേറുന്നു..
വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. മാരി-
ത്തുള്ളികള്‍ സ്‌മൃതിയായി വീണ്ടും മുന്നിലെത്തുന്നു
പൊള്ളുമീ നഗരത്തില്‍ ഞാനൊരു മൌനമാകുന്നു.. വീഴും
കണ്ണുനീരില്‍ ഞാനുമിന്നൊരു പൊയ്കയാവുന്നു...
63 comments:
വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മ
ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു
വെള്ളമേറിയ മുറ്റമിന്നൊരു പൊയ്‌കയാവുന്നു.. കളി
വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.
മനൂ ജീ.. പതിവുപോലെ ഹൃദ്യം.. നല്ല ഒഴുക്ക്.. നല്ല ഫീല്‍..
പിന്നേയ്... ഒന്ന് രണ്ട് വാക്കുകളില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ടോ എന്ന് സംശയം..
'കാറ്റുവെന്നു' എന്നത് 'കാറ്റുവന്നു' എന്നും, 'ചാറ്റെലെന്‍റെ ' എന്നത് 'ചാറ്റലെന്റെ' എന്നും അല്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക... :-)
സൂര്യാജി..നന്ദി..
പിശാച് ബാധ ഈയിടെ കൂടുതലാ :) മാറ്റി
മഴകാലം പോലെ തന്നെ കുളിരു കോരിയിടുന്ന വരികള്‍
"ഒരു മുല്ലഗന്ധം മുന്നില്‍ വന്നു നിറഞ്ഞു നില്‍ക്കുന്നു.
കണ്ണടച്ചാ ഗന്ധമുള്ളില്‍ ഞാന്‍ പടര്‍ത്തുന്നു .."
കണ്ണടച്ചു മഴയെ ആവാഹിക്കുകയാണ്
മഴയുടെ നിറം,മണം,താളം...........
എല്ലായിടത്തും മഴയുടെ താളവും ഭംഗിയും.. :)
ഓര്‍മ്മകള്‍ പെയ്യുന്ന മഴ പോലെ മനോഹരം ഇത്.
മമനോഹരം മമനു ഈ മമഴകവിത.
നല്ല താളം
നല്ല ഓര്‍മ്മകള്‍
-സുല്‍
മഴയോട് മഴ താളമ്പിടിയ്ക്കാം മാഷെ..
നന്നായിട്ടുണ്ട്
പെയ്തു തീരും നേരമീറന്‍മാറ്റുമുള്‍ത്താരില്‍, മെല്ലെ-
പൂത്തിലഞ്ഞിയുലഞ്ഞു വീണ്ടും പൂക്കളുതിരേണം..
ചുണ്ടിലീറത്തണ്ടിലൂറും രാഗമുണരേണം, നീയാ-
ചെണ്ടുലയ്ക്കും വണ്ടുപോല്‍ മധുവുണ്ടുറങ്ങേണം..
മനുവേട്ടാ... ഒരു പാട് ഓര്‍മ്മകള്‍ ഉണര്‍ത്തി...
“വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. മാരി-
ത്തുള്ളികള്‍ സ്‌മൃതിയായി വീണ്ടും മുന്നിലെത്തുന്നു
പൊള്ളുമീ നഗരത്തില്‍ ഞാനൊരു മൌനമാകുന്നു.. വീഴും
കണ്ണുനീരില്‍ ഞാനുമിന്നൊരു പൊയ്കയാവുന്നു...“
വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. മാരി-
ത്തുള്ളികള്‍ സ്‌മൃതിയായി വീണ്ടും മുന്നിലെത്തുന്നു
പൊള്ളുമീ നഗരത്തില്‍ ഞാനൊരു മൌനമാകുന്നു..
കൊതിപ്പിച്ചു കളഞ്ഞു കള്ളന്‍ വീണ്ടും.... ഹൃദ്യം മനുവേട്ടാ...
പെയ്തു തീരും നേരമീറന്‍മാറ്റുമുള്‍ത്താരില്‍, മെല്ലെ-
പൂത്തിലഞ്ഞിയുലഞ്ഞു വീണ്ടും പൂക്കളുതിരേണം..
