Monday, 24 March 2008
ഇതെന്തേയിങ്ങനെ?
അമ്മേ അമ്മേ കണ്ടോ ഭിത്തിയില്‍
അമ്മു ചിരിക്കുന്നു
ഇമ്മിണി നല്ലൊരു കമ്മലുമിട്ടി-
ട്ടമ്മു ചിരിക്കുന്നു.
ഇങ്ങോട്ടൊന്നും ചെരിഞ്ഞാലും ഞാ-
നങ്ങോട്ടായാലും
എന്നെ മാത്രം നോക്കിയിരുന്നെ-
ന്നമ്മു ചിരിക്കുന്നു
കട്ടില്‍പടിയില്‍ കയറിയിരുന്നി-
ട്ടൊട്ടു കുനിഞ്ഞാലും
കട്ടിളവക്കില്‍ പമ്മിയിരുന്നി-
ട്ടൊട്ടു നിവര്ന്നാലും
എന്നെത്തന്നി നോക്കിയിരുന്നെ-
ന്നമ്മു ചിരിക്കുന്നു
എങ്ങനെ ഫോട്ടോ കണ്ണുതിരിച്ചി-
ട്ടെന്നെ നോക്കുന്നു?
(നേരെ നോക്കുന്ന ഫോട്ടോയുടെ കണ്ണൂകള്‍ നോക്കുന്ന ആളിനെ പിന്തുടരുന്നതെങ്ങനെ.. ചെരിഞ്ഞ പോസുള്ളതില്‍ അത് തോന്നാത്തതെന്തുകൊണ്ട്.. ടെക്കികള്‍ ഒന്നു വിശദീകരിക്കാമോ?)
ഈ പ്രതിഭാസത്തിനൊരു വിശദീകരണം ശ്രീലാല്‍ തപ്പിയെടുത്തത് ഇവിടെ
ഈ കവിത മനോജ് ഇവിടെ ചൊല്ലിയിട്ടുണ്ട്
Subscribe to:
Post Comments (Atom)
17 comments:
അമ്മേ അമ്മേ കണ്ടോ ഭിത്തിയില്‍
അമ്മു ചിരിക്കുന്നു
ഇമ്മിണി നല്ലൊരു കമ്മലുമിട്ടി-
ട്ടമ്മു ചിരിക്കുന്നു
:-)
അമ്മുക്കുട്ടി എന്നായാല്‍ കുറച്ചു കൂടി ഈണം കിട്ടും എന്ന് തോന്നുന്നു.
നന്നായിട്ടുണ്ട്.
ഇനി ഒരു ഒ.ടോ
(നേരെ നോക്കുന്ന ഫോട്ടോയുടെ കണ്ണൂകള്‍ നോക്കുന്ന ആളിനെ പിന്തുടരുന്നതെങ്ങനെ.. ചെരിഞ്ഞ പോസുള്ളതില്‍ അത് തോന്നാത്തതെന്തുകൊണ്ട്.. ടെക്കികള്‍ ഒന്നു വിശദീകരിക്കാമോ?)
വിശദീകരിക്കാലോ!
അതു പണ്ടു മുതലേ അങ്ങനെയാ..!
അതു തന്നെ കാരണം.
മനു ജി
കവിത നന്നായി. ആ ചിത്രത്തില്‍ നിന്നും കണ്ണെടുക്കാതെ തല ചെരിക്കുമ്പോള്‍,
ചിത്രം നോക്കുന്നയാളുടെ കൃഷ്ണമണികള്‍ (അങ്ങിനെ തന്നെയല്ലേ പറയ്വാ)ആണ് ചലിക്കുന്നത്..
that's my theory. not sure if thats what you were looking.
ഇമ്മണി നല്ലൊരു കമ്മലിട്ടു കൊഞ്ചത്സ് ചിരിച്ചാല്‍ ഫോട്ടൊ എടുത്തു തരൊ?
നന്നായിരിക്കണു കുഞ്ഞിക്കവിത....
മനു മാഷെ,
കുഞ്ഞുണ്ണിക്കവിത പോലൊരു
കുഞ്ഞു കവിത..
കൊളളാം.
അമ്മുക്കുട്ടിക്കു പഞ്ചാരയുമ്മ.
ഹായ്.. ഹായ് ... എന്താ നോട്ടം..
ആഹാ..ഇതൊന്ന് എന്റെ ചെക്കന്മ്മാര്ക്കിടയില് പയറ്റണം.
മനൂ- കവിത അസ്സലായിട്ടുണ്ട്. കുട്ടികള്‍ക്ക് പാടാന്‍ പറ്റിയത്; അവര്‍ക്ക് ചിന്തിക്കാനൊരു ചോദ്യത്തോടെയും! :-)
കവിത ഞാന്‍ ചൊല്ലിയതിവിടെ ചേര്‍ത്തിട്ടുണ്ട്:
http://swapna-geethangal.blogspot.com/
ഹ്മം ഹ്മം,
നല്ല കവിത.
ചുമ്മാ കവിത രചിക്കല്‍ മാത്രമല്ല, അതിനുള്ളില്‍ ചോദ്യങ്ങളും ഉണ്ടോ?
മനുവേട്ടാ കുട്ടിക്കവിത ഇഷ്ടമായി.
കുട്ടികളെപ്പോലെ സംശയവും !
ഒന്ന് തപ്പിയപ്പോള്‍ ഇങ്ങനെ ഒരു ലേഖനം കണ്ടു. ദൈവത്താണെ എനിക്ക് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല.
(നേരെ നോക്കുന്ന ഫോട്ടോയുടെ കണ്ണൂകള്‍ നോക്കുന്ന ആളിനെ പിന്തുടരുന്നതെങ്ങനെ.. ചെരിഞ്ഞ പോസുള്ളതില്‍ അത് തോന്നാത്തതെന്തുകൊണ്ട്.. ടെക്കികള്‍ ഒന്നു വിശദീകരിക്കാമോ?)
ഇതിന്റെ ടെക്നിക്ക് ഇതു വരെ അറിയില്ലേ? കഷ്ടം! എനിക്കറിയാം, വിശദീകരിക്കണോ? പിന്നെ പറയാം, ഇപ്പോ ഒരു മൂഡില്ല.
കവിത അസ്സലായി... പക്ഷെ ചോദ്യങ്ങള്‍ ചോയ്ച്ച് ഞമ്മളെ മക്കാറാക്കാ?
പാടാന്‍ നല്ല ഈണമുള്ള കുഞ്ഞിക്കവിത, മനു.
മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html
ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html
Post a Comment