Saturday, 14 April 2007
കണ്ണുപൊത്തിത്തുറന്നമ്മ കണികാണിച്ചു
കണ്ണുപൊത്തിത്തുറന്നമ്മ കണികാണിച്ചു- സ്വര്‍ണ്ണ
വര്‍ണ്ണമേറും കണിക്കൊന്നക്കുടന്ന പൂവും - മഞ്ഞ
ത്തുകില്‍ച്ചന്തം പൊഴിച്ചൂറിച്ചിരിച്ചിരിക്കും - കണ്ണ-
ന്നടുത്തിരിന്നുലയുന്ന മണിദീപവും - മെല്ലെ
പുലര്ക്കാറ്റിന് തളിര്‍ക്കൈകള്‍ തഴുകിനില്ക്കും - ചെറു
മലര്‍നിര പുണരുന്ന പുകച്ചുരുളും - തങ്ക
ത്താലമൊന്നില്‍ തിളങ്ങുന്ന നാണയത്തുട്ടും - മധു
വോലുമേതോ നാട്ടുമാവിന് കനിയും പിന്നെ - മുറി
ത്തേങ്ങരണ്ടും തിളങ്ങും വാല്‍കണ്ണാടയൊന്നും - പുതു
തൊങ്ങലിട്ടും നവലോകം വിടര്‍ന്നീടുവാന്‍ - തിരു
പാദപത്മം പണിയുന്നേ കമലക്കണ്ണാ - ചോര
വീണുകണ്ണീര്‍ കുതിരാത്ത നാളെകള്‍ താ നീ- നിണ്റ്റെ
വേണുനാദം പടരുന്ന ജീവിതങ്ങള്‍ താ - പൊരി
വെയിലേറ്റു വാടാത്ത ബാലലോകം താ - ഇളം
കുയില്‍പ്പാട്ടില്‍ തലയാട്ടും പുലരികള്‍ താ - ആരും
വിശന്നേറെ വലയാത്തോരുച്ചകളും താ - ആരും
വിശന്നേറെ വലയാത്തോരുച്ചകളൂം താ..........
Subscribe to:
Post Comments (Atom)
7 comments:
കണ്ണുപൊത്തിത്തുറന്നമ്മ കണികാണിച്ചു- സ്വര്‍ണ്ണ
വര്‍ണ്ണമേറും കണിക്കൊന്നക്കുടന്ന പൂവും - മഞ്ഞ
ത്തുകില്‍ച്ചന്തം പൊഴിച്ചൂറിച്ചിരിച്ചിരിക്കും - കണ്ണ-
ന്നടുത്തിരിന്നുലയുന്ന മണിദീപവും - മെല്ലെ
പുലര്ക്കാറ്റിന് തളിര്‍ക്കൈകള്‍ തഴുകിനില്ക്കും
(അല്ലിയാമ്പല്‍ കടവിലന്നരയുക്കു വെള്ളം എന്ന താളം) എല്ലാവര്ക്കും ഹൃദയം നിറഞ്ഞു വിഷു ആശംസകള്‍
ജി.മനുവിനും,കുടുംബത്തിനും എന്റെ വിഷുആശംസകള്.
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
qw_er_ty
വിഷു ആശംസകള്‍
വിഷു ആശംസകള്‍!
നല്ലൊരു വിഷുപ്പാട്ട്..മനുവിനും കുടുംബത്തിനും വിഷു ആശംസകള്‍.
മനൂ, നല്ല കവിത. അല്ലിയാമ്പല്‍ തന്നെ തെരഞ്ഞെടുക്കാന്‍ വല്ല കാരണവും.... ??
വിഷുആശംസകള്.
Post a Comment