Tuesday, 19 June 2007
തൊട്ടാവാടീ തൊട്ടാവാടീ തൊട്ടാല്‍ വാടുവതെന്താടീ
തൊട്ടാവാടീ തൊട്ടാവാടീ
തോട്ടുവരമ്പില് ശിങ്കാരീ
കമ്മലുമിട്ടു കുണുങ്ങിയിരിക്കണ
കാണാനെന്തൊരു ചേലാടീ
കാറ്റത്തൊന്നു ചിരിച്ചു രസിക്കണ
കാണാനെന്തൊരു ചേലാടീ
നോവിക്കാനരികത്തില്ലാരും
നുള്ളിയകറ്റാന്‍ മുള്ളുണ്ട്
എന്നിട്ടും ഞാനൊന്നു തൊടുമ്പോള്‍
എന്തേയിങ്ങനെ വാടുന്നു
നാണം കൊണ്ടോ പേടിയതുണ്ടോ
പെണ്ണേയെന്തിനു വാടുന്നു?
തൊട്ടാവാടീ തൊട്ടാവാടീ
തൊട്ടാല്‍ വാടുവതെന്താടീ
മുല്ലത്തൈയ്യെ കണ്ടുപടിക്കോള്‍-
ക്കില്ലീ നാണം ശിങ്കാരീെ
ചെല്ലത്തെറ്റിക്കൊട്ടും പേടിയ-
തില്ലതു കാണൂ ശിങ്കാരീ
തൊട്ടാവാടീ തൊട്ടാവാടീ
തൊട്ടാല്‍ വാടുവതെന്താടീ
Subscribe to:
Post Comments (Atom)
10 comments:
തൊട്ടാവാടീ തൊട്ടാവാടീ
തോട്ടുവരമ്പില് ശിങ്കാരീ
കമ്മലുമിട്ടു കുണുങ്ങിയിരിക്കണ
കാണാനെന്തൊരു ചേലാടീ
കാറ്റത്തൊന്നു ചിരിച്ചു രസിക്കണ
കാണാനെന്തൊരു ചേലാടീ
നോവിക്കാനരികത്തില്ലാരും
നുള്ളിയകറ്റാന്‍ മുള്ളുണ്ട്
:) nice one..!
അപ്പൊ കാറ്റത്തു വാടില്ലെ?
നന്നായിട്ടുണ്ട് മനു... ചെറുപ്പത്തില്‍ കുറേ മെനക്കെട്ടിട്ടുണ്ട് തൊട്ടാവാടിയുടെ ഒരില വാടാതെ പൊട്ടിക്കാന്‍ - അവസാനം കത്രിക കൊണ്ട് പതുക്കെ കട്ട് ചെയ്തു നോക്കി എന്നിട്ടും തഥൈവ :)
സുമേഷ്ജി......അഗ്രജാ നന്ദി.. സുമേഷ്ജി...ഇളംകാറ്റില്‍ പാവം വാടില്ലല്ലൊ..
തൊട്ടാവാടീ...നന്നായിട്ടുണ്ട്.
qw_er_ty
മനൂ... ലളിതവും സുന്ദരവുമായ വരികള്‍...
'മുല്ലത്തൈയ്യെ കണ്ടുപടിക്കോള്‍-
ക്കില്ലീ നാണം ശിങ്കാരീെ '
ഈ വരികള്‍ അല്പം പ്രാദേശികഭാഷാചുവയുണ്ടെന്ന് തോന്നുന്നു..
"മുല്ലത്തൈയ്യെ കണ്ടുപഠിയ്ക്കൂ..
അവള്ക്കില്ലീ നാണം ശിങ്കാരീ.."
ഇങ്ങനെയായാലോ... :-)
nalla kavitha..
kollam!!
ശോ!! ബ്ലോഗിംഗ് ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ചെറുപ്പത്തിലേയ്ക്ക് പോയ പോലെ..
ഒത്തിരി നന്നായിട്ടുണ്ട്
മനുവിന്റെ കവിതകള്‍ക്കെല്ലാം നല്ല താളമുണ്ട്..നല്ല വരികള്‍..എനിയ്ക്ക് കുട്ടിക്കാലത്തും,ഇപ്പോഴും തൊട്ടാവാടിയെ പേടിയാ..(അല്ല ബഹുമാനം!!!)എത്ര ശ്രദ്ധിച്ചു തൊടാന്‍ പോയാലും ചാടി കടിയ്ക്കും
Post a Comment