Saturday, 18 August 2007
ഓണം വന്നോണം വന്നോണം വന്നു
ചിങ്ങനിലാവിന്നൊരുങ്ങി വന്നൂ
ചിത്തിരപ്പുഞ്ചിരി തൂവി നിന്നു
പാടവരമ്പും പവിഴമല്ലീം
പാവാടയിട്ടു കുണുങ്ങി നിന്നു
ഒത്തിരിപ്പൂമണം കൈയില്‍ വച്ചൂ
പാത്തും പതുങ്ങിയും കാറ്റു വന്നൂ
തുമ്പികള്‍ തുള്ളിക്കളിച്ചു വന്നൂ
തുമ്പക്കുടങ്ങള്‍ വിരിഞ്ഞു നിന്നൂ
പൊന്‍വെയില്‍ പൂക്കളമിട്ടു നിന്നൂ
പൊയ്കകളെങ്ങും നിറഞ്ഞു നിന്നു
കൈതയിലകള്‍ കരങ്ങള്‍ കൊട്ടി
കൈകൊട്ടിത്താളം പകര്‍ന്നു നിന്നു
തെങ്ങോല തുള്ളിച്ചിരിച്ചു നിന്നൂ
തുമ്പിലിളം കിളിയാടി നിന്നു
മാനം തെളിഞ്ഞു വിടര്‍ന്നു നിന്നു
മാവേലിത്തമ്പ്രാനെഴുന്നെള്ളുന്നു
അമ്മൂമ്മയുമ്മറത്തോടി വന്നൂ
"അമ്മൂ നീ കണ്ടോ പൊന്നോണം വന്നൂ"
Thursday, 9 August 2007
പോസ്റ്റ്‌മാന്‍ അമ്മാവാ കത്തുണ്ടോ
കാക്കിയുടുപ്പും കുഞ്ഞിച്ചിരിയും
കൊണ്ടുപറക്കുന്നമ്മാവ
സൈക്കിള്‍മണിയുമടിച്ചു കറങ്ങും
വൈക്കത്തുള്ളോരമ്മാവ
നാടൊട്ടുക്കീ കത്തു കൊടുക്കാ-
നോടിനടക്കുന്നമ്മാവാ
ഉമ്മറവാതിലങ്ങനിരിക്കു-
ന്നമ്മയ്ക്കിന്നൊരു കത്തുണ്ടോ
മുറ്റത്തിങ്ങനിരിക്കുന്നെന്നുടെ
ചിറ്റയ്ക്കിന്നൊരു കത്തുണ്ടോ
വെള്ളക്കാരുടെ നാട്ടില്‍ നിന്നും
വല്യമ്മയ്ക്കൊരു കത്തുണ്ടോ
കല്യാണത്തിനു നാളെണ്ണുന്നോ-
രിളയമ്മയ്ക്കൊരു കത്തുണ്ടോ
ചക്കരവാക്കുകളൊക്കെ നിറച്ചി-
ട്ടക്കയ്ക്കിന്നൊരു കത്തുണ്ടോ
ആകാശത്തെ വീട്ടില്‍ നിന്നെന്‍
അച്ഛനയച്ചൊരു കത്തുണ്ടോ
നക്ഷത്രത്തില്‍ മുത്തു പതിച്ചെന്‍
അച്ഛനയച്ചൊരു കത്തുണ്ടോ
Tuesday, 7 August 2007
ആകാശത്തിലെ അമ്പിളിമാമനെ
Friday, 3 August 2007
ച്യൂയിംഗ് ഗം
മട്ടന്നൂരെ കുട്ടായി
എട്ടണ നല്‍കീ ചേലായി
തൊട്ടാലൊട്ടും മുട്ടായി
കുട്ടനു നല്‍കീ ചേട്ടായി
തൊട്ടു പൊളിച്ചാ മുട്ടായി
ഞൊട്ടിനുണഞ്ഞൂ കുട്ടായി
കെട്ടൂ മധുരം ചേട്ടായി
മുട്ടായി പുലിവാലായി
ഒട്ടിയിരുന്നൂ മുട്ടായി
കുട്ടായിയ്ക്കതു ബോറായി
പെട്ടന്നങ്ങനെ മുട്ടായി
ഞൊട്ടിയെറിഞ്ഞൂ കുട്ടായി
ഒട്ടിയിരുന്നൂ മുട്ടായി
കഷ്ടം കൈയില്‍ ചേട്ടായീ
എട്ടണ നല്‍കിയ മുട്ടായി
ചേട്ടായി പശപോലായി
ഞൊട്ടി നുണഞ്ഞൊരു കുട്ടായി
പൊട്ടിയ പട്ടം പോലായി
Thursday, 2 August 2007
കൊങ്ങിണിപ്പൂവിണ്റ്റെ
കൊങ്ങിണിപ്പൂവിണ്റ്റെ ചെല്ലത്തുമ്പില്‍
കിങ്ങിണിത്തുമ്പീ നീ വന്നിരുന്നു
മഞ്ഞയുടുപ്പും മണിച്ചിറകും
കുഞ്ഞിളം കൊമ്പും കുണുങ്ങിനില്‍പ്പും
അമ്മയൊരുക്കിയതാണോ നിന്നെ
ഇമ്മട്ടിലിത്രയും ചേലായ് തന്നെ
അച്ഛനൊരുക്കിയതാണോ നിന്നെ
കൊച്ചുകളിത്തോഴിയായ പൊന്നേ
എന്നെയുംവിട്ടു നീ പോയാല്‍ പിന്നെ
തുമ്പീയെനിക്കു വിഷമം തന്നെ
കിങ്ങിണിത്തുമ്പീ നീ വന്നിരുന്നു
മഞ്ഞയുടുപ്പും മണിച്ചിറകും
കുഞ്ഞിളം കൊമ്പും കുണുങ്ങിനില്‍പ്പും
അമ്മയൊരുക്കിയതാണോ നിന്നെ
ഇമ്മട്ടിലിത്രയും ചേലായ് തന്നെ
അച്ഛനൊരുക്കിയതാണോ നിന്നെ
കൊച്ചുകളിത്തോഴിയായ പൊന്നേ
എന്നെയുംവിട്ടു നീ പോയാല്‍ പിന്നെ
തുമ്പീയെനിക്കു വിഷമം തന്നെ
Subscribe to:
Posts (Atom)