Thursday, 8 November 2007
ദീപാവലി
കണ്ണുതെളിയട്ടെ ലോകം ചിരിക്കട്ടെ
കണ്ണാ ഈ പൂത്തിരി നീ കൊളുത്തൂ
ഇമ്മട്ടിലെല്ലാരും തുള്ളിത്തിമിര്‍ക്കട്ടെ
അമ്മൂ ഈ മത്താപ്പു നീ കൊളുത്തൂ
ഒറ്റമിഴിയും നനയാതിരിക്കട്ടെ
കുട്ടാ ഈ ലാത്തിരി നീ കൊളുത്തൂ
തമ്മില്‍ പൊരുതിത്തളരാതിരിക്കട്ടെ
തങ്കേ ഈ കമ്പിത്തിരികൊളുത്തൂ
ലോകം മുഴുവന്‍ വെളിച്ചം പടരട്ടെ
മാലൂ പടക്കത്തിരി കൊളുത്തൂ...
അന്ധകാരത്തിര മാറി മറയട്ടെ
അമ്മേ വിളക്കു കൊളുത്തി വക്കൂ....
എല്ലാവര്ക്കും ദീപാവലി ആശംസകള്‍....
Subscribe to:
Post Comments (Atom)
17 comments:
കണ്ണുതെളിയട്ടെ ലോകം ചിരിക്കട്ടെ
കണ്ണാ ഈ പൂത്തിരി നീ കൊളുത്തൂ
ഇമ്മട്ടിലെല്ലാരും തുള്ളിത്തിമിര്‍ക്കട്ടെ
അമ്മൂ ഈ മത്താപ്പു നീ കൊളുത്തൂ
മനുവേട്ടാ...
തേങ്ങ എന്റെ വക...ഠേ.!
“അന്ധകാരത്തിര മാറി മറയട്ടെ
അമ്മേ വിളക്കു കൊളുത്തി വക്കൂ....“
എല്ലാവര്ക്കും ദീപാവലി ആശംസകള്‍.
അറിവിന്റെ വെളിച്ചം ജീവിതത്തിലുടനീളം പ്രകാശിക്കട്ടെ, ദീപാവലി ആശംസകള്‍
മനു നല്ലൊരു ദീപാവലി സമ്മാനം
എല്ലാവര്ക്കും ദീപാവലി ആശംസകള്‍!
മനൂജീ..
ദീപാവലി ആശംസകള്‍..!
കുഞ്ഞുക്കവിത നല്ല കവിത..!
“വന്കൊടുങ്കാറ്റുമിരുളുംനിറയുമീ-
പാതയില്‍ ദീപമേ നീ നയിക്കൂ...”
മനുവിനും കുടുംബത്തിനും ദീപാവലി ആശംസകള്‍!!
നല്ലകവിത, നല്ല ചിന്ത!!
ഇന്നാ ഒരു പാക്കറ്റ് പൂത്തിരിയും മത്താപ്പും.
ദീപാവലി ആശംസകള്‍.
qw_er_ty
:)
മനൂ, കൊള്ളാം, ദീപാവലി ആശംസകള്‍.
നല്ല വരികള്‍. ദീപാവലി ആശംസകള്‍.
മനൂ,
നല്ല കവിത!
ദീപാവലി ആശംസകള്‍.
ഐശ്വര്യത്തിന്റെ ഉത്സവമായ ഈ ദീപാവലി നാളില്‍ എല്ലാ മനസ്സുകളിലും സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സ്നേഹദീപങ്ങള്‍ തെളിയട്ടേ...
ദീപാവലി ആശംസകള്‍....!!!!
ഈ ദീപാവലി ആശംസകള്‍ക്കു നന്ദി മനു
ദീപാവലി ആശംസകള്‍.!
അന്ധകാരത്തെയും ഇരുട്ടിനെയും അകറ്റാന്‍ വെളിച്ചം കനിഞ്ഞുനല്‍കാന്‍ ഈശ്വരന് ദയവുണ്ടാവട്ടെ... ദിപാവലിയ്ക്ക് ശേഷം ഒരാശംസ..
താമസിച്ചെങ്കിലും എന്റെ ദീപാവലി ആശംസകള്‍
അടുത്ത വര്‍ഷത്തേക്കും കൂടി ചേര്‍ത്തു ആശംസിക്കുന്നു..:)
Post a Comment