ചുണ്ടിലീറത്തണ്ടിലൂറും രാഗമുണരേണം, നീയാ-
ചെണ്ടുലയ്ക്കും വണ്ടുപോല്‍ മധുവുണ്ടുറങ്ങേണം..
എനിക്കു വയ്യ. ഇന്നലെ കേരളാ ഹൌസിനടുത്തുള്ള ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ നിന്നും സുഗതരാജ് കുറെ പൂക്കള്‍ പെറുക്കിയത് കണ്ടപ്പോഴേ എനിക്ക് തോന്നീയതാ ഇവിടെയും ഇലഞ്ഞിപ്പൂ ഇന്നുതിരുമെന്ന്. ഹി ഹി. :)
ഇഷ്ടമായി.
പതിവുപോലെ ഹൃദ്യം..
അക്‌ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
മഴയുടെയും ഓര്‍മ്മകളുടെയും ഒരു നനുത്ത സ്പര്‍ശം...
നന്നായിട്ടുണ്ട് മനുമാഷെ..
തോരാതെ പെയ്യട്ടെ ഈ മഴ!
അപ്പുറത്തെന്നമ്മയൂതിയൊരുക്കിവക്കുന്ന - കട്ടന്‍
കാപ്പിഗന്ധം നെഞ്ചില്‍ മറ്റൊരു സ്നേഹമേകുന്നു
വളരെ ഹൃദ്യമായി, മനുവിന്റെ കവിത.
ആ കട്ടന്‍കാപ്പിയുടെ ഗന്ധം എന്നിലും ഒരുപാട് നല്ല ഓര്‍മ്മകളുണര്‍ത്തി.
ഓലമേഞ്ഞപുരപ്പുറത്തൊരു മേളമേറുന്നു കു-
ഞ്ഞോട്ടയില്‍ക്കൂടിറ്റുവെള്ളം നെറുക നേടുന്നു
അപ്പുറത്തെന്നമ്മയൂതിയൊരുക്കിവക്കുന്ന - കട്ടന്‍
കാപ്പിഗന്ധം നെഞ്ചില്‍ മറ്റൊരു സ്നേഹമേകുന്നു
അതങ്ങനെ ഹൃദയത്തില്‍ പടരുന്നു...
:)
മഴ എന്നും മനസില്‍ നിറയുന്ന ബാല്യത്തിന്റെ ചിത്രമാണ്.മഴ ഏറ്റവും ആസ്വാദിച്ചതും ബാല്യത്തിലാകും.ആ ബാല്യത്തിന്റെ മഴയുടെ നൊമ്പരപൊട്ടുകളാണ് ഈ കവിതയില്‍ എനിക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്
ഈ മഴ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ....
മറവിയുടെ കുട ചോര്‍ന്നൊലിച്ചിടത്താണ്
ഞാന്‍ ഓര്‍മ്മയുടെ കുളിരുള്ള
മഴ നനഞ്ഞൊലിക്കാന്‍ തുടങ്ങിയത്..
ഓലമേഞ്ഞപുരപ്പുറത്തൊരു മേളമേറുന്നു കു-
ഞ്ഞോട്ടയില്‍ക്കൂടിറ്റുവെള്ളം നെറുക നേടുന്നു
അപ്പുറത്തെന്നമ്മയൂതിയൊരുക്കിവക്കുന്ന - കട്ടന്‍
കാപ്പിഗന്ധം നെഞ്ചില്‍ മറ്റൊരു സ്നേഹമേകുന്നു
ജനാലയില്‍ഊടെ ഞാന്‍ മഴയെ നോക്കി ഇരിക്കുന്നു.
ഈ മഴ ഒന്നു തോരാതിരുന്നെങ്കില്‍.:)
അച്ചായോ...
സൂപ്പര്‍!
സത്യത്തില്‍, 2 തവണ വന്നുപോയിട്ടും മുഴുവന്‍ വായിച്ചില്ല, കാരണം ഇതിന്റെ ട്യൂണ്‍ മനസ്സിലായില്ലായിരുന്നു.. ഇന്നു കാലത്തു വന്നതും മൂന്നുവട്ടം വിവിധ ട്യൂണില്‍ ട്രൈ ചെയ്തു... കിട്ടി, അതി അതി അതി മനോഹരം.. ഇത് കല്ലുപെന്‍സിലിനേക്കാള്‍ ചേരുക ജീവിതരേഖയിലാണെന്നും തോന്നി...
