Tuesday, 30 January 2007

ഒന്നരയുരുള ചോറുണ്ണാനെന്നുണ്ണിക്കുട്ടനു കഥ വേണം


ഒന്നരയുരുള ചോറുണ്ണാനെ-
ന്നുണ്ണിക്കുട്ടനു കഥ വേണം
ഒന്നരവട്ടിപ്പുഞ്ചിരീവീഴാ-
നുണ്ണിക്കുട്ടനു കഥ വേണം
കയ്യുംകെട്ടിയടങ്ങിയിരിക്കാ-
നുണ്ണിക്കുട്ടനു കഥ വേണം
കഞ്ഞീം പയറും കൂട്ടിയിറക്കാ-
നുണ്ണിക്കുട്ടനുകഥ വേണം
എണ്ണേമിഞ്ചേമിട്ടു കുളിക്കാ-
നുണ്ണിക്കുട്ടനു കഥവേണം
എണ്ണക്കുപ്പിമറിച്ചു കളിക്കാ-
നുണ്ണിക്കുട്ടനു കഥ വേണം
തെക്കേമുറ്റത്തൂഞ്ഞാലാടാ-
നുണ്ണിക്കുട്ടനു കഥ വേണം
തെക്കിനിയിറയത്തൊന്നുമയങ്ങാ-
നുണ്ണിക്കുട്ടനു കഥ വേണം
സ്വപ്നം കണ്ടു ചിരിച്ചുമദിക്കാ-
നുണ്ണിക്കുട്ടനു കഥ വേണം

3 comments:

G.manu said...

ഒന്നരയുരുള ചോറുണ്ണാനെന്നുണ്ണിക്കുട്ടനു കഥ വേണം

indiaheritage said...

ചെണ്ടകാരനും ഉണ്ണിക്കുട്ടനും കൊള്ളാം

സന്തോഷ് said...

അതു ശരിയാ... എന്തിനുമേതിനും ഉണ്ണിക്കുട്ടനു കഥ വേണം!