
നാലുമണിയ്ക്കു വിരിഞ്ഞ പൂവേ
നല്ലോണമൊന്നു ചിരിച്ച പൂവേ
നാടോടിക്കാറ്റിന്റെ കാതിലെന്തോ
നാണം കുണുങ്ങിപ്പറഞ്ഞ പൂവേ
നിന്നെ ഞാനൊന്നു തഴുകീടുമ്പോള്‍
എന്തേ കവിളു തുടുത്തു പൂവേ
നല്ല ഞൊറിയുടുപ്പിട്ടു നില്ക്കും
നിന്നടുത്തോടി ഞാനെത്തിപൂവേ
ഒന്നു കൂടൊന്നു കുണുങ്ങു പൂവേ
കന്നിമഴപൊഴിയുന്ന മുമ്പേ
16 comments:
നാലുമണിയ്ക്കു വിരിഞ്ഞ പൂവേ
നല്ലോണമൊന്നു ചിരിച്ച പൂവേ
നാടോടിക്കാറ്റിന്റെ കാതിലെന്തോ
നാണം കുണുങ്ങിപ്പറഞ്ഞ പൂവേ
നാലു മണിപ്പൂവിനെപ്പറ്റി നന്നായി വിവരിച്ചിട്ടുണ്ട് കവിതയില്‍...
ആശംസകള്‍
“നിന്നെ ഞാനൊന്നു തഴുകീടുമ്പോള്‍
എന്തേ കവിളു തുടുത്തു പൂവേ”
മനുവേട്ടാ...
കുഞ്ഞു കവിത മനോഹരം!
:)
നന്നായിരിക്കുന്നു മനുജി...
:)
മനു,
നാലുമണിപ്പൂവിനേക്കുറിച്ചുള്ള കവിത നന്നായിരിക്കുന്നു.
മനുവേ, നന്നായിട്ടുണ്ട്.
കന്നിമഴയത്ത് പൂവിനൊരു കുട..
:)
upaasana
കവിത മനോഹരമായിരിക്കുന്നു...
നാലുമണിപൂ എന്തു സുന്ദരിയായിരിക്കുന്നു. എന്താ അവളുടെ നിറം.
പതിവു പോലെ,ഈ നാലുമണി പൂവിനേയും വളരെ ഇഷ്ടമായി...
മനൂ മനോഹരാ.. കവിത മനോഹരം.
കുഞ്ഞിപ്പൂവിന്റെ കവിത ചൊല്ലാന്‍..
എന്തൊരുചന്ദമെന് കൂട്ടുകാരേ..
മനൂ, നന്നായിട്ടുണ്ട്, വളരെ വളരെ!!
സുന്ദരിയാണിവള്....:)
അസര്‍മുല്ലപൂവേ
അഴകിന് നിലാവേ....
മനു നന്നായിരിക്കുന്നു.
-സുല്‍
സന്തോഷം :)
സുന്ദരിപ്പൂ.....
പൂപോലെ സുന്ദരം കവിതയും. :)
Post a Comment