ഇത് ‘ഓര്‍മ്മയിലെ മഴ‘യേക്കാള്‍ ഓര്‍മ്മകളുടെ മഴയായിരുന്നു എന്നു പറയുന്നതാണ് കൂടുതല്‍ ശരി :)
ഹാറ്റ്സ് ഓഫ്!
സുമേഷ് ജി...
ഇതിലെ ഈണം മലയാളി നെഞ്ചില്‍ ചേര്‍ത്ത ഈണങ്ങളില്‍ ഒന്നാണ്.
‘അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം..’ , ‘താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ’ തുടങ്ങി നിരവധി ഗാനങ്ങളില്‍ ഇതുണ്ട് (രാഗം, വൃത്തം പിടിയില്ല :()
മനു മാഷെ,,,
ഡല്‍ഹിയില്‍ തിമര്‍ത്ത് മഴ പെയ്യുന്നുവെന്ന് കേട്ടു.. അപ്പോള്‍ മഴ ആസ്വദിച്ചൂന്ന് ചുരുക്കം അതില്‍നിന്നുണ്ടായതാണീ കവിത.. മഴയെ നിനക്ക് നമോ വാകം..!
ഇതാരെങ്കിലുമൊന്ന് ഈണമിട്ട് പാടീരുന്നെങ്കില്‍...
കട്ടന്‍കാപ്പിക്കൊപ്പം ചക്കച്ചുള മെഴുക്കുവരട്ടികൂടിയുണ്ടായിരുന്നെങ്കില്‍, ഹായ്
മഴയോടൊപ്പം ബാല്യവും അച്ഛനെയുമമ്മയെയുടെയും വാത്സല്യവും കാണിച്ചുതരുന്നു.
"ഓലമേഞ്ഞപുരപ്പുറത്തൊരു മേളമേറുന്നു കു-
ഞ്ഞോട്ടയില്‍ക്കൂടിറ്റുവെള്ളം നെറുക നേടുന്നു
അപ്പുറത്തെന്നമ്മയൂതിയൊരുക്കിവക്കുന്ന - കട്ടന്‍
കാപ്പിഗന്ധം നെഞ്ചില്‍ മറ്റൊരു സ്നേഹമേകുന്നു
ചാഞ്ഞവാഴയ്‌ക്കൂന്നു നല്‍കി നനഞ്ഞു നില്‍ക്കുമ്പോള്‍ - നെഞ്ചില്‍
ചായുവാന്‍ ഞാനോടിയച്ഛന്നരികിലെത്തുന്നു
നെറ്റിയില്‍ പൊന്‍വിയര്‍പ്പും നീര്‍ത്തുള്ളിയും ചേരും .. നേര-
ത്തിറ്റുനേരം വാരിയെന്നെ മാറിലേറുന്നു..."
മനുവേട്ടാ... എന്താ പറയണ്ടേ? വളരെ ഇഷ്ടപ്പെട്ടു... തുടക്കം മുതല്‍ അവസാനം വരെ വല്ലാത്തൊരു ഫീല്‍ ആയിരുന്നു... എന്നാല്‍ വായിച്ചു കഴിഞ്ഞിട്ടും ഇതങ്ങ് മനസ്സില്‍ നിന്നു പോകുന്നുമില്ല.
:)
സുമേഷേട്ടന്‍ പറഞ്ഞത് പോലെ ഇത് കല്ലുപെന്‍സിലിനേക്കാള്‍ ‘ജീവിത രേഖകളി’ല്‍ ആണ് കൂടുതല്‍ ചേരുക എന്ന് എനിയ്ക്കും തോന്നി.
ഇനിയാരാ ഇതൊന്നു പാടി പോസ്റ്റുക???
:)
വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മത്തുള്ളീകല്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു.
കല്ലിന്മേല്‍ വീണ് അവയെല്ലാം ചിന്നി മായുന്നു..
ഓര്‍മ്മയുമാ കുളിരും മാത്രം ബാക്കിയാവുന്നൂ...
മനുവേയ്, നല്ല കവിത കേട്ടൊ.
