Tuesday, 16 October 2007
ചായമടിച്ചോരന്തിച്ചാരുത
"ചായമടിച്ചോരന്തിച്ചാരുത
ചാരത്തെത്തിയപോലമ്മേ
കുങ്കുമ വര്‍ണ്ണം സ്വര്‍ണ്ണം മേലേ
കണ്ണുകുളിര്‍ക്കും കടുനീലം
മന്ദാരപ്പൂവിതളു പടര്‍ത്തും
മഞ്ഞയ്ക്കരികിലിളം ചോപ്പും
തെല്ലു കറുപ്പും മിന്നാമിന്നി-
ത്തെല്ലുതിളക്കത്തുള്ളികളും
ആകാശത്തീ അമ്പോറ്റിക്കുട
ആരുവിടര്‍ത്തിയതാണമ്മേ?"
"ഉണ്ണീ നിന്നുടെ ഉണ്ണിക്കണ്ണുകള്‍
ഉണ്ണട്ടേയെന്നോര്‍ത്തിട്ട്
ഈലൊകത്തിന്നമ്മ വിടര്‍ത്തിയ-
താണീ വര്‍ണ്ണപ്പൂക്കുടകള്‍"
ചിത്രത്തിനു കടപ്പാട്.. ഫ്ലിക്കര്‍ ബിഗ് ബി (Big Bee) പൂമ്പാറ്റ
Subscribe to:
Post Comments (Atom)
17 comments:
"ചായമടിച്ചോരന്തിച്ചാരുത
ചാരത്തെത്തിയ തിരുസന്ധ്യ
കുങ്കുമ വര്‍ണ്ണം സ്വര്‍ണ്ണം മേലേ
കണ്ണുകുളിര്‍ക്കും കടുനീലം
മന്ദാരപ്പൂവിതളു പടര്‍ത്തും
മഞ്ഞയ്ക്കരികിലിളം ചോപ്പും
മനുവേ സൂപ്പര്‍.
രണ്ടാം ക്ലാസ്സിലെ പദ്യവും അര്‍ത്ഥമെഴുത്തു പുസ്തകവും ഓര്‍മ്മവന്നു. :)
-സുല്‍
ആകാശത്തീ അമ്പോറ്റിക്കുട
ആരുവിടര്‍ത്തിയതാണമ്മേ?"
"ഉണ്ണീ നിന്നുടെ ഉണ്ണിക്കണ്ണുകള്‍
ഉണ്ണട്ടേയെന്നോര്‍ത്തിട്ട്
ഈലൊകത്തിന്നമ്മ വിടര്‍ത്തിയ-
താണീ വര്‍ണ്ണപ്പൂക്കുടകള്‍"
മാഷേ.... നീങ്കള്‍ താന്‍ പുലി !!
:)
പ്രിയപ്പെട്ട മനൂ,
കല്ലുപെന്‍സില്‍ ഇനി ഇവിടെ ഈ കുഞ്ഞുബ്ലോഗില്‍ മാത്രമായി ഇരുന്നുകൂടാ. അതിനു ലോകസഞ്ചാരം നടത്താന്‍ സമയമായി.
ഞാന്‍ ഒരു കുഞ്ഞിക്കിനാവു പറയട്ടെ?
കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ചിട്ടുള്ള മഞ്ചാടി എന്നൊരു വീഡിയോ പരിപാടി കണ്ടിട്ടുണ്ടോ?
അതുപോലൊന്ന്, അതിലുമൊക്കെ മികച്ച ഒന്ന്, “കല്ലുപെന്‍സില്‍” എന്ന പേരിലും വരും, വരണം.
ആലോചിച്ചുനോക്കുമ്പോള്‍ അത്ര വലിയ വിഷമമൊന്നുമില്ല. അനിമേഷനും, ചിത്രസന്നിവേശത്തിനും കഴിവുള്ള എത്രയോ ആളുകളുണ്ട് നാട്ടില്‍. പാട്ടുപാടാനും താളം കൊട്ടാനും കുഞ്ഞിക്കൂട്ടുകാരും എത്രയോ ആയിരം പേര്‍ റെഡി.സാമ്പത്തികമായിപ്പോലും ലാഭകരമായിരിക്കും അത്തരമൊരു സംരംഭം എന്നാണെന്റെ ഉറച്ച വിശ്വാസം.
