Monday, 22 October 2007
കെട്ടിത്തൂക്കിയ തേങ്ങ കൈയാല്‍
"കെട്ടിത്തൂക്കിയ തേങ്ങ കൈയാല്‍
ആട്ടിരസിക്കും കുട്ടൂസേ
കാലത്തിങ്ങനെ വേണ്ടാതീനം
കാട്ടുവതെന്തിനു കുട്ടൂസേ... "
" 'കുട്ടാ തേങ്ങ ആട്ടിയെടുത്താല്‍
കിട്ടും നല്ല വെളിച്ചെണ്ണ'
ഇന്നലെ മാമന്‍ ചൊല്ലിയതല്ലേ
എന്നിട്ടെവിടെ വെളിച്ചെണ്ണ?"
(തേങ്ങ "ആട്ടി"യാല്‍ വെളിച്ചെണ്ണ കിട്ടുമെന്ന് കേട്ട ഒരു കുസൃതിപ്പയ്യന്‍)
Subscribe to:
Post Comments (Atom)
21 comments:
കെട്ടിത്തൂക്കിയ തേങ്ങ കൈയാല്‍
ആട്ടിരസിക്കും കുട്ടൂസേ
കാലത്തിങ്ങനെ വേണ്ടാതീനം
കാട്ടുവതെന്തിനു കുട്ടൂസേ... "
:)
ഇതു നല്ല കുസൃതിച്ചിന്ത തന്നെ...
ആദ്യത്തെവരി...
“കെട്ടിത്തൂക്കിയതേങ്ങകളിങ്ങനെ
ആട്ടിരസിക്കും കുട്ടൂസേ”
എന്നു മാറ്റിയാല്‍ അല്പം കൂടെ താളം കിട്ടുന്നില്ലേ?
കിട്ടില്ലെണ്ണ,യെതൊട്ടും കുട്ടൂ,
കെട്ടിയ തേങ്ങയതാട്ടീടില്‍...
കിട്ടണമെണ്ണയതെങ്കില്‍ കൊട്ട-
ത്തേങ്ങകളനവധിയാട്ടേണം...
എന്നാലും ഇവിടെയാരും ഒരു തേങ്ങയടിച്ചു കാണാത്തതില്‍ ബൂലോഗ തേങ്ങാ കുത്തക മുതലാളി ഞാന്‍ (തേങ്ങ!! ഇത്ര മതി)....
“ഠേ..........” അതില്ലെന്നു വേണ്ടയിനി.
കുസൃതി കവിതയിലാക്കിയത് കൊള്ളാം, ചന്ദ്രയും കൊള്ളാം. :)
-സുല്‍
തേങ്ങാക്കവിത നന്നായി. ചന്ദ്രകാന്തക്കവിതയും കൊള്ളാം.
ങേ...!!! ഈ ചന്ദ്രകാന്തം കൊള്ളാമല്ലോ.
എന്നാല്‍ ബാക്കിനാലുവരി കൂടി കിടക്കട്ടെ
തേങ്ങാ കൊപ്രയതാണെന്നാലും
‘ആട്ടു‘കിലെണ്ണവരില്ലൊട്ടും!
എണ്ണയിറങ്ങിവരാനായ് കുട്ടൂ,
ചക്കില്‍ത്തന്നെയതാട്ടേണം!
ദൈവമേ
ഞാന്‍ വഴി തെറ്റിക്കയറീതാ...
ദെന്താത്? കുട്ടിക്കവിതകള്‍ തട്ടീട്ടു നടക്കാന്‍ വയ്യല്ലോ
;)
ഒരു കാര്യോം മര്യാദക്ക് കുട്ടൂസിനെ പറഞ്ഞു മനസ്സിലാക്കരുത് ട്ടാ...ഒരു തേങ്ങ ആട്ടീട്ട് കുട്ടൂസിനൊന്നും കിട്ടില്യ. എന്നട്ടല്ലേ ഇനി ഒരു കൊട്ട തേങ്ങ കെട്ടി ആട്ടീട്ട് കിട്ടാന്‍ പോണേ...(കൊട്ടത്തേങ്ങാന്നൊന്നും കൂട്ടി വായിക്കാന്‍ കുട്ടൂസിനു നേരംല്യ)
ദാ പിന്നെ അപ്പു പറയണൂ, ചാക്കിലിട്ട് ആട്ടണംന്ന് (ദീര്‍ഘം ഇടാണ്ട് എഴുതിയത് കുട്ടൂസിനെ കൊഴപ്പാണോ?)
