Monday 18 June 2007

വാലും പൊക്കി ചാടിനടക്കും വേലിക്കമ്പേലണ്ണാനേ


വാലും പൊക്കി ചാടിനടക്കും
വേലിക്കമ്പേലണ്ണാനേ
വരയനുടുപ്പിട്ടൊന്നു ചിലക്കും
വികൃതിക്കുട്ടന്നണ്ണാനേ
ഒന്നുതൊടാന്‍ ഞാനോടിവരുമ്പോള്‍
മിന്നിയൊളിച്ചിട്ടൊടുവില്‍ നീ
മാവിന്‍ കൊമ്പത്തോടിക്കയറി
മാമ്പഴമങ്ങനെ തിന്നുമ്പോള്‍
താഴത്താശിച്ചാശിച്ചിങ്ങനെ നില്‍ക്കും
താരക്കുട്ടിക്കൊന്നു തരൂ
താമരമാലകളഞ്ചുതരാം പല-
മാതിരി മുത്തുകളേഴു തരാം
അങ്ങേക്കൊമ്പത്താടും മാമ്പഴ
മിങ്ങോട്ടേക്കൊന്നിട്ടേ താ..
കാറ്റും കേട്ടില്ലാരും കേട്ടില്ല-
ണ്ണാര്‍ക്കണ്ണ നീ കേള്‍ക്കൂ....
അങ്ങേക്കൊമ്പത്താടും മാമ്പഴ
മിങ്ങോട്ടേക്കൊന്നിട്ടേ താ..

6 comments:

G.MANU said...

വാലും പൊക്കി ചാടിനടക്കും
വേലിക്കമ്പേലണ്ണാനേ
വരയനുടുപ്പിട്ടൊന്നു ചിലക്കും
വികൃതിക്കുട്ടന്നണ്ണാനേ
ഒന്നുതൊടാന്‍ ഞാനോടിവരുമ്പോള്‍
മിന്നിയൊളിച്ചിട്ടൊടുവില്‍ നീ

[ nardnahc hsemus ] said...

nice one!

ഷംസ്-കിഴാടയില്‍ said...

ഈണവും താളവുമെല്ലാം..ഇല്ലാതാവുന്ന ഇക്കാലത്ത്..
മനുവിന്റെ ഒരു ലളിത സുന്ദര കവിത...

അപ്പു ആദ്യാക്ഷരി said...

Manoo, very nice.

സു | Su said...

കുട്ടിപ്പാട്ട് നന്നായി മനൂ. :)

ചീര I Cheera said...

കൌതുകമുള്ള കവിതയായി ഇത്.