
കട്ടപ്പനയില്‍നിന്നും നമ്മുടെ
കുട്ടനു കിട്ടിയ ബോട്ടാണേ
എട്ടരരൂപ തുട്ടിനു വാങ്ങീ-
ട്ടേട്ടന് നല്കിയ ബോട്ടാണേ
വട്ടപ്പാത്രമെടുത്തിട്ടമ്മു-
ക്കുട്ടീ വേഗം വന്നാട്ടെ
കിട്ടാ വെള്ളമൊഴിയ്ക്കൂ സീത-
ക്കുട്ടീ കൈത്തിരി തന്നാട്ടേ
പെട്ടെന്നിത്തിരിയെണ്ണയൊഴിച്ചീ
തട്ടമകത്തിനി വക്കട്ടെ
കുടുകുടു നീങ്ങുന്നതു നീ കണ്ടോ
ഗുട്ടന്‍സെന്താ കുട്ടൂസേ
(കളിബോട്ടിലെ കുഴലില്‍ വെള്ളം നിറച്ച്, അകത്ത് വിളക്കു കൊളുത്തി വയ്ക്കുമ്പോള്‍ കുടുകുടാ നീങ്ങുന്നതിന്റെ രഹസ്യം അച്ഛനോടു ചോദിക്കൂ കുട്ടികളെ)
20 comments:
കട്ടപ്പനയില്‍നിന്നും നമ്മുടെ
കുട്ടനു കിട്ടിയ ബോട്ടാണേ
എട്ടരരൂപ തുട്ടിനു വാങ്ങീ-
ട്ടേട്ടന് നല്കിയ ബോട്ടാണേ
കുട്ടൂസിന്റെ ബോട്ടേക്കേറാന്
പട്ടരു ചേട്ടന് വരണുണ്ടേ
എട്ടണ കിട്ടും കുട്ടൂസേ നീ
പെട്ടെന്നാട്ടേ പോം പോം പോം
:)
അങ്കിലെ....എനിച്ചിത് ഇസ്തപ്പെട്ടു :)
ഈ കുട്ടിക്കവിതയും നന്നായി... :)
ഗ്രേറ്റ് മാഷെ :)
-സുല്‍
എനിച്ചും ഇസ്ടപ്പെട്ടു :-)
ചൂടു പിടിച്ചൊരു തകിടില്‍ നിന്നും
ഓടിയൊളിക്കാന്‍ നോക്കുന്നേരം
പാവം വായുവിനുള്ളില്‍ തിങ്ങും
കുടു കുടു ശബ്ദം.. വിമ്മിട്ടം.
ഞാനും ഓടിച്ചു നോക്കട്ടേ..
എനിച്ചും ഇസ്ടപ്പെട്ടു ....................
ഞാനൊന്നുപോയി ചോദിച്ചു നോക്കട്ടെ
ഞാന്‍ ഓടിച്ചുനോക്കീ..
ഇപ്പൊ നടുക്കടലില്‍ പെട്ട നായയുടെ സ്ഥിതിയാ.
കുടുകുടു കുടുകുടുവെന്നുപറഞ്ഞാ
പാത്ര‘ക്കടലില്‘ നീന്തുമ്പോള്‍
പെട്ടന്നാച്ചെറുകൈത്തിരികെട്ടൂ
ബോട്ടു ‘നടുക്കടലില്‍’ പ്പെട്ടൂ!
മനുവേ... സൂസൂസൂപ്പര്‍. എല്ലാവരികളിലേയും രണ്ടാമത്തെ യക്ഷരം ട്ട യില്‍ ഒതുക്കിയ കൈയ്യടക്കത്തെ അഭിനന്ദിക്കാതെ വയ്യ.
മത്തായിച്ചന്റെയും ചന്ദ്രകാന്തത്തിന്റെയും വരികളും ഗംഭീരം.
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the TV de LCD, I hope you enjoy. The address is http://tv-lcd.blogspot.com. A hug.
excellent maashe..
എട്ടരരൂപ തുട്ടിനു വാങ്ങീ-
bottu nannayittundu
(malu vintethaano?)
aa ettara rupa thuttonnu
kaanikkane
കട്ടപ്പനയിലും പോയോ അതിനിടയ്ക്ക്?
എനിക്കും ഓടിക്കാന്‍ തരൊ, ഞാന്‍ ഒരു തീപ്പട്ടിപടം തരാം..
ഇതു ഉള്ളീല് തിരി എണ്ണ് ഒഴിച്ചു കത്തിക്കുമ്പോള്‍ ഊടുന്ന ബോട്ടാണൊ.
കുട്ടിക്കവിതയിതെന്കിലുമേനൊരു
പൊട്ട ചോദ്യം ചോദിക്കാം..
കട്ടപ്പനയില്‍ കിട്ടുമോ ചേട്ടാ
എട്ടര രൂപ ബോട്ടിനിയും???
എട്ടര രൂപ ഇന്നു കൊടുത്താല്‍
കിട്ടും തട്ടെന് താടിക്ക്
ഒട്ടും തെരിയരുതോ മനുവേട്ടാ
കിട്ടില്ലൊന്നും ആ വിലയില്‍..
കട്ടന്‍ ചായ കുടിക്കാന്‍ പോലും
എട്ടോ പത്തോ നല്കേണം
ഒട്ടും വിലയില്ലത്തോരെണ്ണം
കിട്ടും നാട്ടില്‍, മാനുഷജീവന്!!!
കുട്ടിക്കവിത ഇഷ്ടപ്പെട്ടു...ഉമേഷ്ജി മുട്ടിയുമായി വരുന്നതിനു മുന്‍പ് പെട്ടന്ന് ഓടട്ടെ.....ഞാന്‍ ഓടി....
മനൂ - സൂപ്പര്‍ ബോട്ട് കവിത! :) കൊള്ളാം കേട്ടോ? :)
ഈ കവിത ആഷ നല്ല രസമായി ചൊല്ലിയത് ഇവിടെ കേള്‍ക്കാം :)
Post a Comment