Saturday 12 January 2008

പഴംപൊരി


മഞ്ഞയുടുപ്പിട്ടരികിലിരിക്കും
കുഞ്ഞാലിപ്പയ്യാ
എണ്ണക്കടലില്‍ മുങ്ങിവരുമ്പോ-
ളെന്തൊരു മണമയ്യാ
ഉള്ളിലൊളിക്കും മധുരമൊരിത്തിരി
നുള്ളിയെടുത്തയ്യാ
നാലുമണിക്കതു നുണയും നേര-
ത്തെന്തൊരു രസമയ്യാ

30 comments:

G.MANU said...

മഞ്ഞയുടുപ്പിട്ടരികിലിരിക്കും
കുഞ്ഞാലിപ്പയ്യാ
എണ്ണക്കടലില്‍ മുങ്ങിവരുമ്പോ-
ളെന്തൊരു മണമയ്യാ

krish | കൃഷ് said...

പഴം പൊരിയുടെ മണമടിപ്പിച്ച് കൊതിപ്പിക്കല്ലേ മനു. ഇവിടെ കിട്ടാന്‍ വഴിയില്ലാ അതോണ്ടാ.
:)

sree said...

ആര്‍ത്തിയൊടങ്ങനെ നൊട്ടിനുണഞ്ഞൂ;
അയ്യൊ!തീര്‍ന്നയ്യാ...ഇനിയും വേണമയ്യാ...:)

പപ്പൂസ് said...

എനിക്കും താ ഒരെണ്ണം. ഇല്ലേല്‍ പൊരിക്കും ഞാന്‍... :) സുമുഖന്‍ കവിത.

ഓ.ടോ: കുഞ്ഞാലിപ്പയ്യാ... ന്നു വച്ചാ എന്താ?

കാര്‍വര്‍ണം said...

എനിക്കു കൊതിയാകുന്നില്ല എന്തെന്നോ, ശനിയാഴ്ചയല്ലേ ഇന്ന് വൈകിട്ട് അമ്മ ഉണ്ടാക്കും. പിന്നെ ഞങ്ങളിതിനെ വാഴക്കാപ്പം എന്നാ പറയുന്നെ

വേണു venu said...

മനൂ,
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍‍ നിന്നു വന്നപ്പോള്‍‍ ഒരു ഏത്തവാഴവിത്ത് കൊണ്ട് വന്നു. ലാണില്‍‍ കൊലയ്ക്കാറായി നില്‍ക്കുന്നു. ഈ കൊടും തണുപ്പ് സഹിക്കുന്നതിന്‍റെ വിഷമം മുഖത്ത് ഈയിടെ കാണുന്നുണ്ട്. കുലച്ചാല്‍ തീര്‍ച്ചയായിട്ടും പഴമ്പൊരി തിന്നു് ഈ കുഞ്ഞി പാട്ട് പാടും.:)

നിലാവര്‍ നിസ said...

ഓമനത്തമുള്ള കവിത..

Gopan | ഗോപന്‍ said...

പഴം പൊരി കഴിച്ചത് പോലെയുള്ള ഒരു തോന്നല്‍..
രസകരമായി എഴുതിയിരിക്കുന്നു..
ഓ ടോ: പണ്ടു കലാലയത്തിലെ കാന്റീനില്‍ നടന്ന ഒരു സംഭവം ഓര്‍മ വന്നു.കാന്റീന്‍ നടത്തുന്ന കുമാരന്‍ ചേട്ടന്‍ അറിയാതെ പഴം പൊരി തിന്നുന്ന ഒരു വിദ്വാന്‍ ഞങ്ങളുടെ ബാച്ചില്‍ ഉണ്ടായിരുന്നു..ഒരു ദിവസം പഴം പൊരി സൂക്ഷി ക്കുന്ന അലമാരിയിലേക്ക് കൈ ഇട്ടപ്പോള്‍ അകലെ നിന്നും വരുന്ന കുമാരന്‍ ചേട്ടന്‍ കാണാതിരിക്കാന്‍ പഴം പൊരി ഉടനെ തന്നെ വായിലേക്കിട്ടു പുള്ളി വിഴുങ്ങുവാന്‍ നോക്കി..പക്ഷെ പഴം പൊരിക്ക് കയ്യില്‍ എടുക്കാന്‍ പറ്റാത്തവിധം ചൂടായിരുന്നു..കൂട്ടരെ ചിരിപ്പിക്കുവാനായി പുള്ളി പഴം പൊരിയെ വിട്ടില്ല..അതങ്ങു വായിലോട്ടിട്ടു. പഴം പോരിയിറങ്ങി പോയ വഴി പുള്ളിക്ക് ശരിക്കും മനസ്സിലായത് അന്നാണ്.. പൊരിയുടെ ചൂടു കണ്ണുകളിലൂടെ വെള്ളമായി പുറത്തു വന്നു.. ഇതു കാണുന്നവര്‍ക്കു ചിരിയും പുള്ളിക്ക് പ്രാണവേദനയും ..

