Saturday, 7 July 2007
വരിവരിയായി കുനുകുഞ്ഞുറുമ്പുകള് വരുന്നതു കാണമ്മേ..
വരിവരിയായി കുനുകുഞ്ഞുറുമ്പുകള്
വരുന്നതു കാണമ്മേ..
ഇടമുറിയാതവരിയറയത്തുകൂടിങ്ങ-
ഴൊകുന്ന കാണമ്മേ
ഉറുമ്പിന്റെ അമ്പലനടയിലിന്നുത്സവ
ത്തിരുനാളാണോമ്മേ
സമരംചെയ്യുവാനവരൊരു ജാഥയായ്
പോവുകയാണോമ്മേ..
അവരുടെ പള്ളിക്കൂടത്തില്‍ രാവിലെ
മണിയടിച്ചോ അമ്മേ...
അവരുടെ സിനിമാശാലയില്‍ ടിക്കറ്റ്
കൊടുക്കാറായോമ്മേ
ആയിരമുറുമ്പുകള്‍ ഒരുവരിനിരയായ്
നീങ്ങുവതെന്തമ്മേ....
Subscribe to:
Post Comments (Atom)
14 comments:
വരിവരിയായി കുനുകുഞ്ഞുറുമ്പുകള്
വരുന്നതു കാണമ്മേ..
ഇടമുറിയാതവരിയറയത്തുകൂടിങ്ങ-
ഴൊകുന്ന കാണമ്മേ
ഉറുമ്പിന്റെ അമ്പലനടയിലിന്നുത്സവ
ത്തിരുനാളാണോമ്മേ
മനു താങ്കള്‍ക്ക് നന്ദി ഈ കുഞ്ഞുകവിതകള്‍ ഓരോന്നും അതി മനോഹരങ്ങള്‍ തന്നേ, ഇവ മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടോ?
സാജന്‍ നന്ദി..ബാലരമ, ബാലഭൂമി, കളിക്കുടുക്ക എന്നിവയില്‍ ഉടനെ വരുന്നു ഇവയൊക്കെ. കൂടാതെ കല്ലുപെന്‍സില്‍ പുസ്തകം + ഓഡിയോ സി.ഡി. അണിയറയില്‍ ഒരുങ്ങുന്നു...കുറച്ച് സമയം എടുക്കും..
വളരെ നല്ല കവിതകള്‍..............കുട്ടികളുടെ മനസ്സറിയുന്നവ.....................
നന്നായി മനു.
മനു, കുട്ടിക്കവിഥ ഇഷ്ടപ്പെട്ടു.
മനൂ നന്നായിട്ടുണ്ട്
സിപ്പി പള്ളിപ്പുറം ഈ മേഖലയില്‍ ഒരുസ്താദായിരുന്നു..ഇപ്പോ ഈ കോന്നിക്കാരനും..!
തൊമ്മിക്കു ഇനി ബാലരമ വാങ്ങിക്കുമ്പോ ദോണ്ട്രാ ആ അഫ്സല്‍ മാമന്റെ പടമുള്ള മാമന്റെ കവിതാന്നു കാണിക്കാല്ലോ :)
നന്നായി മനു.
ഇതെഴുതുമ്പോള്‍ മനുവും സ്വയം ഒരു കുട്ടിയായിരുന്നിട്ടുണ്ടാവാം..........
ആ നിഷ്കളങ്കത ശരിക്കുമുണ്ടായാല്‍ എത്രയോ ഭാഗ്യംട്ടോ.....................
കുറേ നാളായ് ഇങ്ങോട്ട് വന്നിട്ട്..
എല്ലാം വായിച്ചു ....മനോഹരമായിരിക്കുന്നു..
:)
നല്ല ചുന്ദരി കവിത മനു.
കല്ലുപെന്‍സില്‍ പുസ്തകം + ഓഡിയോ സി.ഡി. അണിയറയില്‍ ഒരുങ്ങുന്നു...കുറച്ച് സമയം എടുക്കും..
:)
Looking forward to that
അതി മനോഹരം. അക്ഷര കസര്‍ത്തുകല്‍ ഇല്ലാത്ത, ലളിതമായ കവിതകള്‍. വളരെ ഇഷ്ടപ്പെട്ടു.
Post a Comment