Thursday 17 January 2008

അപ്പവും അപ്പൂപ്പനും


അപ്പക്കാരയടുപ്പില്‍ വച്ചി-
ട്ടപ്പൂപ്പന്‍ ചൊല്ലി
അപ്പുക്കുട്ടാ ചുട്ടു തരാം ഞാ-
നപ്പം പത്തെണ്ണം
അപ്പം മീനുക്കുട്ടി ചിണുങ്ങീ
അപ്പൂപ്പാ വേണം
അപ്പുക്കുട്ടനെടുക്കും മുമ്പേ
അപ്പം പത്തെണ്ണം
അപ്പം കോരിയെടുക്കുന്നേര-
ത്തപ്പൂപ്പന്‍ ഞെട്ടി
പപ്പന്‍ പൂച്ചയെടുത്തു മറിച്ചി-
ട്ടപ്പം പത്തെണ്ണോം

14 comments:

G.MANU said...

അപ്പക്കാരയടുപ്പില്‍ വച്ച്‌-
ട്ടപ്പൂപ്പന്‍ ചൊല്ലി
അപ്പുക്കുട്ടാ ചുട്ടു തരാം ഞാ-
നപ്പം പത്തെണ്ണം

Unknown said...

കൊതിയായിട്ട്‌ വയ്യ.....എനിക്കും എടുത്ത്‌ വെക്കണേ 2 എണ്ണം......

Anonymous said...

chumma kothipppikkalle mashe.athum ee nalumani nerathu

ജൈമിനി said...

രണ്ടായിരത്തെട്ടു മുഴുവന്‍ ആളെക്കൊതിപ്പിക്കാന്‍ തീരുമാനിച്ചോ? പഴംപൊരിയും അപ്പവുമൊക്കെയായി... :))

പ്രാസവും കലക്കി!

ദിലീപ് വിശ്വനാഥ് said...

പപ്പന്‍ പൂച്ച ആണോ അതോ മാളവികയുടെ അച്ഛനാണോ അപ്പം തിരിച്ചുട്ടത്?

krish | കൃഷ് said...

നഴ്‌സറി കുട്ടികള്‍ക്ക് പറ്റിയ പാട്ട്.
ഇഷ്ടപ്പെട്ടു, പാട്ടും അപ്പവും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇപ്പ കിട്ടണം അപ്പം പത്തെണ്ണം

ശ്രീലാല്‍ said...

ഡാ പപ്പാ, നീ മാളുക്കുട്ടിയെ കരയിച്ചോ …?

“ശപ്പന്‍ പൂച്ചേ പപ്പന്‍ പൂച്ചേ
ശല്യക്കാരന്‍ കള്ളപ്പൂച്ചേ
ഇനിയെങ്ങാനും ഇതീലേ വന്നിട്ട-
പ്പം തിന്നാലപ്പൊക്കാണാം.

അപ്പം തിന്നൊരു കൊതിയന് പൂച്ചേ
മാളൂനെക്കരയിച്ചൊരു പൂച്ചേ
കാണട്ടേ ഞാന് നായക്കുട്ടനെ
നിന്നുടെ കാര്യം ഏറ്റീ ചേട്ടന്‍..”

Gopan | ഗോപന്‍ said...

ഒരെണ്ണം തന്നാലും മതി എനിക്ക്..
അപ്പം സുഖകരം ..
വായിച്ചു വെള്ളമിറക്കുന്നത്
തികച്ചും ദുഃഖകരം !
കവിത നന്നായി..

അപര്‍ണ്ണ said...

നല്ല കുഞ്ഞിക്കവിത. ഇതാണോ മോളു? നല്ല സുന്ദരിക്കുട്ടി. :)

ഹരിത് said...

:)

ഏ.ആര്‍. നജീം said...

കൊള്ളാം നല്ല കുഞ്ഞു കവിത..

Seema said...

കവിത നന്നായി..
ഒരു കുട്ടിക്കവിത...അല്ലെ?

puTTuNNi said...

കവിത വായിപ്പിച്ചു വായില്‍ കപ്പലോടിപ്പിക്കരുതേ