ഉപാസന || Upasana said...

മാഷേ
ഇവിടെ കെ ആര്‍ പുരത്ത് കിട്ടും ഇത്.
ഡെയ്ലി അടിക്കാറുണ്ട്
:)
ഉപാസന

Unknown said...

manushyare kothippikkan oronnayittirangum

[ nardnahc hsemus ] said...

എന്റെ രണ്ടു വല്യമ്മാര്‍ക്കും ഹോട്ടെലായിരുന്നു.. ചെറുപ്പത്തില്‍ എത്രയാ ഇത് വീശിയിരിയ്ക്കണേ...കമേഴ്സ്യല്‍ ആയതുകൊണ്ട് ഒരു നേന്ത്രപ്പഴത്തില്‍നിന്നും 8 പഴമ്പൊരിയെങ്കിലും ഉണ്ടാക്കിയിരിയ്കണം..
പക്ഷെ, ഇത് വറുക്കുമ്പോള്‍ മാവിന്റെ കുറെ പൊട്ടും പൊടിയും ഉണ്ടാകും, എനിയ്ക്കിഷ്ടം അതാ‍...:)

G.MANU said...

കൃഷ്ജി.. ഇവിടേയും കിട്ടില്ല ഇത്‌ :


(ശ്രീക്കുട്ടാ... ബഹളമുണ്ടാക്കതെടാ

പപ്പൂസേ...പഴമ്പൊരിചേട്ടനൊരു പേരിട്ടാതാ..കുഞ്ഞാലി.... പയ്യന്‍ ആയതുകൊണ്ട്‌ പയ്യാ... ഹ ഹ

കാര്‍വര്‍ണ്ണം - പറഞ്ഞു വീണ്ടും കൊതിപ്പിക്കല്ലേ

നിസാ... - താങ്ക്സ്‌

ഗോപന്‍ - ഹഹ എന്താവും ആ ഒരു സിറ്റുവേഷന്

‍ഉപാസന - യു ടൂ. ഭാഗ്യവാന്‍

ആഗ്നേയാ - അയ്യോ ഷമി

സുമേഷേ - എനിക്ക്‌ വയ്യ.. രണ്ട്‌ ഹോട്ടലും പഴമ്പൊരിയും

G.MANU said...

venuji - thaanks

SUNISH THOMAS said...

കവിതയ്ക്കകമ്പടിയായ കമന്‍റുകള്‍കൂടി വായിച്ചപ്പം ഏമ്പക്കപൂര്‍വം ഒരു തമിശയം-

ശരിക്കും പഴംപൊരിയാണോ പഴമാണോ അതോ വാഴക്കുലയാണോ വാഴയാണോ അതോ വാഴവിത്താണോ ആദ്യമുണ്ടായത്?????


:)

G.MANU said...

സുനീഷേ...ഇതൊന്നുമല്ല..വാഴക്കൃഷിക്കാരനാണാദ്യം ഉണ്ടായത്‌.. എനി ഡൌട്ട്‌

കൊച്ചുത്രേസ്യ said...

