Wednesday 16 April 2008

പള്ളിക്കൂടമടച്ചല്ലോ ഇനി.....


പള്ളിക്കൂടമടച്ചല്ലോയിനി
തുള്ളിച്ചാടി നടക്കാലോ
പുള്ളിയുടുപ്പിട്ടങ്ങേക്കാവില്‍
പൂരം കാണാന്‍ പോകാലോ
കൊന്നപ്പൂക്കണി വക്കും ദൂരെ
കുന്നിന്‍ മുകളില്‍ ചെല്ലാലോ
കൂട്ടരുമൊത്തു കളിച്ചു മദിച്ചൊരു
പാട്ടും പാടി നടക്കാലോ
അച്ചന്‍ കോവില്‍ പുഴയുടെ നടുവില്‍
കൊച്ചൊരു തോണിയിലെത്താലോ
വെള്ളം ചെപ്പി ചെപ്പിയിരുന്നൊരു
വല്ലം കഥകള്‍ ചൊല്ലലോ
നെല്ലിയുലുത്തിയുലുത്തിയൊരിത്തിരി
അല്ലിക്കാമണി തിന്നാലോ
മഞ്ചാടിക്കുരുയൊരുപിടി വാരി
കൊഞ്ചിക്കൊഞ്ചിയിരിക്കാലോ
കല്ലിലിടിച്ചൊരു പുളിയന്‍ മാങ്ങ
കല്ലുപ്പിട്ടു കഴിക്കാലോ
ചെല്ലക്കുയിലു വിളിക്കും നേരം
തുള്ളിക്കൂടെ പാടാലോ
വള്ളിക്കുടിലു മെനഞ്ഞിട്ടുള്ളില്‍
വെള്ളാരം കല്ലാടാലോ
തത്തിതത്തിച്ചാടും ചേച്ചി-
ക്കൊത്തു കളത്തില്‍ കൂടാലോ
പള്ളിക്കൂടമടച്ചല്ലോയിനി
പുസ്തകമൊന്നു മടക്കാലോ
മണ്ണും മഴയും വെയിലും കുളിരും
കണ്ണുനിറച്ചിനി കാണാലോ


(എല്ലാ കൂട്ടുകാര്‍ക്കും മദ്ധ്യവേനല്‍ അവധി ആശംസകള്‍ - പുസ്തകം മടക്കൂ... കമ്പ്യൂട്ടറും ഹാരിപോട്ടറും മാറ്റി വക്കൂ.. മണ്ണിലേക്ക് ചാടി മറിഞ്ഞു നടക്കൂ........)

33 comments:

G.MANU said...

പള്ളിക്കൂടമടച്ചല്ലോയിനി
തുള്ളിച്ചാടി നടക്കാലോ
പുള്ളിയുടുപ്പിട്ടങ്ങേക്കാവില്‍
പൂരം കാണാന്‍ പോകാലോ
കൊന്നപ്പൂക്കണി വക്കും ദൂരെ
കുന്നിന്‍ മുകളില്‍ ചെല്ലാലോ

പോരാളി said...

കല്ലിലിടിച്ചൊരു പുളിയന്‍ മാങ്ങ
കല്ലുപ്പിട്ടു കഴിക്കാലോ".
വായില്‍ കപ്പലോടിക്കാമിപ്പോള്‍. എന്തിനാ ഇങ്ങനെ കൊതിപ്പിക്ക്ണേ, പെരുത്തിഷ്ടായിട്ടാ ഈ കുട്ടിക്കവിത.

പ്രിയ said...

ഹൊ എന്ത് രസാ. ആലോചിച്ചിട്ട് തന്നെ സന്തോഷം സഹിക്കാന് മേലാ.

(മനുവേട്ടന്റെ ഈ കല്ലുപെന്സില് നേരെ കൈപിടിച്ചാ പഴയ കുട്ടിക്കാലത്തേക്കങ്ങു കൊണ്ടോവ്യാ . )

Unknown said...

കുട്ടിക്കാലവും ആ പള്ളികുടവുമൊക്കെ ഏതാരാളുടെയും മന്‍സില്‍ മായാത്ത നൊമ്പരങ്ങളാണു.മനുവേട്ടന്റെ കവിത വായിച്ചപ്പോള്‍ ഞാനും ആറിയാതെ ആ കുട്ടിക്കാലത്തേക്കു ഒന്നു പോയി

താരാപഥം said...

മനൂ, നന്നായിരിക്കുന്നു. കുട്ടികള്‍ക്ക്‌ ഈണത്തില്‍ പാടാന്‍, വളരെ സരളമായി എഴുതിയിരിക്കുന്നു. സ്ക്കൂള്‍ അടച്ച്‌ അര്‍മാദിച്ചിരുന്ന കാലം ഓര്‍മ്മ വന്നു, ഇത്‌ വായിച്ചപ്പോള്‍.