എന്തായാലൂം ഒടുവിലു കുട്ടപ്പേട്ടന്റെ കയ്യീന്ന് കുട്ടൂസിനു കിട്ടണ്ടത് കിട്ടീപ്പോ, ആട്ടോം പാട്ടും നിന്നു. വെളിച്ചെണ്ണ കൊണ്ടു വന്ന് അമ്മ തടവുകയും ചെയ്തു. ഇനി കുട്ടൂസിനു ആരുടെ ഉപദേശോം വേണ്ട ട്ടാ
:)
തേങ്ങകളിങ്ങനെയാട്ടി നടന്നാല്‍
കുട്ടനൊരെട്ടടി കിട്ടീടും
അമ്മ പറഞ്ഞത് കേട്ടീടാതവ-
നാട്ടീ തേങ്ങകള്‍ ധൃതഗതിയില്‍
പിറകില്‍ക്കൂടി പമ്മിവരുന്നോ-
രച്ഛന്‍ കയ്യാലടി കിട്ടീ
കാറിക്കൂവിയ കുട്ടനെയമ്മ
തൊട്ടുതടവീ വെളിച്ചെണ്ണ
ഇതുകണ്ടച്ഛന്‍ ചൊല്ലീ കുട്ടാ
കണ്ടില്ലേയീ വെളിച്ചെണ്ണ !
ഹി ഹി........ഹി ഹീ.....
മനൂ,
കവിത സൂപ്പര്‍.
ഫോളോ അപ്പ് കവിതകളും കിടിലം.
ശംഭോ മഹാദേവാ
മനു...
കൊട്ട തേങ്ങ...ഉഗ്രന്‍...തുടരുക
നന്‍മകള്‍ നേരുന്നു
മനുച്ചേട്ടോ... കവിത നന്നായി...
:)
ബോണസ്സായി കിട്ടിയ മറ്റു കവിതകളും ഒരുമിച്ചാക്കി ഒന്നു കൂടി പോസ്റ്റിക്കൂടേ...!
:)
മനുവേ..കവിത നന്നായിട്ടുണ്ട്. പിന്നാലെ കമന്റില്‍ വന്ന കവിതകളും.
നല്ല കവിത!! വന്നവരെയൊക്കെ നിമിഷകവികളാക്കീലോ!!
തേങ്ങാ ആട്ടിയ കുട്ടനോടു ചക്കെന്താണെന്നു കൂടി പറഞ്ഞില്ലേല്‍ അവന്‍ അടുത്ത പരീക്ഷണം നടത്തില്ലേ?
എണ്ണക്കാരന്‍ നാണുച്ചേട്ടനൊ
രെണ്ണച്ചക്കുണ്ടുണ്ണിക്കുട്ടാ
കണ്ണടച്ചോരുമ്മ തന്നാല്‍
കണ്ണേ നാളെ കാണിച്ചീടാം!
ഇതു കുട്ടികവിതയെന്നാരാ പറഞ്ഞേ ..? ദേ എനിക്ക് മുകളിലോട്ടുള്ള 17 മുതിര്‍ന്നവര്‍ക്കല്ലെ ഇതു ഇഷ്ടായത്..
എനിക്കും ഇഷ്ടായിട്ടൊ...
കുസൃതിക്കവിത കൊള്ളാം...
ആശംസകള്‍...
Fantastic.The short lines tells a thing with narmmam at its high peek and enjoy with its maxim
നഞ്ചെന്തിനാ നാനാഴി എന്ന് ചോദിക്കുന്നമാതിരി... 'കവിതയ്ക്കെന്തിനാ നീളം..' ഈ സൈസ് തന്നെ കിടിലന്‍..
Post a Comment