Monday, 29 January 2007

നാടെന്നു കേള്‍ക്കുമ്പോളമ്മതന്‍ കണ്ണിത്ര


നാടെന്നു കേള്‍ക്കുമ്പോളമ്മതന്‍ കണ്ണിത്ര
മിന്നിത്തിളങ്ങുന്നതെന്തമ്മെ
നാട്ടുവഴിയിലെ പൂക്കളെയൊറ്‍ത്തിട്ടൊ..
നാടൊടിപ്പാട്ടിണ്റ്റെയീണമോര്‍ത്തോ?
തുമ്പക്കുരുന്നിണ്റ്റെ തുമ്പത്തെ തുമ്പികള്‍
ഓര്‍മ്മയില്‍ തുള്ളിക്കളിച്ചിട്ടോ?
തൊട്ടാല്‍ മയങ്ങുന്ന നാണംകുണുങ്ങിയാം
തൊട്ടവാടിയെ ഓര്‍ത്തിട്ടൊ?
പിച്ചകപൂമണം കട്ടൊരു കാറ്റന്നു
പിച്ചിയ കാര്യങ്ങളൊര്‍ത്തിട്ടൊ
പാതിരാപെണ്ണിനു പാവാട തയ്ക്കുന്ന
പാലിലം തിങ്കളെ ഓര്‍ത്തിട്ടൊ
പാതിവിരിഞ്ഞു ചിരിച്ചു കുഴയുന്ന
പൂമുല്ലക്കുഞ്ഞിനെയോര്‍ത്തിട്ടൊ?
മഞ്ഞപ്പുടവയണിഞ്ഞു മിനുങ്ങുന്ന
മന്ദാരപൂവിനെയോറ്‍ത്തിട്ടൊ?
തോട്ടുവരമ്പിലെ പാട്ടു വിതക്കുന്ന
തത്തമ്മപ്പെണ്ണിനെയോര്‍ത്തിട്ടൊ
ഉച്ചവെയിലിലും തുള്ള്ഇപ്പറക്കുന്നൊ -
രപ്പൂപ്പന്‍ താടിയെയോര്‍ത്തിട്ടൊ?
നാടെന്നു കേള്‍ക്കുമ്പോളമ്മതന്‍ കണ്ണിത്ര

2 comments:

G.MANU said...

കുട്ടികള്‍ക്കു വേണ്ടി ഒരു ബ്ളോഗ്‌ ഒരുക്കിയിരിക്കുന്നു.. അനുഗ്രഹിക്കുക

വേണു venu said...

മനു, നല്ല വരികള്‍‍.