Rare Rose said...

കുഞ്ഞിക്കവിതയാണേലും വായിക്കാന്‍ തന്നെ എന്താ രസം..പള്ളിക്കൂടമടച്ചു,തുള്ളിച്ചാടി നടന്ന കാലം ഓര്‍മ്മയില്‍ ഓടിയെത്തി..ഓരോ വരിയും അവധിക്കാലത്തിന്റെ സന്തോഷപൂത്തിരികള്‍ മനസ്സില്‍ വിരിയിക്കുന്നു......:)

~nu~ said...

കൊതിപ്പിക്കല്ലേ മനു... നമ്മള്‍ക്കും വെണ്ടേ ഇമ്മതിരി ആപ്പിസടപ്പിക്കല്‍... തുള്ളി മറിയാന്‍ കൊതിയാവ്ണൂ!!!

കാപ്പിലാന്‍ said...

ഈണത്തില്‍ പാടാന്‍ പറ്റുന്ന നല്ല പാട്ട്..പണ്ടൊക്കെ സ്കൂള്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ എന്തൊരു സന്തോയം .മാവേല്‍ എറിയാം ..ബന്ധുക്കളുടെ വീട്ടില്‍ പോകാം .അങ്ങനെ അങ്ങനെ.. നന്നായി

ദിലീപ് വിശ്വനാഥ് said...

ചുമ്മാതിരിന്നു ഓരോന്നു എഴുതിക്കൂട്ടും.. മനുഷ്യനെ സങ്കടപ്പെടുത്താന്‍..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"നെല്ലിയുലുത്തിയുലുത്തിയൊരിത്തിരി
അല്ലിക്കാമണി തിന്നാലോ
മഞ്ചാടിക്കുരുയൊരുപിടി വാരി
കൊഞ്ചിക്കൊഞ്ചിയിരിക്കാലോ
കല്ലിലിടിച്ചൊരു പുളിയന്‍ മാങ്ങ
കല്ലുപ്പിട്ടു കഴിക്കാലോ "
ഇത്രകാലം കഴിഞ്ഞിട്ടും ആ കുട്ടിക്കുപ്പായം കീറാതെ കൊണ്ടു നടക്കുന്നതു കാണുമ്പോള്‍വല്ലാതെ അസൂയയാകുന്നു. (കുട്ടിക്കവിതകള്‍ കൂടുതല്‍ കുട്ടികളിലെത്തിക്കണം)
വളരെ നന്നായിട്ടുണ്ട്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സന്തോഷദിനങ്ങള്‍ ആഹ്ലാദകരാമാകട്ടെ...

നല്ല കുട്ടിക്കവിത

Manoj | മനോജ്‌ said...

മനൂ - നന്നായി കവിത :) അച്ചന്‍‌കോവിലാറ്റില്‍ അവധിക്കാലത്ത് മുങ്ങാങ്കുഴിയിട്ടു കളിച്ചതും കൂടുതല്‍ കളിച്ച് ആള്‍ക്കാരുടെ ശകാരമേറ്റ ഞങ്ങളെ വിട്ടില്‍ വരെ അപ്പന്‍ ഓടിച്ചതുമൊക്കെ ഓര്‍ക്കാന്‍ കാര്യമാ‍യി.. നന്ദി സുഹൃത്തേ! :)

പി.സി. പ്രദീപ്‌ said...

സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ.... ഞാന് ഇപ്പോ വള്ളി നിക്കറും ഇട്ട്
മണ്ണിലേക്ക് ചാടി മറിഞ്ഞ് നടക്കൂമേ..:)

മനു, കവിത നന്നായ്യിട്ടുണ്ട്.

ബിന്ദു കെ പി said...

മനൂ, ര‍സകരമായ കവിത. പഴയ കാലങ്ങള്‍ ഓര്‍മ്മയിലോടിയെത്തുന്നു.

Sunu said...

Hi...I am a beginner. Was just browsing thru and saw your vacation poem. Vow, that was so good, gave a 'child like' feeling while reading..:) Good.

ഗീത said...

ഒന്നാന്തരം വേനലവധിക്കവിത.

പഴയ കാലങ്ങള്‍ ഓര്‍മ്മിപ്പിച്ചു.
ഇതു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ളല സൈറ്റില്‍ കൂടി പോസ്റ്റിയെങ്കില്‍...

jyothi said...

തന്മയത്വമുള്ള കവിത..ഒരു കുട്ടിയായി മാറാന്‍ കഴിഞ്ഞു....വളരെ ഇഷ്ടമായി....

Unknown said...

പുള്ളിയുടുപ്പിട്ടങ്ങേക്കാവില്‍
പൂരം കാണാന്‍ പോകാലോ.....

