Saturday, 2 June 2007

ചെല്ലക്കാറ്റേ ചൊല്ലാമോ നീ ചെല്ലാത്തിടമുണ്ടോ മണ്ണില്‍


ചെല്ലക്കാറ്റേ ചൊല്ലാമോ നീ
ചെല്ലാത്തിടമുണ്ടോ മണ്ണില്‍
ഇല്ലിക്കാട്ടില്‍ ചുള്ളിക്കാട്ടില്‍
നെല്ലിമരത്തില്‍ തുമ്പൊന്നില്‍
അല്ലിപ്പൂവും ചൂടിയിരിക്കും
കള്ളിപ്പാലപ്പൊന്‍ കൊമ്പില്‍
ഉള്ളംകാളും വെള്ളച്ചാട്ടം
തുള്ളിമദിക്കും ചുഴിയൊന്നില്‍
വെള്ളിമുകില്‍ത്തിര നീന്തിയടുക്കും
വെള്ളാരംകുന്നറ്റത്തില്‍
വെള്ളം നീലച്ചേലയിലോ തിര
തല്ലിത്തുള്ളും കടലൊന്നില്‍
ചെല്ലക്കാറ്റേ ചൊല്ലാമോ നീ
ചെല്ലാത്തിടമുണ്ടോ മണ്ണില്‍

10 comments:

G.MANU said...

ചെല്ലക്കാറ്റേ ചൊല്ലാമോ നീ
ചെല്ലാത്തിടമുണ്ടോ മണ്ണില്‍
ഇല്ലിക്കാട്ടില്‍ ചുള്ളിക്കാട്ടില്‍
നെല്ലിമരത്തില്‍ തുമ്പൊന്നില്‍
അല്ലിപ്പൂവും ചൂടിയിരിക്കും
കള്ളിപ്പാലപ്പൊന്‍ കൊമ്പില്‍

Unknown said...

മനൂ,
നല്ല കവിത.

(മിക്കവാറും എല്ലാം വായിക്കാറുണ്ട് സമയക്കുറവു മൂലമാണ് കമന്റാതെ പോകുന്നത് ക്ഷമിക്കുക)

ഗിരീഷ്‌ എ എസ്‌ said...

നല്ല വരികള്‍
ബാല്യകാലത്തിന്റ ഈ നനുത്ത ഓര്‍മ്മപ്പെടുത്തലിന്‌
നന്ദി....

സുന്ദരന്‍ said...

നല്ല കവിത
തിരിച്ചുവരവ് ഗംഭീരമായിരിക്കുന്നു...

Unknown said...

കൊള്ളാം മനൂ ... ഉജ്ജ്വലം ,ഉദാത്തം !

ശ്രീ said...

ലളിതം... മനോഹരം...

Sona said...

നല്ല ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ വരികള്‍..പതിവുപോലെ ഗംഭീരമായിട്ടുണ്ട്.

സുല്‍ |Sul said...

മനോഹരമായിരിക്കുന്നു മനു
-സുല്‍

സാല്‍ജോҐsaljo said...

നന്നായിരിക്കുന്നു...

ഡെല്‍ഹിയില്‍ ആയിരുന്നപ്പോള്‍ ഈ ബൂലോഗത്ത് എത്തിപ്പെട്ടില്ലല്ലോ എന്നും താങ്കളെപോലുള്ളവരെ പരിചയപ്പെട്ടില്ലല്ലോ എന്നും ഒരു വേദന ബാക്കി സുഹൃത്തേ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മനുവിന്റെ കവിതകളുടെ ആ താളം ഒന്നു വേറേ തന്നെ ആണ്‌. നന്നായിരിക്കുന്നു