
ചെല്ലക്കാറ്റേ ചൊല്ലാമോ നീ
ചെല്ലാത്തിടമുണ്ടോ മണ്ണില്‍
ഇല്ലിക്കാട്ടില്‍ ചുള്ളിക്കാട്ടില്‍
നെല്ലിമരത്തില്‍ തുമ്പൊന്നില്‍
അല്ലിപ്പൂവും ചൂടിയിരിക്കും
കള്ളിപ്പാലപ്പൊന്‍ കൊമ്പില്‍
ഉള്ളംകാളും വെള്ളച്ചാട്ടം
തുള്ളിമദിക്കും ചുഴിയൊന്നില്‍
വെള്ളിമുകില്‍ത്തിര നീന്തിയടുക്കും
വെള്ളാരംകുന്നറ്റത്തില്‍
വെള്ളം നീലച്ചേലയിലോ തിര
തല്ലിത്തുള്ളും കടലൊന്നില്‍
ചെല്ലക്കാറ്റേ ചൊല്ലാമോ നീ
ചെല്ലാത്തിടമുണ്ടോ മണ്ണില്‍
