Wednesday, 20 February 2008

കൊച്ചു കളിപ്പെട്ടി മന്ത്രപ്പെട്ടി


അച്ഛനവധിയ്ക്കു വന്നപ്പോള്‍ തന്നല്ലോ
കൊച്ചു കളിപ്പെട്ടി മന്ത്രപ്പെട്ടി
കൂട്ടിനെലിയുള്ള കിന്നാരപ്പൂമ്പെട്ടി
കൂട്ടുകൂടാനുള്ള കുഞ്ഞിപ്പെട്ടി
തൊട്ടൊന്നുണര്‍ത്തിയാല്‍ താമരപ്പൂവുകള്‍
പെട്ടെന്നു മുന്നില്‍ തെളിയ്ക്കും പെട്ടി
പാട്ടുകള്‍ കേള്‍പ്പിക്കും ചിത്രം വരപ്പിയ്ക്കും
പട്ടണം കാണിക്കും ചെല്ലപ്പെട്ടി
ദൂരത്തുള്ളേട്ടനെ ചാരത്തു കാണിക്കും
കാര്യങ്ങള്‍ കേള്‍പ്പിക്കും പൊന്നും പെട്ടി
അക്കയ്ക്കു ജോലിയ്ക്കു പോകുവാന്‍ ടിക്കറ്റ്‌
വെക്കമെടുത്തു തരുന്ന പെട്ടി
അമ്മയ്ക്കണിയാന്‍ വളകളും ചേച്ചിയ്ക്ക്‌
കമ്മലും വാങ്ങിത്തരുന്ന പെട്ടി
പാവമനുജനടുത്ത പരീക്ഷയ്ക്ക്‌
പാഠങ്ങളൊക്കെ കൊടുക്കും പെട്ടി
എന്തുചോദിച്ചാലും നല്‍കുന്ന പൂമ്പെട്ടി
എന്തിഷ്ടമാണെന്നോ കുഞ്ഞിപ്പെട്ടീ

24 comments:

G.MANU said...

അച്ഛനവധിയ്ക്കു വന്നപ്പോള്‍ തന്നല്ലോ
കൊച്ചു കളിപ്പെട്ടി മന്ത്രപ്പെട്ടി
കൂട്ടിനെലിയുള്ള കിന്നാരപ്പൂമ്പെട്ടി
കൂട്ടുകൂടാനുള്ള കുഞ്ഞിപ്പെട്ടി

[ nardnahc hsemus ] said...

കുരുവികളെ കൂട്ടമായി
വീശിപ്പിടിയ്ക്കൊന്നൊരു
അച്ചായന്മാരുടെ തനിനിറം
കാട്ടിത്തരുന്നൊരു പെട്ടി....

ആരാ? എന്താ?? അയ്യോ.... ഞാനോടി!

Sharu (Ansha Muneer) said...

കുട്ടിക്കവിതകളുടെ പൂക്കാലം :)

മഴത്തുള്ളി said...

ജീടോക്കില്‍ കൂട്ടിനായാരേയും(?) നല്‍കുന്ന
സുന്ദരിപ്പെട്ടി വിരുതന്‍ പെട്ടി
ഒട്ടൊരു നേരം കൊണ്ടപ്പടി ഓ.ടോ.കള്‍
നേടിത്തരുന്നൊരു പാരപ്പെട്ടി
കൊച്ചുമനുക്കുട്ടന്‍ എഴുതുന്ന കണ്ടിട്ട്
തട്ടിവീഴാതെന്റെ സൂസിക്കുട്ടീ ;)

കലക്കി അച്ചായോ കലക്കി അടിച്ചു പൊളിച്ചു. കവിതയും, രചനയും, ശ്രുതിയും അനുവും പല്ലവിയും എല്ലാം ഒത്തിട്ടുണ്ട് ;)

Sanal Kumar Sasidharan said...

എല്ലാവരും താളത്തില്‍ പാടിരസിക്കുകയാണല്ലോ.കൂടത്തില്‍ കൂട്ടിച്ചേര്‍ക്കലുകളും.രസകരം :)

[ nardnahc hsemus ] said...

മനുവിന്റെ കളിപ്പെട്ടീ മന്ത്രപ്പെട്ടീ
കുട്ടിക്കവിതകള്‍ നിറയുന്ന മായപ്പെട്ടീ...

