ആലീസിനൊരു കടലാസുവിമാനം വേണം എന്ന കവിത ചൊല്ലി പോസ്റ്റുന്നു..
വെള്ളക്കടലാസു നുള്ളിയെടുത്തൊരു
വള്ളമുണ്ടാക്കി വിരുതനുണ്ണി
വെള്ളത്തിലിട്ടതു നീങ്ങുന്ന കണ്ടപ്പൊ
തുള്ളിച്ചിരിച്ചു മിടുക്കന്‍ അമ്പി
കല്ലിട്ടൊരോളത്താല്‍ പിന്നെയും നീങ്ങുന്ന
കണ്ടു കുതിച്ചു മദിച്ചുണ്ണൂണ്ണി
കൂനനുറുമ്പിനെ കാശുവാങ്ങാതുള്ളില്‍
കേറ്റിയിരുത്തിമിടുക്കിയല്ലി
പച്ചപ്പുല്ലൊന്നു പറിച്ചെടുത്തറ്റത്തു
കുത്തിവച്ചൊന്നു ചിരിച്ചമ്മിണി
തുമ്പപ്പൂകൈയാലിറുത്തെടുത്തക്കരെ
തുമ്പിക്കു നല്‍കാന്‍ പറഞ്ഞമ്പിളി
അങ്ങു ദൂരെ കടലമ്മയ്ക്കു നല്‍കുവാന്‍
ഉമ്മനിറയെ കൊടുത്തു നീലി
വര്‍ണ്ണക്കടലാസു നീട്ടി കുഞ്ഞാലീസൊ-
ന്നുണ്ണിയെ മാടി വിളിച്ചു നിന്നു
"ഉണ്ണീയെനിക്കു വിമാനം നീ നല്‍കുമോ
വിണ്ണിന്നുമപ്പുറം പോന്നൊരെണ്ണം
ആകാശക്കോണിലിരുക്കുമെന്നമ്മയ്ക്കൊ-
രായിരം ഉമ്മ കൊടുത്തുവിടാന്‍.... "
Subscribe to:
Post Comments (Atom)
17 comments:
ആലീസിനൊരു കടലാസുവിമാനം വേണം എന്ന കവിത ചൊല്ലി പോസ്റ്റുന്നു..
മനൂജി...
അവസാന വരികള്‍ മനസ്സിനെ ആര്‍ദ്രമാക്കി..!
കവിത ചൊല്ലലിന്റെ ഈണം കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു..അഭിനന്ദനങ്ങള്‍
നന്നായി തോന്നി. നന്ദി.
മനൂ...good
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
നന്നായി മനു :)
കൊള്ളാം
ഇഷ്ടമായി..
അവസാനവരികള്‍ ഏറേ ഇഷ്ടമായി.
ഒരു ഉണ്ണി ഉണ്ടല്ലോ അതില്‍ :)
നല്ല കവിത.
നല്ല കവിത, ഈണത്തില്‍ പാടിയിരിക്കുന്നു...
ശബ്ദം വളരെ കുറവായോ...
നല്ല ആലാപനം.....നല്ല വരികള്‍.......
സസ്നേഹം
ശിവ.....
നന്നായി കവിത...
രസിച്ചു.
മനു - അതിസുന്ദരമായ കവിത. വളരെ നന്നായിരിക്കുന്നു. മനുവിന്റെ ശബ്ദത്തില്‍ അതു കേള്‍ക്കാനും കഴിഞ്ഞപ്പോള്‍ ഏറെ സന്തോഷം! :)
മനു ഭായ്,
നന്നായിട്ടുണ്ട്...
അടിപൊളി അണ്ണാ... അടിപൊളി!
ഒരു ചിന്ന ഡൌട്ട്...
“ഉണ്ണീയെനിക്കു വിമാനം നീ നല്‍കുമോ
വിണ്ണിന്നുമപ്പുറം പോന്നൊരെണ്ണം“
അവിടെ “പോണോരെണ്ണം“ എന്നല്ലെ വേണ്ടെ?
Post a Comment