Friday, 18 January 2008
അപ്പച്ചാ........ അച്ചപ്പം
"അപ്പച്ചാ പല കണ്ണികളുള്ളോ-
രച്ചപ്പം കണ്ടോ
അപ്പച്ചിക്കിതു കണ്ടുകഴിഞ്ഞാ-
ലപ്പം കൊതിയൊപ്പം"
"പാപ്പച്ച കളി വേണ്ടാ എന്നോ-
ടച്ചപ്പക്കൊതിയാ
അപ്പച്ചിക്കൊതി ചൊല്ലിത്തന്നി-
ട്ടച്ചപ്പം വാങ്ങി
അപ്പിടി തിന്നുരസിക്കാനല്ലേ
അപ്പണി വേണ്ടയ്യാ... "
"അപ്പച്ചാ പല കണ്ണികളുള്ളോ-
രച്ചപ്പം തന്നാല്‍
അപ്പം നല്‍കാം കവിളില്‍ രണ്ടും
മുപ്പതു പൊന്നുമ്മ
Subscribe to:
Post Comments (Atom)
17 comments:
"അപ്പച്ചാ പല കണ്ണികളുള്ളോ-
രച്ചപ്പം കണ്ടോ
അപ്പച്ചിക്കിതു കണ്ടുകഴിഞ്ഞാ-
ലപ്പം കൊതിയൊപ്പം
പഴംപൊരി, വട, അപ്പം, അച്ചപ്പം... ഇതെന്താ മനു ചായക്കട ബ്ലോഗോ..
എന്തായാലും ഒരു തട്ടുകടക്കുള്ള വിഭവങ്ങളെല്ലാം നിരന്നു കഴിഞ്ഞു.
ഈ ഐറ്റവും സ്വാദിഷ്ടം. :)
ഒരു പ്രയോജനവുമില്ലാത്ത പോസ്റ്റ്.
വഷളോ താനൊരു വഷളന്‍ തന്നെ. ആരേലും തന്നോടിത് വായിക്കാന്‍ പറഞ്ഞോ, പിന്നെ വഷളന്റെ ബ്ലോഗില്‍ ഒരുപാട് പ്രയോജനമുള്ള പോസ്റ്റുകള്‍ കണ്ടു!!!!!!!
കറു മുറു കറു മുറു.. കൃഷ്ചേട്ടന് പറഞ്ഞ പോലെ ചായക്കട തന്നെ..:)
ഓ:ടോ:വഷളാ..അച്ചപ്പം പ്രതീക്ഷിച്ചാ വന്നതല്ലെ..;)
ഞാന്‍ മുപ്പതിനു പകരം അറുപതു തരാം..
ഒന്നെന്കിലും താ..:-)
പിന്നെ ഇങ്ങിനെ അപ്പവും പായസവും അച്ചപ്പവും പോസ്ടി പോസ്ടി
കൊതിപ്പിക്കല്ലേ മാഷേ..
കവിത വളരെ രസമായി..
അച്ചപ്പം
കൊച്ചപ്പം
വെച്ചപ്പം
തിന്നപ്പം
പിന്നെപ്പം …? ആകെ കലക്കി …
‘മുപ്പത് വെള്ളിക്കാശിന് ’
ഒരു ഉമ്മ കൊടുത്ത
ചങ്ങാതിയെ അറിയാം....
ഇതിപ്പൊ ഒരച്ചപ്പത്തിന്
മുപ്പത് ഉമ്മയൊ?
“...പാപ്പച്ച കളി വേണ്ടാ....”
ബ്രിജ്വിഹാരം തട്ടുകടയ്ക്ക് നല്ല ചൂടാണല്ലോ...
അപ്പൊം ചേട്ടന് ഡല്‍ഹിയില്‍ തട്ടുകട നടത്തുകയാണ് അല്ലേ?
നാളെയെന്താ സ്പെഷ്യല്‍? പഴമ്പൊരി ആണോ?
അച്ചപ്പത്തിന് മുപ്പതുമ്മ,അപ്പോള്‍ കുഴലപ്പത്തിനെത്ര?
“അച്ചപ്പോ, അപ്പച്ചം...ശ്ശെ...അച്ചച്ചോ അപ്പപ്പം. ശ്ശെ...അപ്പപ്പോ അച്ചച്ചം...ശ്ശെ... എന്തായാലും കിണ്ണം കാച്ചിയായിട്ടുണ്ട്... ഇനി കൊഴുക്കട്ടയും കൊഴലൊപ്പവും വരട്ടെ.
അപ്പപ്പോ, നല്ലൊരീണം
ശൊ...വെറുതെ വായിച്ച് നാക്കുളുക്കി...
:)
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍
"അപ്പം തിന്നാല്‍ അച്ചപ്പം
പിന്നെ തന്നാല്‍ വേണ്ടപ്പം"
അപ്പച്ചന്: പാപ്പീ..
പാപ്പി : അപ്പച്ചാ..
അപ്പച്ചന്: അപ്പച്ചനോടോ അമ്മച്ചിയോടോ പാപ്പിക്ക് സ്നേഹം
പാപ്പി: അച്ചപ്പത്തോട്
Post a Comment