വരും. വരണം.
വരുത്തില്ലേ? എന്റെയീ കുഞ്ഞിക്കിനാവിന്റെ ഒരു പങ്കു നുള്ളിത്തിന്നാന്‍ വരില്ലേ?
:-)
പ്രിയപ്പെട്ട വിശ്വപ്രഭ... നല്ലവാക്കുകള്‍ക്ക് നന്ദി.
കല്ലുപെന്‍സില്‍ പുസ്തകം + ആഡിയോ സി.ഡി ആക്കാനുള്ള ശ്രമം നടക്കുന്നു.. എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ടെങ്കില്‍ അധികം വൈകാതെ അത് സാധ്യമാകും.....
ഉണ്ണീ നിന്നുടെ ഉണ്ണിക്കണ്ണുകള്‍
ഉണ്ണട്ടേയെന്നോര്‍ത്തിട്ട്
ഈലൊകത്തിന്നമ്മ വിടര്‍ത്തിയ-
താണീ വര്‍ണ്ണപ്പൂക്കുടകള്‍"
പ്രിയ മനുവേ ആ അഗ്രഹം സഫലമാകട്ടെ. ഈ വര്‍ണ്ണപ്പൂക്കുടകള്‍ വിശാലമായ ലോകത്തേക്കെത്തട്ടെ.
very good, ente primry school kalam orma varunnu.
ഇത്തിരി നേരമിരുന്നാലമ്പിളി-
യെത്തും, മുത്തുക്കുടയോടെ...
താരകളായിര,മൊന്നായണിയും
തോരണമാല,യതിന്‍ മേലെ...
:)
കൊള്ളാം
ഉപാസന
സന്ധ്യയുടെ നിറച്ചാര്‍ത്തുകള്‍ ഭാവനകള്‍ക്കതീതമാണ്...
എങ്കിലും, അ മനോഹാരിതയെപ്പറ്റി ഇനിയും എഴുതിക്കൂടെ?
സന്ധ്യ, അതൊരു വിരഹത്തിന്റെ തുടക്കമാന് പ്രണയത്തിന്റെയും
എല്‍ പി സ്കൂളിലെ മലയാളം മാഷിനെ ഓര്‍മ്മ വന്നു!!
ഒരുപാടു ചന്തമുള്ള കുട്ടിക്കവിത! രണ്ടാവര്‍ത്തി ഈണത്തില്‍ താനേ ചൊല്ലിപ്പോയി!! :)
മനു,
ഈ വര്‍ണ്ണപ്പൂക്കുടകള്‍ വളരെ മനോഹരമായിരിക്കുന്നു.:)
മനോഹരം!
മനൂ,
മനസ്സില്‍ കവിതയോ സംഗീതമോ ഇല്ലാത്തവനു പോലും ഇതു വായിച്ചാല്‍ ഒന്നു താളത്തില്‍.. ഈണത്തില്‍ ചൊല്ലാന്‍ തോന്നും. അത്ര മധുരം ഇത്. അത്ര ലളിതസുന്ദരമധുരമനോഹരം. അയത്നലളിതം.
ഞാന്‍ താങ്കളുടെ ആരാധകന്‍.
മനൂ, കല്ലുപെന്‍സില്‍ പുസ്തകം + ആഡിയോ സി.ഡി ആക്കാനുള്ള ശ്രമത്തിനു എല്ലാവിധ ആശസകളും...:)
മനുവിന്റെ കല്ലുപെന്‍സിലക്കുറിപ്പുകളോരോന്നായി വന്നു വായിക്കണം.
തല്‍ക്കാലം,ബൂലോക ശിശുവായിപ്പിറന്നുവീണ ദിനമായതുകൊണ്ട്,പലയിടവും കേറിയിറങ്ങാനുള്ളതുകൊണ്ട്,ഒന്നൊപ്പുവെച്ചിട്ടു പോകുന്നു.
Post a Comment