പഴംപൊരീന്നൊക്കെ കണ്ട്‌ ആശിച്ചു മോഹിച്ചു വന്നതാ..അപ്പഴേക്കും എല്ലാരും കൂടി തീര്‍ത്തോ..മനൂ പാട്ടിഷ്ടപ്പെട്ടു..അടുത്തത്‌ ഉണ്ണിയപ്പത്തെപറ്റി എഴുതണേ..പ്ലീസ്‌..

d said...

:( അയ്യോ തീര്‍ന്നു പോയോ?
എനിക്കൂടെ ഒരെണ്ണം..

ഹരിത് said...

എനിക്കും വേണം പഴം പൊരിയയ്യാ.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനേയ് നല്ല ചുടു ചായ ഉണ്ടാക്കാന്‍ പോയത, അതാ ഇത്ര വൈകിയേ.

പഴം‌പൊരി രസായി ട്ടോ.

simy nazareth said...

അയ്യാ ഇതു രണ്ടെണ്ണം ഗള്‍ഫിലേയ്ക്കു അയച്ചുതരാമോ?

ദിലീപ് വിശ്വനാഥ് said...

മനുഷ്യനെ കൊതിപ്പിക്കല്ലേ...
എന്നാല്‍ പിന്നെ ഇന്നുതന്നെ ഇതുണ്ടാക്കിയിട്ടേ ഉള്ളു കാര്യം.
കവിത കൊള്ളാം മനു.

ശ്രീനാഥ്‌ | അഹം said...

കൊള്ളാം... നിക്കിഷ്ടായി

നവരുചിയന്‍ said...

ഞാന്‍ ഇപ്പോ നാട്ടിലാ ..ഇന്നു വൈകിട്ട് ഈ കൊച്ചു പയ്യനെ ഞാന്‍ തിന്നും . കൂടെ ഒരു കട്ടന്‍ ചായയും ....

ഓര്‍ത്തിട്ട്
' സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ മേലെ "

G.MANU said...

ഇപ്പോ മനസിലായി... ഈ പഴമ്പൊരി മലയാളികളുടെ മഹാവീക്ക്നസ്‌ ആണെന്ന്.....

കൊച്ചുത്രേസ്യേ : അടുത്തത്‌ ഉണ്ണിയപ്പം പക്കാ

വീണേ : സ്റ്റോക്ക്‌ തീരും മുമ്പേ വന്നെടുത്തോ

ഹരീഷ്‌: ഇന്ന പിടിച്ചോ അയ്യാ പ്രിയേ : രുചി എപ്പടി

സിമി : കൊറിയര്‍ ചാര്‍ജ്ജ്‌ തരാമോ

വാല്‍മീകി : ട്രൈ ചെയ്തോ മാഷെ?

ശ്രീനാഥ്‌ : വണ്‍ മോര്‍ എടുത്തോ മാഷേ

നവരിചിയന്‍ : ഭാഗ്യവാനേ.അസൂയ.. അസൂയ

Murali K Menon said...

പഴംപൊരി കൊള്ളാം

അപ്പു ആദ്യാക്ഷരി said...

എന്തൊരു രസമയ്യാ... മനൂ എനിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരമാണിത്. അതു കഴിഞ്ഞാല്‍ ഉണ്ണിയപ്പം.... : കവിത കലക്കന്‍.

ഗീത said...

കൊതിപ്പിയ്ക്കും കവിത...

ഇപ്പോള്‍ സമയം നാലുമണി.
അതുപോലൊരു പഴം പൊരി കിട്ടിയെങ്കില്‍........

ഹരിശ്രീ said...

മനുഭായ്,


കൊള്ളാം
ആ പഴം പൊരി കണ്ടിട്ട് സഹിക്കുന്നില്ലാട്ടോ....

G.MANU said...

Muraliji - nandi
appoos - nandikku nandi
harisree - nandi

~nu~ said...

പഴം പൊരി + ചായ, അല്ലെങ്കില്‍ പരിപ്പു വട + ചായ ..എന്താ ഒരു കോമ്പിനേഷന്‍... അതും മഴക്കാലത്ത്...! ഹാ‍വൂ‍... കൊതിയായിട്ട് വയ്യാ..