Saturday, 23 June 2007

മാനമിരുണ്ടുവരുന്നവല്ലോ മാണിക്യക്കുട്ടീ നീയെന്തു ചെയ്യും


"മാനമിരുണ്ടുവരുന്നവല്ലോ
മാണിക്യക്കുട്ടീ നീയെന്തു ചെയ്യും?"
"തിണ്ണപ്പടിയിലനുജനൊത്ത്‌
കണ്ണുകുളിര്‍ക്കെ ഞാന്‍ കണ്ടിരിക്കും"

"കാറ്റു കുളിരുമായ്‌ വന്നുവല്ലോ
കാതരക്കുട്ടി നീ എന്തു ചെയ്യും?
"കണ്ണുമടച്ചാക്കുളിരെടുത്തെന്‍
കുഞ്ഞുമനസില്‍ പകര്‍ത്തിവക്കും"

"ചാറ്റല്‍മഴ പറന്നെത്തിയല്ലോ
ചക്കരക്കുട്ടീ നീയെന്തു ചെയ്യും?"
"കൈരണ്ടും നീട്ടി മഴയെടുത്തെന്‍
കണ്ണോരം തൊട്ടു നനച്ചെടുക്കും"

"ആലിപ്പഴം കൂടെ വന്നുവല്ലോ
അല്ലിക്കുരുന്നേ നീയെന്തു ചെയ്യും?"
"പാതിമുറ്റംവരെയോടിയോടി
പാവാടക്കുമ്പിളില്‍ വാരിവയ്ക്കും"

മുറ്റ്‌ത്തുവെള്ളം നിറഞ്ഞുവല്ലോ
മുത്തേകുരുന്നേ നീയെന്തു ചെയ്യും?
"വെള്ളംതെറിപ്പിച്ചു തുള്ളിയാടി
ഉള്ളംകുളിര്‍പ്പിച്ചിരിക്കുമല്ലോ"

"മെല്ലെ മഴ മറയുന്നുവല്ലോ
ചെല്ലക്കിടാവേ നീയെന്തു ചെയ്യും?"
"നാളെയുമെത്തണേയെന്നു ചൊല്ലി
വള്ളമുണ്ടാക്കിയിരിക്കുമല്ലോ"

13 comments:

G.MANU said...

"മാനമിരുണ്ടുവരുന്നവല്ലോ
മാണിക്യക്കുട്ടീ നീയെന്തു ചെയ്യും?"
"തിണ്ണപ്പടിയിലനുജനൊത്ത്‌
കണ്ണുകുളിര്‍ക്കെ ഞാന്‍ കണ്ടിരിക്കും"

"കാറ്റു കുളിരുമായ്‌ വന്നുവല്ലോ
കാതരക്കുട്ടി നീ എന്തു ചെയ്യും?
"കണ്ണുമടച്ചാക്കുളിരെടുത്തെന്‍
കുഞ്ഞുമനസില്‍ പകര്‍ത്തിവക്കും"

[ nardnahc hsemus ] said...

Wow Adi Poli...
Manu maashe , ingane ezhuthaan maashkk maathrame patoo.. so simple, so nice...

manassu kulirthu...

മനോജ് കുമാർ വട്ടക്കാട്ട് said...

നന്നായിട്ടുണ്ട് മനൂ.

Anonymous said...

മാഷെ..ഇതുവായിചു അറിയാതെ കണ്ണു നനഞ്ഞു..എന്തുകൊണ്ടോ...

കുടുംബംകലക്കി said...

മഴയത്തിതു വായിക്കുവാന്‍ എന്തു രസം.
(പകര്‍പ്പെടുക്കട്ടെ, പിള്ളാര്‍ക്കുവേണ്ടി?
കേസൊന്നുമാവില്ലല്ലോ :))

സു | Su said...

മഴപ്പാട്ട് ജോറായിട്ടുണ്ട്. ഞാനും ജനലിലൂടെ നോക്കിയിരിക്ക്യായിരുന്നു ഇത്രേം നേരം.

ഷംസ്-കിഴാടയില്‍ said...

manam kulirthu....

Sona said...

മനു...നല്ല ഓമനത്തമുള്ള കവിത...
"ചാറ്റല്‍മഴ പറന്നെത്തിയല്ലോ
ചക്കരക്കുട്ടീ നീയെന്തു ചെയ്യും?"
"കൈരണ്ടും നീട്ടി മഴയെടുത്തെന്‍
കണ്ണോരം തൊട്ടു നനച്ചെടുക്കും"

ശരിക്കും മഴ നനഞ്ഞ ഒരു ഫീല്‍..

ഷാനവാസ്‌ ഇലിപ്പക്കുളം said...

മനൂ, ഓര്‍മ്മകളില്‍ മഴയത്ത് മുറ്റത്തോടി തല്ലുവാങ്ങിയ ആപഴയ കുട്ടിയായി വീണ്ടും മാറി. നല്ല കവിത. കുടുംബംകലക്കി ചോദിച്ചതുപോലെ പകര്‍പ്പെടുക്കുന്നതില്‍ വിരൊധമുണ്ടോ?

ചീര I Cheera said...

ഇവിടെ ഈ ചൂടത്ത് മഴക്കവിത വായിയ്ക്കാന്‍ നല്ല രസം!
കുഞ്ഞുവരികളില്‍ നിറയെ മഴത്തുള്ളീകള്‍.

Anonymous said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.

G.MANU said...

മാഷെ....പകര്‍പ്പെടുക്കാന്‍ ചോദിക്കണോ.....തോന്നുന്നമാതിരി, തോന്നുന്നത്ര എടുത്തോ.. പിന്നെ ഇതു വായിച്ചിട്ടു കുട്ടികള്‍ സന്തോഷിച്ചാല്‍ അതില്‍പരം എന്തു റൊയല്‍റ്റി മാഷെ

ലേഖാവിജയ് said...

മനൂ ഈ കവിതയിലെ മാണിക്യകുട്ടിയും കാതരക്കുട്ടിയും ഒക്കെ ഞാനാണെന്നു തോന്നിപ്പോയി...ലളിതം മനോഹരം..