
ചാടിച്ചാടി തെങ്ങില്‍ കയറി
ചാരിയിരിക്കും കുഞ്ഞായി
മേളം പോലാ തെങ്ങും കൂമ്പില്‍
താളമടിക്കും കുഞ്ഞായി
ചാടിയിറങ്ങും നേരത്തരയില്‍
കൂട കുലുങ്ങും ചേലായി
ചാടിയിറങ്ങി തോമ്മിച്ചാനെ
മാടിവിളിക്കും കുഞ്ഞായി
കൂടതുറന്നിട്ടൊന്നര നാഴി
ക്കള്ളു കുടിക്കും തൊമ്മായി
നാലരനാഴീം കൂടെയിറക്കി
നാലാം കാലേല്‍ തൊമ്മായി
പമ്മി പമ്മി നടന്നേ പോയി
തൊമ്മിച്ചന്‍ ദാ വീലായി
വീട്ടില്‍ചെന്നിട്ടന്നച്ചേച്ചി-
ക്കെട്ടിടി നല്‍കീ ഹാലായി
മുട്ടനുളക്കയെടുത്തുകൊടുത്തു
മുട്ടിനൊരെണ്ണം ചേട്ടായി
"തെങ്ങില്‍ക്കേറി കള്ളും ചെത്തി
തുള്ളിയിറങ്ങും കുഞ്ഞായി
മത്തുപിടിച്ചു നശിക്കും ലോകം
നിര്‍ത്തുകയിപ്പണി ചങ്ങാതി. "
കൂടുതല്‍ കല്ലുപെന്‍സില്‍ കവിതകള്‍ ഇവിടെ ചൊല്ലിക്കേള്‍ക്കാം
Kallupencil Kavithakal Online.....!
3 comments:
ചാടിച്ചാടി തെങ്ങില്‍ കയറി
ചാരിയിരിക്കും കുഞ്ഞായി
മേളം പോലാ തെങ്ങും കൂമ്പില്‍
താളമടിക്കും കുഞ്ഞായി
ചാടിയിറങ്ങും നേരത്തരയില്‍
കൂട കുലുങ്ങും ചേലായി
ചാടിയിറങ്ങി തോമ്മിച്ചാനെ
നല്ല കവിത..നഴ്സറി റൈമ്സിന്റെ സുഖമുണ്ട് ചൊല്ലുമ്പോള്‍..ഒരുപാടിഷ്ടായി.
നല്ല താളബോധം .മക്കള്‍ക്കു ചൊല്ലിക്കൊടുക്കാം.നന്നായിരിക്കുന്നു.
Post a Comment