ആദ്യം തൃശൂര്‍ പൂരമാണോര്‍മ വന്നെ.....
പിന്നെ കുന്നുകയറി എങ്ങട്ടൊക്കെയോ പോയി...
തിരിച്ചെത്താനും വൈകി, സംഗതി അലമ്പായി മാഷേ....
രസിച്ചുവായിച്ചു...
ഏതായാലും പുസ്തകം മടക്കി. :)

smitha adharsh said...

മനൂ..ഇതു നമ്മുടെ ഒക്കെ കുട്ടിക്കാലം അല്ലെ....അതൊക്കെ നമുക്കു ഒരിക്കല്‍ കൂടി ഇങ്ങനെ ഒക്കെ കാണാം അല്ലെ...???? മൂന്നര വയസ്സായ എന്‍റെ മോള് ഇതു വരെ മഞ്ചാടി കുരു എന്താണെന്ന് കണ്ടിട്ടില്ല...കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍,ഗുരുവായൂരിലെ ഉരുളിയില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ അവള്‍ക്കത് ഓര്‍മ പോലും ഇല്ല.
ഒത്തിരി ഇഷ്ടപ്പെട്ടു കവിത..

ഹരിയണ്ണന്‍@Hariyannan said...
This comment has been removed by the author.
ഹരിയണ്ണന്‍@Hariyannan said...

*
**
***
****
*****
******
*******
********
*********
**********

ഇത് പിള്ളാര്‍ക്ക് കൊത്തങ്കല്ലുകളിക്കാന്‍..
:)

Unknown said...

മനൂ,

പോയ്പ്പോയ കാലത്തെ പിറകോട്ട് വലിക്കാന്‍ പറ്റിയ ഏതെങ്കിലും യന്ത്രം മാര്‍ക്കറ്റില്‍ കിട്ടാനുണ്ടോ? :)

Unknown said...

Great song...for children and adults. Keep writing
Robin

Shabeeribm said...

മാഷേ കവിത സൂപ്പര്‍ !!!

മഴവില്ലും മയില്‍‌പീലിയും said...

അയ്യൊ എനിക്കും പോകണം കുട്ടിക്കാലത്തേക്ക്..:(

പിരിക്കുട്ടി said...

namukkini pattillallo?
alle thullichadan..........
hm enikku vayya
365 days work
enikkum thullichadanu thonnunnu ithu vaayichappol

നന്ദകുമാര്‍ ഇളയത് സി പി said...

മനു ഗംഭീരായി കവിത. ഒരു കുട്ടിക്കാലത്തിന്റെ സുഗന്ധം

Lathika subhash said...
This comment has been removed by the author.
Lathika subhash said...

പള്ളിക്കൂട-
ക്കവിതയെറിഞ്ഞ്
പറ്റിച്ചല്ലേ
മനുവങ്കിള്‍?

തുള്ളിച്ചാടല്‍,
വള്ളമിറക്ക്
വെള്ളത്തില്‍ക്കളി
‘പള്ളീല്‍’ പറയിത്


പൂരം കാണല്‍,
മഞ്ചാടിക്കളി,
മാങ്ങപെറുക്കൊ-
പോസ്സിബിളല്ലിത്.

ട്യൂഷനുപോവല്‍
ടീവീകാണല്‍
പാട്ടുപടിപ്പ്
കമ്പ്യൂട്ടര്‍കളി

കോളകുടിക്ക-
ലുമൈസ്ക്രീംനുണയലു-
മല്ലറചില്ലറ
യാത്രകളും

ബോറായങ്കിള്‍
വെക്കേഷ-
ന്നറു ബോറായി
ക്കുറി വെക്കേഷന്‍.


‘താങ്ക്സ്’ഉണ്ടങ്കിള്‍
ഞങ്ങള്‍ക്കെന്നും
പാടിരസിക്കാ-
മിക്കവിത..

ക്ലാസ്സിലിരുന്നു
മടുക്കുമ്പോ-
ളോര്‍ത്തുകൊതിക്കാ-
നൊരു കവിത.
* * *

കവിത മനോഹരമായിരുന്നു.കുരുന്നുകളെ
(വലിയവരെയും) കൊതിപ്പിക്കുന്ന ഇത്തരം
സൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
***

Dr. Rajan said...

very nice poem,u really took me down memory lane to my good old school days and the summer holidays

നാടകക്കാരന്‍ said...

ഇതു നാ‍മുക്കു വേണ്ടി എഴുതിയതല്ലെ... ഇപ്പൊഴെത്തെ കുട്ടികള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല ...സുന്ദരം...മനോഹരം
പ്രാസത്തിനൊപ്പിച്ച് അങ്ങിനെ...നല്ല സുഖം

Rineez said...

adippoliii.. Time machinel keriya pole thonni

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well