Thursday, 4 October 2007

മുല്ലേ മുല്ലേ മുല്ലപ്പൂവേ


"മുല്ലേ മുല്ലേ മുല്ലപ്പൂവേ
നുള്ളുതരാമോ ചെല്ലമണം"

"കല്ലേ കല്ലേ കവിളത്തിന്നൊരു
നുള്ളുതരും ഞാനോര്‍ത്തോണം"

"മുല്ലേ മുല്ലേ മുല്ലപ്പൂവേ
വെള്ളയുടുപ്പിന്നെന്തു മണം"

"കല്ലേ കല്ലേ കളിയാക്കല്ലേ
തല്ലുതരും ഞാനോര്‍ത്തോണം"

മുല്ല ചിരിച്ചൂ കല്ലു ചിരിച്ചൂ
നുള്ളിയെടുത്തൂ ചെല്ലമണം

13 comments:

G.MANU said...

"മുല്ലേ മുല്ലേ മുല്ലപ്പൂവേ
നുള്ളുതരാമോ ചെല്ലമണം"

"കല്ലേ കല്ലേ കവിളത്തിന്നൊരു
നുള്ളുതരും ഞാനോര്‍ത്തോണം"

കുഞ്ഞന്‍ said...

മനുജി,

നല്ല കുഞ്ഞിക്കവിത..

മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടൊരു സൌരഭ്യം..അപ്പോള്‍ ഇതായിരുന്നു സീക്രട്ട്..!

ശ്രീ said...

മുല്ലയും കല്ലും കൊള്ളാം മനുവേട്ടാ
:)

Appu Adyakshari said...

ഇതുകൊള്ളാമല്ലോ... ദിവസവും ഓരോ കവിതകളോ. !!

നല്ല പ്രാസം, നല്ല ഈണം, കുട്ടികള്‍ക്ക് വേഗം ഓര്‍ത്തുവയ്ക്കാവുന്ന വാക്കുകള്‍... ശരിക്കും കുട്ടിക്കവിത തന്നെ.

മനുണ്ണിമാഷ് നീണാള്‍ വാഴ്ക !!

ചന്ദ്രകാന്തം said...

..അന്നുമുതല്‍ക്കാ കല്ലും മുല്ലയു-
മൊന്നായേകീ ചെല്ലമണം..

(കൊടുത്തിരിയ്ക്കുന്ന ചിത്രം മുല്ലപ്പൂവിന്റേതാക്കാമായിരുന്നു മനുജീ...)

G.MANU said...

അയ്യോ..ഗൂഗിളന്‍ എന്നെ പറ്റിച്ചതായിരുന്നു..
ജാസ്മിന്‍ സേര്‍ച്ച്‌ ചെയ്തപ്പോള്‍ പഹയന്‍ ചെമ്പകം തന്നു. ശ്രദ്ധിച്ചുമില്ല..
ചൂണ്ടിക്കാണിച്ച ചന്ദ്രകാന്തം പെങ്ങള്‍, അപ്പൂ ആയിരം നന്ദീെസ്‌

simy nazareth said...

നല്ല കുട്ടിക്കവിത മനൂ.

കള്ളന്‍ കല്ല്. എന്നാലും മുല്ലയെ മയക്കിയെടുത്ത് മണം അടിച്ചുമാറ്റിയല്ലോ..

ങ്ഹാ, മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും.. അല്ലേ.

krish | കൃഷ് said...

നല്ല ചെല്ലക്കവിത.

Sethunath UN said...

ന‌ല്ല സുഖമുള്ള കുട്ടിക്കവിത

ഉപാസന || Upasana said...

കൊള്ളാം ഭായ്
:)
ഉപാസന

കരീം മാഷ്‌ said...

ന‌ല്ല കുട്ടിക്കവിത

മയൂര said...

നല്ല വരികള്‍....ഈണവും...

സു | Su said...

മനൂ :) നന്നായിട്ടുണ്ട് വരികള്‍.