Monday, 10 December 2007

വട്ടക്കയറില്‍ കുട്ടപ്പന്‍ ചേട്ടന്‍


വട്ടക്കയറിന്നുള്ളില്‍ പെട്ടു
കുട്ടപ്പന്‍ചേട്ടന്‍
മൊട്ടത്തലയൊന്നൂരാനാവാ-
തൊട്ടു കുഴങ്ങിപ്പോയ്‌
കിട്ടന്‍ വന്നു കിഴുക്കു കൊടുത്തൂ
പെട്ടെന്നൂരിപ്പോയ്‌


(ബട്ടണ്‍ ഹോളില്‍ ബട്ടണ്‍.. അമര്‍ത്തുമ്പോള്‍ വെളിയില്‍)

21 comments:

G.MANU said...

വട്ടക്കയറിന്നുള്ളില്‍ പെട്ടു
കുട്ടപ്പന്‍ചേട്ടന്‍

സുല്‍ |Sul said...

ഹൊഹൊഹൊ
ഇതായിരുന്നൊ.
ഞാനേതാണ്ട് വിചാരിച്ചു :)

-സുല്‍

കുഞ്ഞന്‍ said...

പാവം ബട്ടണ്‍ ചേട്ടന്‍, എത്ര കിഴുക്കാ കിട്ടുന്നത്..!

ചന്ദ്രകാന്തം said...

കിഴുക്കുന്നതൊക്കെ കൊള്ളാം...
ഒന്നുറക്കെയായിപ്പോയാല്‍.... കുട്ടപ്പന്‍ ചേട്ടന്‍ പൊട്ടിത്തെറിയ്ക്കും.

Unknown said...

മനുമാഷേ...ഈ ബുദ്ധിയൊക്കെ എവിടുന്നു വരുന്നു....എവിടെക്കൊണ്ടുവക്കുന്നു?അധികം വെയില്‍ കൊള്ളല്ലേ......

മന്‍സുര്‍ said...

മനു ഭായ്‌...

ബട്ടണ്‍ തല തുളയിലിട്ടു
ബട്ടണ്‍ പാട്ട്‌ പാടും മനു
പാട്ട്‌ പാടി ഇരുന്നെരു നേരം
ബട്ടണ്‍ ഒന്ന്‌ പൊട്ടി പോയ്‌...

അടിപൊളി ബട്ടണ്‍....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Sanal Kumar Sasidharan said...

:)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

:)

good

പ്രിയ ഉണ്ണികൃഷ്ണന്‍ said...

buttanum, kuttappanum nannaayi.

പ്രയാസി said...

ആരാണ്ടു തൂങ്ങിച്ചാകാന്‍ പോണുന്നല്ലെ കരുതിയെ..
സ്സൊ! പേടിപ്പിച്ചു ബായി..:)

ദിലീപ് വിശ്വനാഥ് said...

കൊള്ളാം. പുതിയ കടങ്കഥ.

ഉപാസന || Upasana said...

മാഷേ
:)
ഉപാസന

വേണു venu said...

ബട്ടണസിന്‍റെ ഗുട്ടന്‍സ്...ഹഹഹാഅ..:)

ധ്വനി | Dhwani said...

ഹഹ! ഉത്തരം തന്നതു നന്നായി!

കഴുത്തില്‍ കയറുകുരുക്കിയവനെ കിഴുക്കുക കൂടിചെയ്തല്ലോന്നോര്‍ത്തു മനപ്രിങ്ങ്യാസപ്പെട്ടു!!

പ്രയാസി വിചാരിച്ചതു തന്നെ ഞാനും വിചാരിച്ചു പോയി!


കുട്ടന്‍ചേട്ടനു പൊത്തില്‍ കേറാ
നിത്തിരി മടി തോന്നി
കിട്ടന്‍ ചെന്നാ മൊട്ടത്തലയെ
പൊത്തിലമര്‍ത്തി തള്ളി
കുട്ടന്‍ ചേട്ടന്‍ പൊത്തില്‍ നിന്നും
എത്തി വലിഞ്ഞു ചിരിച്ചു

(ബട്ടണിട്ടതാ!! :D )

പി.സി. പ്രദീപ്‌ said...

കൊള്ളാം
ഇതും ഇഷ്ടപ്പെട്ടു.:)

ഏ.ആര്‍. നജീം said...

കല്ലിനുമുണ്ടൊരു കഥ പറയാന്‍ എന്ന് പറയുന്നത് പോലെ വട്ടക്കയറുനുള്ളില്‍ പെട്ട കുട്ടപ്പന്‍ ചേട്ടനുമുണ്ട് കഥ പറയാന്‍
നന്നായിരിക്കുന്നു...

ഗിരീഷ്‌ എ എസ്‌ said...

കൊള്ളാം ട്ടോ

Mahesh Cheruthana/മഹി said...

മനുവേട്ടാ,
ബട്ടണ്‍ ഇഷ്ടപ്പെട്ടു!
"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

ജെസീനസഗീര്‍ said...

കവിത നന്നായിരിക്കുന്നു..

Anonymous said...

Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.

ഗീത said...

കടംകഥ കൊള്ളാം....

കടംകഥ : വട്ടക്കയറിനുള്ളില്‍ പെട്ട കുട്ടപ്പന്‍ ചേട്ടന്‍?

ഉത്തരം : ബട്ടണ്‍‌