Thursday, 7 June 2007
ചന്തുമ്മാവന്‍ സന്ധ്യകഴിഞ്ഞാല്‍ ചന്തയിലേക്കൊരു പോക്കുണ്ടേ
ചന്തുമ്മാവന്‍ സന്ധ്യകഴിഞ്ഞാല്‍
ചന്തയിലേക്കൊരു പോക്കുണ്ടേ
ചന്തംകൂട്ടിമിനുക്കിയ മുഖവും
ചന്ദനവും ചെറുപുഞ്ചിരിയും
വെന്തുപുകഞ്ഞൊരു ബീഡിക്കുറ്റി-
ക്കുന്തുകൊടുക്കും മേല്‍മീശേം
മുന്തിയ കുടയൊരു കൈയില്‍, മുണ്ടിന്
കോന്തല മറ്റേക്കൈക്കുള്ളില്‍
കുന്തിച്ചങ്ങു കലുങ്കിലിരിക്കും
അന്തോണിക്കൊരു ചിരിയേകും
കൂന്താലിപ്പിടി തോളില്‍ വക്കും
ചന്തൂട്ടിയ്ക്കൊരു കൈ നല്‍കും
ചന്ദ്രന്‍പിള്ളെക്കാണും നേരം
"എന്തു വിശേഷം" ചോദിക്കും
പൊന്തക്കാട്ടില്‍ നിന്നുമെടുത്താ
പന്തു കിടാങ്ങള്‍ക്കേകീടും
ചന്തുമ്മാനെക്കണ്ടു കഴിഞ്ഞാല്‍
എന്തൊരു മോദമിതെല്ലാര്‍ക്കും
ചന്തുമ്മാനെപ്പോലായ്ത്തീരാന്‍
എന്തൊരു മോഹമിതെല്ലാര്‍ക്കും
Subscribe to:
Post Comments (Atom)
5 comments:
ചന്തുമ്മാവന്‍ സന്ധ്യകഴിഞ്ഞാല്‍
ചന്തയിലേക്കൊരു പോക്കുണ്ടേ
ചന്തംകൂട്ടിമിനുക്കിയ മുഖവും
ചന്ദനവും ചെറുപുഞ്ചിരിയും
വെന്തുപുകഞ്ഞൊരു ബീഡിക്കുറ്റി-
ക്കുന്തുകൊടുക്കും മേല്‍മീശേം
മുന്തിയ കുടയൊരു കൈയില്‍, മുണ്ടിന്
കോന്തല മറ്റേക്കൈക്കുള്ളില്‍
കുന്തിച്ചങ്ങു കലുങ്കിലിരിക്കും
ഓരോ കുട്ടിക്കവിതയും നന്നാകുന്നുണ്ട്. വായിക്കാന്‍ രസമുണ്ട്.
ധാരാളം എഴുതുക...ആശംസകള്‍
കുട്ടിക്കവിത പതിവുപോലെ ....അടിപൊളിതന്നെ
ചന്തുമാവന് കലക്കിട്ടോ..മനുവിന്റെ കവിതകള്‍ക്കൊക്കെ നല്ല താളമുണ്ട്.ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നവയാണ്.
Post a Comment