Monday, 29 October 2007
തുമ്പിയും തമ്പിയും
"തുമ്പീ തുമ്പീ തുമ്പപ്പൂവിന്‍
തുമ്പത്താടും പൂത്തുമ്പീ
തുള്ളിച്ചാടി വരുന്നോ മുറ്റ-
ത്തല്ലിക്കുളിരുണ്ടഴകുണ്ട്"
"തമ്പീ തമ്പീ നീയെന്‍ വാലിന്‍
തുമ്പില്‍ വള്ളിയുടക്കൂലേ
കല്ലുചുമക്കാന്‍ ചിറകില്‍ നുള്ളി
കള്ളാ നോവിച്ചീടില്ലേ?"
"തുമ്പീ തുമ്പീ ഞാനൊരു പാവം
തമ്പീ നിന്നെ നുള്ളില്ല
കല്ലു ചുമക്കാന്‍ ചൊല്ലത്തില്ല
മുല്ലപ്പൂവിലിരുത്തൂലോ"
Monday, 22 October 2007
കെട്ടിത്തൂക്കിയ തേങ്ങ കൈയാല്‍
Tuesday, 16 October 2007
ചായമടിച്ചോരന്തിച്ചാരുത
"ചായമടിച്ചോരന്തിച്ചാരുത
ചാരത്തെത്തിയപോലമ്മേ
കുങ്കുമ വര്‍ണ്ണം സ്വര്‍ണ്ണം മേലേ
കണ്ണുകുളിര്‍ക്കും കടുനീലം
മന്ദാരപ്പൂവിതളു പടര്‍ത്തും
മഞ്ഞയ്ക്കരികിലിളം ചോപ്പും
തെല്ലു കറുപ്പും മിന്നാമിന്നി-
ത്തെല്ലുതിളക്കത്തുള്ളികളും
ആകാശത്തീ അമ്പോറ്റിക്കുട
ആരുവിടര്‍ത്തിയതാണമ്മേ?"
"ഉണ്ണീ നിന്നുടെ ഉണ്ണിക്കണ്ണുകള്‍
ഉണ്ണട്ടേയെന്നോര്‍ത്തിട്ട്
ഈലൊകത്തിന്നമ്മ വിടര്‍ത്തിയ-
താണീ വര്‍ണ്ണപ്പൂക്കുടകള്‍"
ചിത്രത്തിനു കടപ്പാട്.. ഫ്ലിക്കര്‍ ബിഗ് ബി (Big Bee) പൂമ്പാറ്റ
Friday, 12 October 2007
ചക്കരപ്പെട്ടി (മൊബൈല്‍ ഫോണ്‍)
അക്കരെനിന്നെന്നെ അച്ഛന്‍ വിളിക്കുമ്പോള്‍
ഇക്കരെ പെട്ടി കിണുങ്ങമല്ലോ
പെട്ടിയെടുത്തു ഞാന്‍ ബട്ടണമര്‍ത്തുമ്പോള്‍
പൊട്ടിച്ചിരിച്ചു കുണുങ്ങുമല്ലോ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചൊല്ലുമ്പോള്‍
അച്ഛനോ കോരിത്തരിക്കുമല്ലോ
മുറ്റത്തെ മുല്ല വിരിഞ്ഞതും, പിച്ചകം
മൊട്ടിട്ട കാര്യവും ചൊല്ലുമല്ലോ
നന്ദിനിപ്പൈക്കുട്ടി ചാടിക്കളിച്ചതും
ചന്ദനം തൊട്ടതും ചൊല്ലുമല്ലോ
അമ്മയോടൊപ്പമിന്നങ്ങാടീ പോയതും
അമ്മൂമ്മ വന്നതും ചൊല്ലുമല്ലോ
അച്ഛന്‍റെയുമ്മകള്‍ കൊണ്ടുത്തരുമെന്‍റെ
പെട്ടീ നിനക്കതില്‍ പാതിയുമ്മ
Wednesday, 10 October 2007
പുള്ളിപ്പുതപ്പിന്‍റെയുള്ളിലുറങ്ങുന്നു
Tuesday, 9 October 2007
ഞൊട്ടയും വെട്ടവും
Thursday, 4 October 2007
മുല്ലേ മുല്ലേ മുല്ലപ്പൂവേ
Wednesday, 3 October 2007
നാലുമണിയ്ക്കു വിരിഞ്ഞ പൂവേ
Subscribe to:
Posts (Atom)