Friday, 11 May 2007
അമ്പലത്തില്‍ പോകാനമ്മ വിളിച്ചപ്പൊള്‍ അമ്പോറ്റിയമ്മുവിനെന്തൊരുക്കം
അമ്പലത്തില്‍ പോകാനമ്മ വിളിച്ചപ്പൊള്‍
അമ്പോറ്റിയമ്മുവിനെന്തൊരുക്കം
അമ്പിളിപ്പൊന്‍ മുഖം തെല്ലുമിനുക്കുന്നു
അമ്പോ ചുവന്നൊരു പൊട്ടിടുന്നു
രണ്ടായ് പിരിച്ചു മുടിയൊന്നൊരുക്കുന്നു
വണ്ടിണക്കണ്ണില്‍ മഷിയിടുന്നു
കൊച്ചുകവിളില്‍ കറുത്ത കുത്തേകുന്നു
കുപ്പിവളകള്‍ നിറച്ചിടുന്നു
ചെറ്റു തലചരിച്ചൊന്നു നോക്കീടുന്നു
നെറ്റിയില്‍ തെല്ലു മുടിയിടുന്നു
നീലപ്പാവാട ഞൊറിയൊരുക്കീടുന്നു
ചേലൊത്ത മാലയണിഞ്ഞീടുന്നു
തൂവാലയൊന്നു തിരഞ്ഞെടുത്തീടുന്നു
തൂമ തികഞ്ഞോന്നു ചോദിക്കുന്നു
ഒക്കെയും കണ്ടു ചിരിച്ചു നിന്നമ്മ പി-
ന്നൊക്കത്തു വച്ചു പുണര്‍ന്നിടുന്നു
"അമ്മു അടുത്തു നീയിങ്ങനെ നില്‍ക്കുമ്പോള്‍
അമ്പലോം അമ്പോറ്റീം വേറെന്തിനു.... "
Subscribe to:
Post Comments (Atom)
4 comments:
അമ്പലത്തില്‍ പോകാനമ്മ വിളിച്ചപ്പൊള്‍
അമ്പോറ്റിയമ്മുവിനെന്തൊരുക്കം
അമ്പിളിപ്പൊന്‍ മുഖം തെല്ലുമിനുക്കുന്നു
അമ്പോ ചുവന്നൊരു പൊട്ടിടുന്നു
രണ്ടായ് പിരിച്ചു മുടിയൊന്നൊരുക്കുന്നു
വണ്ടിണക്കണ്ണില്‍ മഷിയിടുന്നു
beautiful... no words!!!
തൂമ ennanenthaa?
"അമ്മു അടുത്തു നീയിങ്ങനെ നില്‍ക്കുമ്പോള്‍
അമ്പലോം അമ്പോറ്റീം വേറെന്തിനു.... "
"enthinu vere?" ennayal onnoode naanaumnnoru thonnal...
സുമേഷ് ജി..തൂമയ്ക്കു ഭംഗി എന്ന് ഒന്നുണ്ടല്ലോ... "തൂമതേടും തന്‍ പാള കിണറ്റിലിട്ട്"
wow! അടിപൊളി..അമ്മുകുട്ടി നല്ല ചുന്ദരികുട്ട്യാട്ടൊ.
Post a Comment