Monday, 29 October 2007

തുമ്പിയും തമ്പിയും


"തുമ്പീ തുമ്പീ തുമ്പപ്പൂവിന്‍
തുമ്പത്താടും പൂത്തുമ്പീ
തുള്ളിച്ചാടി വരുന്നോ മുറ്റ-
ത്തല്ലിക്കുളിരുണ്ടഴകുണ്ട്‌"

"തമ്പീ തമ്പീ നീയെന്‍ വാലിന്‍
തുമ്പില്‍ വള്ളിയുടക്കൂലേ
കല്ലുചുമക്കാന്‍ ചിറകില്‍ നുള്ളി
കള്ളാ നോവിച്ചീടില്ലേ?"

"തുമ്പീ തുമ്പീ ഞാനൊരു പാവം
തമ്പീ നിന്നെ നുള്ളില്ല
കല്ലു ചുമക്കാന്‍ ചൊല്ലത്തില്ല
മുല്ലപ്പൂവിലിരുത്തൂലോ"

22 comments:

G.MANU said...

തുമ്പീ തുമ്പീ തുമ്പപ്പൂവിന്‍
തുമ്പത്താടും പൂത്തുമ്പീ
തുള്ളിച്ചാടി വരുന്നോ മുറ്റ-
ത്തല്ലിക്കുളിരുണ്ടഴകുണ്ട്‌"

ശ്രീ said...

മനുവേട്ടാ...

:)

un said...

സൂക്ഷിച്ച് വെയ്ക്കുന്നു. മകള്‍ക്ക് പാടിക്കൊടുക്കാമല്ലോ?

കുഞ്ഞന്‍ said...

മനൂജി,

തുമ്പിക്കവിത ഇഷ്ടായി..!

ചന്ദ്രകാന്തം said...

മുല്ലപ്പൂവിലിരിയ്ക്കും നേരം
ചാരത്തെത്തുവതില്ലേ നീ..
തമ്പീ, നമ്പാനാവില്ലൊട്ടും
വമ്പുകളല്ലേ ചൊല്‍‌വൂ നീ...

ശ്രീലാല്‍ said...

വായിക്കുന്നവരെയും കവിതയാകുന്ന മുല്ലപ്പൂവിലിരുത്തി.

അഭിനന്ദങ്ങള്‍.

Murali K Menon said...

നല്ല കവിത... തമ്പിയെ നമ്പാനാണെനിക്കിഷ്ടം.. കല്ലു ചുമക്കാനനുവദിക്കാതെ, വാലില്‍ നൂലുകൊണ്ടു കെട്ടാതെ, മുല്ലപ്പൂവില്‍ തുമ്പിയെ ഇരുത്താന്‍ മനസ്സുള്ള കുട്ടികള്‍ ഒരുപാടുണ്ടാവട്ടെ ഈ ലോകത്ത്..
കുറേക്കൂടി മോഹം വര്‍ദ്ധിപ്പിച്ചാല്‍ വെറുതെ തുമ്പികള്‍ പാറി നടക്കുന്നത് കണ്ട് ആസ്വദിക്കുന്ന കുട്ടികളുണ്ടാവട്ടെ എന്നും ആഗ്രഹിക്കാം.

സഹയാത്രികന്‍ said...

മനുവേട്ടാ... ഗോള്ളാം...

:)

Sethunath UN said...

മ‌നൂ,
ന‌ല്ല കവിത.

സുരേഷ് ഐക്കര said...

മനൂ,
ഇതാണ് കവിത.ചൊല്ലാനും പാടാനും കഴിയും.

മയൂര said...

ഇഷ്ടമായി..:)

അനംഗാരി said...

മനൂ:നന്നായിട്ടുണ്ട്.ബാല കവിത.

ധ്വനി | Dhwani said...

പാവം തമ്പിയോടു തുമ്പി;

ചെല്ലത്തമ്പീ നിന്നോടൊപ്പം
മുല്ലപ്പന്തലിലൂഞ്ഞാലില്‍
മെല്ലെയിരിയ്ക്കാമെന്നോ-
ടെല്ലാ കുഞ്ഞുസ്വകാര്യോം പറയാമോ?

Duryodhanan said...

കിടിലന്‍! തമ്പി ഇനിയും കവിത എഴുതണം.

ദിലീപ് വിശ്വനാഥ് said...

നന്നായിട്ടുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കാതീതിന്റെ ചിറകുകളെ മുറിവേല്‍പ്പിക്കാതെ വാനിലൂടെ പാറിപ്പറന്നു കളിക്കുന്നതും നോക്കിയിരുന്ന് കുട്ടിക്കാലം തൊട്ടരികിലെത്തിയപോലെ...

നന്നായിരിക്കുന്നു!!!

krish | കൃഷ് said...

കുഞ്ഞിക്കവിത നന്നായിട്ടുണ്ട്.

സജീവ് കടവനാട് said...

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാത്ത തമ്പീ ഒടുവില്‍ വാക്ക് മാറ്റരുത്.

ഏ.ആര്‍. നജീം said...

മനുജീ പതിവുപോലെ പറയട്ടെ, മനോഹരമായ മറ്റൊരു കവിത ..!

അപ്പു ആദ്യാക്ഷരി said...

മനൂ.. നല്ല കവിത.
ഈ കല്ലെടുപ്പിക്കല്‍ വിദ്യ ഇപ്പോഴത്തെകുട്ടികള്‍ക്ക് അറിയില്ലെന്നു തോന്നുന്നു.

ചീര I Cheera said...

നല്ല രസമുണ്ട് മനൂ ഇതും.

“കല്ലു ചുമക്കാന്‍ ചൊല്ലത്തില്ല
മുല്ലപ്പൂവിലിരുത്തൂലോ".. വായിച്ചു വരുമ്പോള്‍ ഇവിടെ മുല്ല്‍പ്പൂവിന്റെ വാസനയും.. :)

Mahesh Cheruthana/മഹി said...

നല്ല കവിത... അഭിനന്ദങ്ങള്‍!
ധ്വനിയുടെ വരികള്‍ കൂടിചേര്‍ക്കണം!