Thursday 2 August 2007

കൊങ്ങിണിപ്പൂവിണ്റ്റെ

കൊങ്ങിണിപ്പൂവിണ്റ്റെ ചെല്ലത്തുമ്പില്‍
കിങ്ങിണിത്തുമ്പീ നീ വന്നിരുന്നു
മഞ്ഞയുടുപ്പും മണിച്ചിറകും
കുഞ്ഞിളം കൊമ്പും കുണുങ്ങിനില്‍പ്പും
അമ്മയൊരുക്കിയതാണോ നിന്നെ
ഇമ്മട്ടിലിത്രയും ചേലായ്‌ തന്നെ
അച്ഛനൊരുക്കിയതാണോ നിന്നെ
കൊച്ചുകളിത്തോഴിയായ പൊന്നേ
എന്നെയുംവിട്ടു നീ പോയാല്‍ പിന്നെ
തുമ്പീയെനിക്കു വിഷമം തന്നെ

7 comments:

Anonymous said...

ലാളിത്യത്തിന്റെ ലാവണ്യം.
നന്നായിട്ടുണ്ട്, മനൂ.

സാല്‍ജോҐsaljo said...

:)

ഉറുമ്പ്‌ /ANT said...

manu. nannaayi, buetifull

മയൂര said...

നന്നായിട്ടുണ്ട്...:)

വേണു venu said...

എന്നെയോ വിട്ടു നീ പോയീടുകില്‍‍
പിന്നെ ഞാനില്ലയീ കൊങ്ങിണിയും.
ആരേയും കൊച്ചു കവിയാക്കുന്ന വരികള്‍‍. മനോഹരം.:)

ചീര I Cheera said...

ഇതൊക്കെ ഞാനെന്റെ അമ്മൂന് പഠിപ്പിച്ചു കൊടുക്കുന്നതില്‍ എന്തെങ്കിലും തടസ്തം ഉണ്ടോ..?
മലയാളം കുട്ടിക്കവിതകള്‍ തേടി നടക്കുകയാണിവിടെ.
ഇതും ഇഷ്ടമായി..

മഴത്തുള്ളി said...

എന്നെ വിട്ടെങ്ങോട്ടും പോകരുതെ
നിന്നെയെനിക്കത്രയിഷ്ടമാണേ :)

മാഷേ, ഐ മീന്‍ തുമ്പിയെ. നോട്ട് യൂ.....

ഇഷ്ടമായി കുട്ടിക്കവിത.