Tuesday 30 January 2007

ചെണ്ടക്കാരന്‍ കിണ്ടന്‍ ചേട്ടന്‍


ചെണ്ടക്കാരന്‍ കിണ്ടന്‍ ചേട്ടന്‍
ചെണ്ടേം കൊണ്ടൊരു വണ്ടീല്‍ കേറി
വണ്ടന്‍മേട്ടെ കുണ്ടില്‍ വീണാ
വണ്ടികുലുങ്ങി കിണ്ടന്‍ ചേട്ടന്‍
ചെണ്ടയുമായിയുരുണ്ടതു കണ്ടൊരു
മണ്ടന്‍ ചെക്കന്‍ തൊണ്ടതുറന്നതു
കണ്ടാ ചെക്കനു മണ്ടക്കിട്ടൊരു
ഞോണ്ടുകൊടുത്തതു കണ്ടവരുണ്ടോ?

4 comments:

G.MANU said...

ചെണ്ടക്കാരന്‍ കിണ്ടന്‍ ചേട്ടന്‍ പുതിയ കുട്ടിക്കവിത

Anonymous said...

sachenta kasari

Anonymous said...

ചെണ്ടമേളം പോലെയുണ്ടല്ലോ ഈ പാട്ട്‌.. നന്നായി

Jayesh/ജയേഷ് said...

കസറി മാഷേ.....