Friday, 12 October 2007

ചക്കരപ്പെട്ടി (മൊബൈല്‍ ഫോണ്‍)


അക്കരെനിന്നെന്നെ അച്ഛന്‍ വിളിക്കുമ്പോള്‍
ഇക്കരെ പെട്ടി കിണുങ്ങമല്ലോ
പെട്ടിയെടുത്തു ഞാന്‍ ബട്ടണമര്‍ത്തുമ്പോള്‍
പൊട്ടിച്ചിരിച്ചു കുണുങ്ങുമല്ലോ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചൊല്ലുമ്പോള്‍
അച്ഛനോ കോരിത്തരിക്കുമല്ലോ
മുറ്റത്തെ മുല്ല വിരിഞ്ഞതും, പിച്ചകം
മൊട്ടിട്ട കാര്യവും ചൊല്ലുമല്ലോ
നന്ദിനിപ്പൈക്കുട്ടി ചാടിക്കളിച്ചതും
ചന്ദനം തൊട്ടതും ചൊല്ലുമല്ലോ
അമ്മയോടൊപ്പമിന്നങ്ങാടീ പോയതും
അമ്മൂമ്മ വന്നതും ചൊല്ലുമല്ലോ
അച്ഛന്‍റെയുമ്മകള്‍ കൊണ്ടുത്തരുമെന്‍റെ
പെട്ടീ നിനക്കതില്‍ പാതിയുമ്മ

15 comments:

G.MANU said...

അക്കരെനിന്നെന്നെ അച്ഛന്‍ വിളിക്കുമ്പോള്‍
ഇക്കരെ പെട്ടി കിണുങ്ങമല്ലോ
പെട്ടിയെടുത്തു ഞാന്‍ ബട്ടണമര്‍ത്തുമ്പോള്‍
പൊട്ടിച്ചിരിച്ചു കുണുങ്ങുമല്ലോ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചൊല്ലുമ്പോള്‍

ശ്രീ said...

മനുവേട്ടാ...
കുട്ടിക്കവിത രസമായിരിക്കുന്നു.
:)

സൂര്യോദയം said...

മനൂ.. കവിത പതിവുപോലെ വായനാസുഖപ്രദം... :-)

പിന്നെ, രണ്ടാമത്തെ വരി 'കിണുങ്ങുമല്ലോ' എന്നാണോ ഉദ്ദേശിച്ചത്‌?

സഹയാത്രികന്‍ said...

മനുവേട്ടാ നന്നായിരിക്കുന്നു
:)

Murali K Menon said...

ഇഷ്ടായി...മനസ്സിനെന്തോ ഒരു സുഖം

വേണു venu said...

Manu,
rasamaaya kutti kavitha.:)

Sethunath UN said...

nannayirikkunnu mashe

ദിലീപ് വിശ്വനാഥ് said...

എനിക്കൊത്തിരി ഇഷ്ടായി.

ദിലീപ് വിശ്വനാഥ് said...
This comment has been removed by the author.
ഏ.ആര്‍. നജീം said...

കൊള്ളാട്ടോ.. പതിവുപോലെ മനോഹരമായ കവിത..

ശ്രീലാല്‍ said...

ഇഷ്ടായി....

അപ്പു ആദ്യാക്ഷരി said...

"അച്ഛന്‍റെയുമ്മകള്‍ കൊണ്ടുത്തരുമെന്‍റെ
പെട്ടീ നിനക്കതില്‍ പാതിയുമ്മ"

Touching !!

പി.സി. പ്രദീപ്‌ said...

മനു,
“അച്ഛന്‍റെയുമ്മകള്‍ കൊണ്ടുത്തരുമെന്‍റെ
പെട്ടീ നിനക്കതില്‍ പാതിയുമ്മ“.

വളരെ ഇഷ്ടപ്പെട്ടു.:)

മഴത്തുള്ളി said...

മനു,

“അച്ഛന്‍റെയുമ്മകള്‍ കൊണ്ടുത്തരുമെന്‍റെ
പെട്ടീ നിനക്കതില്‍ പാതിയുമ്മ“.

നന്നായിരിക്കുന്നു :)

പൈങ്ങോടന്‍ said...

വായിച്ചപ്പോള്‍ ഞാനുമൊരു കുട്ടിയായതുപോലെ