Friday, 15 June 2007
ഒറ്റത്തൂണില്‍ കൂടാരം വട്ടത്തില്‍ ഒരു കൂടാരം
ഒറ്റത്തൂണില്‍ കൂടാരം
വട്ടത്തില്‍ ഒരു കൂടാരം
എട്ടുകഴുക്കോല്‍ കൊണ്ടൊരു തച്ചന്
കെട്ടിയൊരുക്കിയ കൂടാരം
തൊട്ടാലുയരും കൂടാരം പി-
ന്നൊട്ടുചുരുങ്ങും കൂടാരം
കിട്ടുമ്മാവന് തോളിലെടുത്തു
പിടിച്ചു നടക്കും കൂടാരം
കുട്ടിപ്പെണ്ണൊരു മഴയെത്തുമ്പോള്‍
ഓടിയൊളിയ്ക്കും കൂടാരം
കട്ടിവെയില്‍ച്ചൂടൊന്നു പതിച്ചാല്‍
കുട്ടനൊളിയ്ക്കും കൂടാരം
Subscribe to:
Post Comments (Atom)
3 comments:
ഒറ്റത്തൂണില്‍ കൂടാരം
വട്ടത്തില്‍ ഒരു കൂടാരം
എട്ടുകഴുക്കോല്‍ കൊണ്ടൊരു തച്ചന്
കെട്ടിയൊരുക്കിയ കൂടാരം
തൊട്ടാലുയരും കൂടാരം പി-
ന്നൊട്ടുചുരുങ്ങും കൂടാരം
കലക്കി മാഷേ... നന്നായി...simple.. nice
ലളിതം.മനോഹരം
Post a Comment