ഞാനും വള്ളിനിക്കറിട്ടുപോയി മനൂ ഇതു വായിച്ച്.. സൂൂൂൂൂൂപ്പര്‍.
മഴ കണ്ട് ഈ കവിത പാടിക്കൊണ്ടിരിക്കാന്‍ എന്തു രസം. കലക്കി മനു
ഓർമ്മയിലെ മഴ...
മഴത്തുള്ളി പോലെ സുന്ദരം...
വരികൾ നന്നായിരുന്നു... ആശംസകൾ....
‘ഈ കല്ലുപെന്‍സിലിന്റെ ഒരു കഷണം
ഈയുള്ളവള്‍ക്കിന്നെലെയാ കിട്ടിയത്.
അതുകൊണ്ടു തന്നെ ‘ഓര്‍മ്മയിലെ മഴ‘
നനയാനും വൈകി.‘ഒരു വട്ടം കൂടി’
പഴയ ഓര്‍മകളിലേക്ക്.. നന്ദി....
അഭിനന്ദനങ്ങളും.....
വരി-12 ? കവി തന്നെ ഒന്നു എഡിറ്റ്
ചെയ്താല്‍ കൂടുതല്‍ ഭംഗിയാവില്ലേ?
പൊള്ളുമീ നഗരത്തില്‍ ഞാനൊരു മൌനമാകുന്നു.. വീഴും
കണ്ണുനീരില്‍ ഞാനുമിന്നൊരു പൊയ്കയാവുന്നു..
ശരിക്കും സത്യമാടാ...
:(
nalla rasam...
mazha inganeyum oronnu thonnippikunnu alle?
pinne ariyathe pattiyathane...
innu postiyittunde
ഈ ഓര്‍മ്മ മഴത്തുള്ളികള്‍ മനസ്സില്‍ കുളിരേറ്റി.
മനുവിന്റെ കവിത ഒന്നാന്തരം തന്നെ. എനിക്കിത് വളരെ വളരെ ഇഷ്ടമായി. 2 മാസമായി ഇത് ഒരു ഈണത്തില്‍ പാടിനടന്നിരുന്നത് post ചെയ്തിട്ടുണ്ട് ... ഇവിടെ.
എങങ്നെ ആണ്‍ മനു ഇങ്ങനെ എഴുതാന്‍ പറ്റുന്നെ.
ഇഷ്ടമായി അസൂയയും ആയി :(
ഹായ് മനു,
കല്ലുപെന്‍സില്‍ ഞാന്‍ പണ്ട് ഒത്തിരി കണ്ട്, വായിച്ച് ഇഷ്ടപ്പെട്ട ബ്‌ളോഗായിരുന്നു. അത് നിങ്ങളടേതായിരുന്നെന്ന് ഇന്നലെയാണറിഞ്ഞത്. മീറ്റില്‍ കണ്ടപ്പോള്‍ അതറിഞ്ഞിരുന്നില്ല...... കാണണം.... കണ്ടേ പറ്റൂ.... വിളിക്കുക... 9946108324
രാജേഷ്
മനു അച്ചായാ,
കുട്ടികള്‍ക്കു മാത്രം കവിതകള്‍ പോസ്റ്റുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ഒരു വിഷമം... അതിനാല്‍ അവര്‍ക്കൊരു സപ്പോര്‍ട്ട് ആയി ചില വരികള്‍ :
വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നൂ... റോഡില്‍
വാളുവച്ചൂ ഞങ്ങളെന്നും കിടന്നുറങ്ങുന്നൂ....
കള്ളു പേറിയ വയറു എന്നും ടാങ്കറാകുന്നൂ... വീട്ടില്‍
ഉള്ളതൊക്കെ പെറുക്കിവിറ്റൂ വീണ്ടും തേവുന്നൂ....
:)
അടുത്ത കാലത്തൊന്നും ഇത്രയും ഹൃദയ സ്പര്‍ശിയായ ഒരു കവിത വായിച്ചതായി ഓര്‍ക്കുന്നില്ല.
അത്രയ്ക്കും ഇഷ്ടായി..
ഇങ്ങനെ ഒഴുക്കുള്ള വരികള്‍ കണ്ടിട്ട് അസൂയ തോന്നുന്നു.
