Thursday, 8 November 2007

ദീപാവലി


കണ്ണുതെളിയട്ടെ ലോകം ചിരിക്കട്ടെ
കണ്ണാ ഈ പൂത്തിരി നീ കൊളുത്തൂ
ഇമ്മട്ടിലെല്ലാരും തുള്ളിത്തിമിര്‍ക്കട്ടെ
അമ്മൂ ഈ മത്താപ്പു നീ കൊളുത്തൂ
ഒറ്റമിഴിയും നനയാതിരിക്കട്ടെ
കുട്ടാ ഈ ലാത്തിരി നീ കൊളുത്തൂ
തമ്മില്‍ പൊരുതിത്തളരാതിരിക്കട്ടെ
തങ്കേ ഈ കമ്പിത്തിരികൊളുത്തൂ
ലോകം മുഴുവന്‍ വെളിച്ചം പടരട്ടെ
മാലൂ പടക്കത്തിരി കൊളുത്തൂ...
അന്ധകാരത്തിര മാറി മറയട്ടെ
അമ്മേ വിളക്കു കൊളുത്തി വക്കൂ....

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍....

17 comments:

G.MANU said...

കണ്ണുതെളിയട്ടെ ലോകം ചിരിക്കട്ടെ
കണ്ണാ ഈ പൂത്തിരി നീ കൊളുത്തൂ
ഇമ്മട്ടിലെല്ലാരും തുള്ളിത്തിമിര്‍ക്കട്ടെ
അമ്മൂ ഈ മത്താപ്പു നീ കൊളുത്തൂ

സഹയാത്രികന്‍ said...

മനുവേട്ടാ...
തേങ്ങ എന്റെ വക...ഠേ.!

“അന്ധകാരത്തിര മാറി മറയട്ടെ
അമ്മേ വിളക്കു കൊളുത്തി വക്കൂ....“

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍.

Murali K Menon said...

അറിവിന്റെ വെളിച്ചം ജീവിതത്തിലുടനീളം പ്രകാശിക്കട്ടെ, ദീപാവലി ആശംസകള്‍

സണ്ണിക്കുട്ടന്‍ /Sunnikuttan said...

മനു നല്ലൊരു ദീപാവലി സമ്മാനം

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍!

കുഞ്ഞന്‍ said...

മനൂജീ..

ദീപാവലി ആശംസകള്‍..!

കുഞ്ഞുക്കവിത നല്ല കവിത..!

അപ്പു ആദ്യാക്ഷരി said...

“വന്‍‌കൊടുങ്കാറ്റുമിരുളുംനിറയുമീ-
പാതയില്‍ ദീപമേ നീ നയിക്കൂ...”

മനുവിനും കുടുംബത്തിനും ദീപാവലി ആശംസകള്‍!!
നല്ലകവിത, നല്ല ചിന്ത!!

krish | കൃഷ് said...

ഇന്നാ ഒരു പാക്കറ്റ് പൂത്തിരിയും മത്താപ്പും.

ദീപാവലി ആശംസകള്‍.

qw_er_ty

Sanal Kumar Sasidharan said...

:)

മഴത്തുള്ളി said...

മനൂ, കൊള്ളാം, ദീപാവലി ആശംസകള്‍.

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. ദീപാവലി ആശംസകള്‍.

Sethunath UN said...

മനൂ,
ന‌ല്ല കവിത!
ദീപാവലി ആശംസകള്‍.

ഏ.ആര്‍. നജീം said...

ഐശ്വര്യത്തിന്റെ ഉത്സവമായ ഈ ദീപാവലി നാളില്‍ എല്ലാ മനസ്സുകളിലും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സ്‌നേഹദീപങ്ങള്‍ തെളിയട്ടേ...


ദീപാവലി ആശംസകള്‍....!!!!

ഭൂമിപുത്രി said...

ഈ ദീപാവലി ആശംസകള്‍ക്കു നന്ദി മനു

വേണു venu said...

ദീപാവലി ആശംസകള്‍.!

അജയ്‌ ശ്രീശാന്ത്‌.. said...

അന്ധകാരത്തെയും ഇരുട്ടിനെയും അകറ്റാന്‍ വെളിച്ചം കനിഞ്ഞുനല്‍കാന്‍ ഈശ്വരന്‌ ദയവുണ്ടാവട്ടെ... ദിപാവലിയ്ക്ക്‌ ശേഷം ഒരാശംസ..

Sapna Anu B.George said...

താമസിച്ചെങ്കിലും എന്റെ ദീപാവലി ആശംസകള്‍

പ്രയാസി said...

അടുത്ത വര്‍ഷത്തേക്കും കൂടി ചേര്‍ത്തു ആശംസിക്കുന്നു..:)