Saturday, 12 May 2007

കാലില്ലാത്തൊരു ചുണ്ടനെലി നീളത്തില്‍ വാലുള്ളൊരെലി


കാലില്ലാത്തൊരു ചുണ്ടനെലി
നീളത്തില്‍ വാലുള്ളൊരെലി
നീളുമിടയ്ക്കു ചുരുങ്ങിവരും
മാളത്തില്‍ ചുരുളുന്നൊരെലി
മിന്നാമിന്നിവെളിച്ചത്തില്‍
ചോന്നുതുടുത്തമിടുക്കനെലി
തീനും കുടിയും വേണ്ടാത്ത
ചീനി കരണ്ടാ പാവമെലി
ആരും കെണിയില്‍ കൊല്ലാത്ത
കരിനിറമുള്ളൊരു കുഞ്ഞനെലി

13 comments:

G.MANU said...

കാലില്ലാത്തൊരു ചുണ്ടനെലി
നീളത്തില്‍ വാലുള്ളൊരെലി
നീളുമിടയ്ക്കു ചുരുങ്ങിവരും
മാളത്തില്‍ ചുരുളുന്നൊരെലി

[ nardnahc hsemus ] said...

good one manu... simple.. nice

Sona said...

ആരും കെണിയില്‍ കൊല്ലാത്ത
കരിനിറമുള്ളൊരു കുഞ്ഞനെലി

ഈ കവിതയും ശരിക്കും പാടി രസിച്ചുട്ടൊ.

ഏറനാടന്‍ said...

നന്നായി :)

ഏറനാടന്‍ said...

നന്നായി :)

Areekkodan | അരീക്കോടന്‍ said...

Good

അപ്പു ആദ്യാക്ഷരി said...

മനൂ ഞാന്‍ എന്നും പറയാറുള്ളതെന്താന്ന് അറിയാമല്ലോ. അതുതനെ ഇവിടെയും. :-)

:: niKk | നിക്ക് :: said...

ഹേയ്‌ മാളൂട്ടീ സൂപ്പര്‍

കരീം മാഷ്‌ said...

ഈ സര്‍ഗ്ഗവാസന ഉള്ളില്‍ ഒളിപ്പിച്ചു വെച്ചിട്ടാ ഇടക്കാലത്ത് ?


നന്നായിട്ടുണ്ട്. കല്ലുപെന്‍സില്‍ എന്റെ കുഞ്ഞുങ്ങള്‍ക്കിഷ്ടപ്പെടും.

K.P.Sukumaran said...

പ്രിയ മനൂ, ഈ കവിതയില്‍ കുട്ടിത്തം ഇല്ല...
എന്തോ ഒരു പോരയ്മ എനിക്കനുഭവപ്പെട്ടു . ഒരു പക്ഷെ മനുവില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാവാം !

കുറുമാന്‍ said...

കൊള്ളാം പതിവുപോലെ തന്നെ ഈണത്തില്‍ പാടാന്‍ കഴിയുന്നത് തന്നെ ഇതും.

വേണു venu said...

മനുവിന്‍റെ കുഞ്ഞു കവിതകള്‍- വായിക്കുമ്പോഴെല്ലാം സ്വയം ഒരു കുഞ്ഞാവുന്നതു് ഞാനറിയുന്നു. അതിനാല്‍ തന്നെ കുഞ്ഞു കവിതകളൊക്കെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.:)

സു | Su said...

എലിയല്ലാത്തെലിയുടെ പാട്ട് നന്നായി. :)