Tuesday 26 June 2007

പുത്തനുടുപ്പിട്ടപ്പുക്കുട്ടന്‍ പുസ്തകമൊക്കെയെടുത്തിട്ട്‌


പുത്തനുടുപ്പിട്ടപ്പുക്കുട്ടന്‍
പുസ്തകമൊക്കെയെടുത്തിട്ട്‌
കുടയും ബാഗും ചോറുനിറച്ചൊരു
കൂടും കൂടൊരു പുഞ്ചിരിയും
കൂട്ടിനു താഴെവീട്ടിലെ മീന-
ക്കുട്ടിപ്പെണ്ണും വാവാച്ചീം
അങ്ങേവീട്ടിലെ അന്തോണീ പി-
ന്നിങ്ങേവളവിലെ ബീരാനും
തമ്മില്‍ക്കൈകള്‍ കോര്‍ത്തും മഴയുടെ
താളം കുടയില്‍ വാങ്ങിച്ചും
നാട്ടുവിശേഷം ചൊല്ലിത്തമ്മില്‍
പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചും
കൊച്ചുകടംകഥ ചോദിച്ചിടയില്‍
പിച്ചുകൊടുത്തു ചിരിച്ചിട്ടും
പള്ളിക്കൂടത്തില്‍പോകുന്നതു
പിള്ളച്ചേട്ടാ കണ്ടാട്ടെ
ചാറ്റല്‍ മഴയും കുഞ്ഞിക്കുളിരും
ചുറ്റിവരിഞ്ഞത്‌ കണ്ടാട്ടെ
കുഞ്ഞിപ്പൂവുകള്‍ പോലെചിരിക്കും
കുഞ്ഞുമുഖങ്ങള്‍ കണ്ടാട്ടെ.

8 comments:

G.MANU said...

പുത്തനുടുപ്പിട്ടപ്പുക്കുട്ടന്‍
പുസ്തകമൊക്കെയെടുത്തിട്ട്‌
കുടയും ബാഗും ചോറുനിറച്ചൊരു
കൂടും കൂടൊരു പുഞ്ചിരിയും
കൂട്ടിനു താഴെവീട്ടിലെ മീന-
ക്കുട്ടിപ്പെണ്ണും വാവാച്ചീം


മതങ്ങള്‍ അവരുടെ മനസ്‌ വികൃതമാക്കാതിരിക്കട്ടെ..... പുതുതായി സ്കൂളില്‍ പോകുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും കല്ലുപെന്‍സിലിണ്റ്റെ ആശംസകള്‍

സൂര്യോദയം said...

വളരെ ഇഷ്ടപ്പെട്ടു... :-)

മുസ്തഫ|musthapha said...

“അങ്ങേവീട്ടിലെ അന്തോണീ പി-
ന്നിങ്ങേവളവിലെ ബീരാനും
തമ്മില്‍ക്കൈകള്‍ കോര്‍ത്തും മഴയുടെ
താളം കുടയില്‍ വാങ്ങിച്ചും...”

മനു ഈ കവിതയും ഇഷ്ടമായി :)

തറവാടി said...

:)

സു | Su said...

കണ്ടു. :)

പുത്തനുടുപ്പും, പുസ്തകവും,

മഴയില്‍ നനഞ്ഞത് കണ്ടാട്ടെ.

വാളൂരാന്‍ said...

അപ്പുക്കുട്ടാകൂടെകൂട്ടിയ-
കുട്ടികള്‍കലപില....
കലപിലകലപില....
കലപിലകലപില....
:)
:):)
:):):)

Pramod.KM said...

സ്കൂളില്‍ പോകുന്ന കാലം ശരിക്കും ഓറ്ത്തുപോയി.:)

ലേഖാവിജയ് said...

മനൂ,ഇന്നത്തെ കുട്ടികള്‍ക്കു ഇങ്ങനൊരു മഴക്കാലം, പള്ളിക്കൂടം ഒക്കെയുണ്ടോ?ഇതു വായിച്ചപ്പോള്‍ നമ്മുടെ കുട്ടിക്കാലം ഓര്‍ത്തുപോയി.........