എന്നാ‍ലും സൂക്ഷിയ്ക്കണേ...

സൂസിക്കുട്ടീയെന്റെ ലൂസിക്കുട്ടീ
ത്രേസ്യക്കുട്ടീയെന്റെ ലില്ലിക്കുട്ടീ
മാത്തുട്ടിയെന്നൊരു കുരുവിക്കുട്ടീ
വട്ടത്തില്‍ പറക്കുന്നു കണ്ണുരുട്ടീ!!

സുല്‍ |Sul said...

ഇതൊരു കുട്ടി ബൂലോകമാക്കിയല്ലോ എല്ലാരും ചേര്‍ന്ന്.
-സുല്‍

krish | കൃഷ് said...

പുന്നാരപ്പെട്ടി കിന്നാരപ്പെട്ടി
തൊട്ടാലുണരും മടിമേല്‍പ്പെട്ടി

:)

മയൂര said...

മന്ത്രപ്പെട്ടിയുടെ മന്ത്രങ്ങള്‍ ഒക്കെ ഇപ്പോഴാണ് പിടികിട്ടിയത്, കവിതയും കമന്റുകളും ഇഷ്ടമായി :)

ശ്രീലാല്‍ said...

പൂട്ടില്ലാപ്പെട്ടിയീ ജാലപ്പെട്ടി നല്ല രസായിട്ടുണ്ട് മാളൂ...
:)

ശ്രീവല്ലഭന്‍. said...

മനു,

വളരെ കവിത ഇഷ്ടപ്പെട്ടു.

പാമരന്‍ said...

അടിപൊളി! ഞാനെന്‍റെ മോനു പാടിക്കൊടുക്കുവാ..

ഹരിത് said...

:)

അപ്പു ആദ്യാക്ഷരി said...

മനൂ, മനുവിന്റെ കുട്ടിക്കവിതകളോരോന്നും രസകരമെങ്കിലും ഇതിനൊരു പ്രത്യേകത തോന്നി.വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

സുമേഷിന്റെയും മഴത്തുള്ളിയുടെയും പരസ്പര പാരകളും സുന്ദരം.

Pongummoodan said...

മനോഹരമായിരിക്കുന്നു മനൂ...

ചന്ദ്രകാന്തം said...

മനുജീ..,
എലിക്കുഞ്ഞന്റെ മന്ത്രവിദ്യകള്‍ രസമായിട്ടുണ്ട്‌..ട്ടൊ.

(ഈ മായാജാലപ്പെട്ടിയിലെ മന്ത്രങ്ങളുടെ പട്ടികയില്‍...
"പാരമന്ത്രം" കൂടിയുണ്ടെന്ന്‌ ഇപ്പോഴാണ്‌ ബോധ്യായത്‌.)

Rejesh Keloth said...

:-)
വരട്ടെ, പാട്ടുകളും, പാരഡികളും... പാരകളും..

ദിലീപ് വിശ്വനാഥ് said...

പാരപെട്ടി ഇതു ചാരപെട്ടി
കൂട്ടുകിട്ടാന്‍ ഇതു കൂട്ടുപെട്ടി

നിലാവര്‍ നിസ said...

ഉഷാറായിട്ടുണ്ട്..

മാധവം said...

മനൂ,
കുഞ്ഞിക്കവിതയാം തെളിനീര്‍ കൊണ്ടു മുഖം കഴുകി
ഞാനെന്റെ കുഞ്ഞിനെ മെരുക്കട്ടെ

ഏ.ആര്‍. നജീം said...

മനൂജീ...

പുന്നാരപെട്ടീ നീ കലക്കന്‍ പെട്ടി തന്നെ..

Rafeeq said...

പെട്ടി കൊള്ളാം ഇഷ്ട്ടപെട്ടു.. :-)

Manoj | മനോജ്‌ said...

മനൂ - താങ്കളുടെ ഈ പെട്ടി-പ്പാട്ട് വായിച്ച് ആസ്വദിച്ചു. വള്ളരെ ഇഷ്ടപ്പെട്ടു. നമ്മുടെ നാടന്‍ ഈണത്തില്‍ അതു പാടിയിട്ടുണ്ട് - ഇവിടെ: http://tinyurl.com/2qxgut

ആശംസകള്‍!

jense said...

മനുചേട്ടാ... വളരെ ഇഷ്ടപെട്ടു ഈ കവിത...