ഈ മലയില്‍ ഇരുന്ന് പുറത്തു പെയ്യുന്ന ഈ മഴ കണ്ട്
ഈ വരികള്‍ വായിക്കുമ്പോള്‍ മനസ്സു നിറയുന്നു.
നല്ല തെളിച്ചം
താളമുള്ള വരികള്‍..
ഇപ്പോഴാണ് കണ്ടത്..
അമ്പത്തൊന്നാമനായി ഞാനും ഈ വരി നനഞ്ഞ് കിടക്കാം...
മഴയുടെ മനസ്സായി കുളിരുന്ന ഓര്‍മകള്‍
ഈറന്‍ കാറ്റായി ജീവനിലേക്കു ഒഴുകുന്നു
ഓലമേഞ്ഞപുരപ്പുറത്തൊരു മേളമേറുന്നു
മനോഹരം
എന്നും എക്കാലവും നില്‍ക്കട്ടെ ....
സ്മൃതികള്‍ തന്‍ മധുര മാമ്പഴ കൊമ്പുകള്‍
ആരാണുലച്ചു അടര്‍ത്തിയതീ മധുര മാമ്പഴങ്ങള്‍
വരിക തെല്ലൊന്നെടുത്തു രുചിക്കവേ യേറിടും..
രുചി മെല്ലെ മെല്ലെയിതു ബാല്യകാല കുതൂഹലങ്ങള്‍
"ഓര്‍മ്മയിലെ മഴ"
നന്നായി നനഞ്ഞു...
കുളിരു കോരുന്നു...
ബാല്യത്തിലേക്ക് ഒന്നു മടങ്ങിപ്പോയി നന്ദി......
manuji....enthupatti brij viharam pootiyo??
നന്നായിട്ടുണ്ട്
ഇഷ്ടായി
balyam veendum vannu vilicha pole!!!!
വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. മാരി-
ത്തുള്ളികള്‍ സ്‌മൃതിയായി വീണ്ടും മുന്നിലെത്തുന്നു
പൊള്ളുമീ നഗരത്തില്‍ ഞാനൊരു മൌനമാകുന്നു.. വീഴും
കണ്ണുനീരില്‍ ഞാനുമിന്നൊരു പൊയ്കയാവുന്നു...
കൊള്ളാം...
''കല്ലുപെന്‍സില്‍ ''ഇവിടെ വന്നു വായിച്ചു പോയിട്ടും ഉണ്ട് .കമന്റ് ഇത് വരെ എഴുതിയും ഇല്ല .എന്നോട് ഇത് വായിക്കണം എന്ന് ഒരു നല്ല ഫ്രണ്ട് പറഞ്ഞു .ഒന്ന് കൂടി ഞാന്‍ ഇത് വഴി വരുന്നു .
''അതു
കൊച്ചുകണ്ണുവിടര്‍ത്തി വീണ്ടും നോക്കി നില്‍ക്കുന്നു''മുന്‍പില്‍ എന്‍റെ പ്രിയസ്നേഹിതര്‍ മഴയും ,കവിതയും ..ഇനിയും ഇത് വഴി വരാം ആശംസകള്‍ ..........
ഓര്‍മ്മയില്‍ താലോലിക്കാന്‍
വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മ
ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു
വെള്ളമേറിയ മുറ്റമിന്നൊരു പൊയ്‌കയാവുന്നു.. കളി
വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.
കൊള്ളാം.. നല്ല വരികള്‍..
ഇഷ്ടപ്പെട്ടു. ആശംസകള്‍..
ഒരു മഴകണ്ടാൽ..ഒരുമാമ്പഴം കണ്ടാൽ..ഒരു സ്ലേറ്റുകണ്ടാൽ..ഒരുതുമ്പിയെക്കണ്ടാൽ..മനസ്സിലോടിയെത്തുകയായി ബാല്യകാലം...!!അത്രയേറെ ആഴമുണ്ട് ആ ഓർമ്മകൾക്ക്..!
ഓർമ്മകളുടെ പെരുമഴക്കാലം മനസ്സിലുള്ളപ്പോഴും എന്തേ ഇനിയും എഴുതാൻ വൈകുന്നു..?
ആശംസകളോടെ..പുലരി
Post a Comment