Monday 31 March 2008

പാപ്പിയും പീപ്പിയും പിന്നെ ബലൂണും

രണ്ടു കുട്ടിക്കവിതകള്‍ എം.പി.ത്രീയില്‍


പാപ്പിയും പീപ്പിയും





"പാപ്പീ പാപ്പീ ചൊല്ലാമൊയീ
പീപ്പിയിതെങ്ങനെയുണ്ടാക്കി
പപ്പാവാങ്ങിത്തന്നതുപോല-
ല്ലപ്പീയെന്തൊരു ശബ്ദമെടാ"

"അന്തോണീയൊരു പീപ്പിക്കായി-
ട്ടെന്തിനു ചില്ലറ കളയേണം?
തെങ്ങോലക്കാല്‍ മെല്ലെയടര്‍ത്തീ-
ട്ടിങ്ങനെയൊന്നുചുരുട്ടിയെട്‌
കൊച്ചീറ്‍ക്കില്‍ത്തുണ്ടറ്റത്തിങ്ങനെ
കുത്തിയിറക്കിയൊരുക്കിയെട്‌
കുഞ്ഞറ്റത്തൊരു ഞെക്കുകൊടുത്താല്‍
കുഞ്ഞേ നിന്നുടെ പീപ്പി റെഡി

പപ്പായോടുപറഞ്ഞേക്കൂ ഇനി
പീപ്പിക്കാശിനു മുട്ടായി... "

------------------

ബലൂണ്‍




പൊങ്ങിപ്പൊങ്ങിപ്പൊങ്ങി നടക്കും
പൊങ്ങച്ചക്കാരന്‍
കുടവയറുംകൊണ്ടോടി നടക്കും
കുടചൂടാ മാമന്‍
പുള്ളിയുടുപ്പും കള്ളിയുടുപ്പും
പുള്ളിക്കെന്തിഷ്ടം
അമ്മുക്കുട്ടിയടുത്തു വിളിച്ചി-
ട്ടുമ്മകൊടുത്താലും
അപ്പുക്കുട്ടനടുത്തുവിളിച്ചൊരു
തൊപ്പിയണീച്ചാലും
കാറ്റു വിളിച്ചാല്‍ കൂടെപ്പോകും
കള്ളന്‍ കുഞ്ഞമ്മാന്‍
തൊട്ടാവാടിപ്പെണ്ണുവിളിച്ചൊരു
പൊട്ടുതൊടീച്ചപ്പൊള്‍
അയ്യൊ പൊട്ടിപ്പോയേ
ഞങ്ങടെ പൊങ്ങച്ചക്കാരന്‍

******************
“മകളേ വളരാതിരിക്കുക“ എന്ന കവിത വനിതാലോകത്ത്
http://vanithalokam.blogspot.com/2008/03/7.html

14 comments:

G.MANU said...

പാ‍പ്പീ പാപ്പീ ചൊല്ലാമോ
പൊങ്ങിപൊങ്ങിപൊങ്ങി നടക്കും..
രണ്ടു കുഞ്ഞിക്കവിതകള്‍ എം.പി ത്രീയില്‍

തണല്‍ said...

മനു
കുഞ്ഞുകവിതകള്‍
കുഞ്ഞുങ്ങളെപ്പോലെഇഷ് ടമായി..

നാസ് said...

ഈ കുഞ്ഞു കവിത ഇഷ്ടമായി.... നന്നായിട്ടുണ്ട്.....

സു | Su said...

പിന്നെക്കേട്ടോളാം. :)

Manoj | മനോജ്‌ said...

മനൂ - കവിതകളും ആ‍ലാ‍പനവും അതി മനോഹരം. :) നല്ല രസമായിരിക്കുന്നു!!!

“ബലൂണ്‍” ഞാന്‍ പാടിയതിവിടെ.

ദിലീപ് വിശ്വനാഥ് said...

കലക്കി മനു. നന്നായിട്ടുണ്ട് കവിതകളും ആലാപനവും.

ശ്രീവല്ലഭന്‍. said...

നല്ല കവിതകളും ആലാപനവും. :-)

ശ്രീവല്ലഭന്‍. said...

നല്ല കവിതകളും ആലാപനവും. :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു മനൂജീ

Gopan | ഗോപന്‍ said...

ഈ കുഞ്ഞി കവിതകളും ആലാപനവും
നന്നായിരിക്കുണൂ

സ്നേഹതീരം said...

മനുവിന്റെ കുട്ടിക്കവിതകള്‍ വളരെ നന്നായിരിക്കുന്നു.
“തൊട്ടാവാടിപ്പെണ്ണുവിളിച്ചൊരു
പൊട്ടുതൊടീച്ചപ്പൊള്‍
അയ്യൊ പൊട്ടിപ്പോയേ
ഞങ്ങടെ പൊങ്ങച്ചക്കാരന്‍“

കുട്ടികള്‍ക്ക് അഭിനയിച്ചു പാടാന്‍ കഴിയുന്ന രസകരമായ വരികള്‍. അഭിനന്ദനങ്ങള്‍, മനൂ.

വേതാളം.. said...

കുഞ്ഞു കുഞ്ഞു കവിതകള്‍ , നന്നായിട്ടുണ്ട്, സിപ്പി പള്ളിപ്പുരതിനെ ഓര്‍മ വന്നു

സാരംഗി said...

കുഞ്ഞിക്കവിതകള്‍ ചൊല്ലിയത് വളരെ നന്നായിട്ടുണ്ട്.

Dr.Biji Anie Thomas said...

കുഞ്ഞിക്കവിതകള്‍ എന്റെ കുഞ്ഞിമകള്‍ക്കായ്..നന്നായിരിക്കുന്നു..