Thursday, 9 August 2007
പോസ്റ്റ്മാന് അമ്മാവാ കത്തുണ്ടോ
കാക്കിയുടുപ്പും കുഞ്ഞിച്ചിരിയും
കൊണ്ടുപറക്കുന്നമ്മാവ
സൈക്കിള്‍മണിയുമടിച്ചു കറങ്ങും
വൈക്കത്തുള്ളോരമ്മാവ
നാടൊട്ടുക്കീ കത്തു കൊടുക്കാ-
നോടിനടക്കുന്നമ്മാവാ
ഉമ്മറവാതിലങ്ങനിരിക്കു-
ന്നമ്മയ്ക്കിന്നൊരു കത്തുണ്ടോ
മുറ്റത്തിങ്ങനിരിക്കുന്നെന്നുടെ
ചിറ്റയ്ക്കിന്നൊരു കത്തുണ്ടോ
വെള്ളക്കാരുടെ നാട്ടില്‍ നിന്നും
വല്യമ്മയ്ക്കൊരു കത്തുണ്ടോ
കല്യാണത്തിനു നാളെണ്ണുന്നോ-
രിളയമ്മയ്ക്കൊരു കത്തുണ്ടോ
ചക്കരവാക്കുകളൊക്കെ നിറച്ചി-
ട്ടക്കയ്ക്കിന്നൊരു കത്തുണ്ടോ
ആകാശത്തെ വീട്ടില്‍ നിന്നെന്
അച്ഛനയച്ചൊരു കത്തുണ്ടോ
നക്ഷത്രത്തില്‍ മുത്തു പതിച്ചെന്‍
അച്ഛനയച്ചൊരു കത്തുണ്ടോ
Subscribe to:
Post Comments (Atom)
16 comments:
കാക്കിയുടുപ്പും കുഞ്ഞിച്ചിരിയും
കൊണ്ടുപറക്കുന്നമ്മാവ
സൈക്കിള്‍മണിയുമടിച്ചു കറങ്ങും
വൈക്കത്തുള്ളോരമ്മാവ
നാടൊട്ടുക്കീ കത്തു കൊടുക്കാ-
നോടിനടക്കുന്നമ്മാവാ
നല്ല ചക്കര കവിത
ഒത്തീരീ ഇഷ്ടമായി !!
-വിഭ
കുഞ്ഞിക്കവിത നല്ലകവിത...
കൊള്ളാം, കുഞ്ഞേ
നിന്നുടെ കുഞ്ഞി-
ക്കവിതകളിനിയും
പോന്നാട്ടെ......
“ആകാശത്തെ വീട്ടില്‍ നിന്നെന്
അച്ഛനയച്ചൊരു കത്തുണ്ടോ
നക്ഷത്രത്തില്‍ മുത്തു പതിച്ചെന്‍
അച്ഛനയച്ചൊരു കത്തുണ്ടോ“
ഈ വരികളിലെത്തുമ്പോള്‍ ഒരു കുഞ്ഞു നൊമ്പരം!
കുട്ടിക്കവിത ഇഷ്ടമായി
കുഞ്ഞിക്കവിത ഇഷ്ടായി. ചിത്രവും നന്നായി.
(ചിത്രത്തിലെ പോസ്റ്റ്മാന് കാക്കിയിലാണോ?)
മനുവിന് വാക്കുകളെ അമ്മാനമാടാന്‍ മാത്രമല്ല വികാരങ്ങളെ വിളക്കിച്ചേര്‍ക്കാനുള്ള വൈദഗ്ദ്യവും ഉണ്ടെന്നത് പുതിയ അറിവല്ല പക്ഷേ അവസാനവരികളിലെ ആ കണ്ണീര്‍ത്തുള്ളികള്‍ അതൊന്നുകൂടി ഊന്നിയുറപ്പിക്കുന്നു.ആശംസകള്‍ ..പിന്നെ
“ഉമ്മറവാതിലങ്ങനിരിക്കു-
ന്നമ്മയ്ക്കിന്നൊരു കത്തുണ്ടോ
മുറ്റത്തിങ്ങനിരിക്കുന്നെന്നുടെ
ചിറ്റയ്ക്കിന്നൊരു കത്തുണ്ടോ“
ഈ വരികള്‍ക്ക് വിളവുപോര ഒന്നുകൂടി താളവും വരികളും നന്നാക്കാമായിരുന്നു.എങ്കിലും ഫുള്‍മാര്‍ക്ക്. :)
ഒരു കൊച്ചുഗ്രാമം
ആ ഗ്രമത്തിലെ എല്ലാരും അറിയുന്ന ഒരു പോസ്റ്റുമാന്
ഓരോ ദിനങ്ങളിലും സന്തോഷം നിറഞ വാര്‍ത്തകളും,ദുഖവാര്ത്തകളും
നമ്മുക്ക് മുന്നില്‍ ക്രിത്യനിഷ്ഠയോടെ എത്തികുന്ന ആ കാക്കിവസ്ത്രധാരി
മായാത്ത ഓര്‍മ്മകളില്‍ ഇന്നും അണയാതെ നില്ക്കുന്നു.
കൊഴിഞകാലത്തിലേക്ക് തിരിച്ചു നടത്തിയതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം
നന്മകള് നേരുന്നു
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
കുട്ടിക്കവിത ഇഷ്ടമായി. മനസ്സില്‍ പതിയുന്ന വാക്കുകള്‍.
കൊള്ളാം
തുടരുക
നല്ല കവിത... അവസാനവരികളില്‍ നൊമ്പരം....
കാത്തിരിപ്പ് സുഖമുള്ള വേദനയാണ്... ഒന്നും കാത്തിരിക്കാനില്ല എന്നറിയുമ്പോഴോ?
നന്നായിരിക്കുന്നു.. അവസാനവരികല് നൊമ്പരപ്പെടുത്തി
കത്തുകവിത..
(കത്തുന്നു!)
അടിപൊളി!
:)
nice one manu bhai
മനൂ... കവിത വളരെ നന്നായിട്ടുണ്ടു അവസാനഭാഗമെത്തിയപ്പൊ ശരിക്കു മനസ്സു നിറഞ്ഞു പോയി .
"പോരട്ടങ്ങനെ പൊരട്ടെ
കുഞ്ഞിക്കവിതകള് പോരട്ടെ"....
Post a Comment